ബിഗ് ബോസിലെ പുരുഷന്‍മാരുടെ തനിനിറം വൈകാതെ പുറത്തുവരും! വെളിപ്പെടുത്തലുമായി സാക്ഷി അഗര്‍വാള്‍!

ഉലകനായകന്‍ നയിക്കുന്ന ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ബിഗ് ഹൗസില്‍ മാറ്റുരയ്ക്കാനായി എത്തിയത്. വ്യത്യസ്തമായ ടാസ്‌ക്കുകളും രസകരമായ ട്വിസ്റ്റുമൊക്കെയായി പരിപാടി മുന്നേറുകയാണ്. വാരാന്ത്യത്തിലാണ് എലിമിനേഷന്‍ നടക്കുന്നത്. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സാക്ഷി അഗര്‍വാള്‍ ബിഗ് ബോസില്‍ നിന്നും പുറത്തായത്.

ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയായാണ് സാക്ഷി അഗര്‍വാള്‍ തന്റെ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. താന്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവരുമ്പോള്‍ സ്വീകരിക്കാനായി അച്ഛന്‍ എത്തിയിരുന്നുവെന്നും സാക്ഷി പറയുന്നു. അത് പോലെ തന്നെ പിന്തുണച്ച ആരാധകര്‍ക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് ബിഗ് ബോസിലെ പുരുഷ മത്സരാര്‍ത്ഥികളെക്കുറിച്ച് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

Sakshi Agarwal

ബിഗ് ഹൗസിലെ പുരുഷന്‍മാരുടെ തനിസ്വഭാവത്തെക്കുറിച്ച് പുറംലോകം അധികം വൈകാതെ തന്നെ അറിയുമെന്നും അവര്‍ എങ്ങനെയാണ് വനിതാ മത്സരാര്‍ത്ഥികളെ ലക്ഷ്യമാക്കുന്നതെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലാവുമെന്നും സാക്ഷി കുറിച്ചിട്ടുണ്ട്. കെവിനുമായുള്ള സാക്ഷിയുടെ ബന്ധത്തെ വിമര്‍ശിച്ചായിരുന്നു പലരും എത്തിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും കെവിന്‍ മറ്റുള്ളവരോട് ഇടപഴകുന്നത് സാക്ഷിക്ക് ഇഷ്ടമല്ലെന്ന തരത്തിലുമായിരുന്നു പ്രചാരണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X