ഭര്‍ത്താവുമായി പിരിഞ്ഞു! എല്ലാം നിങ്ങളായിട്ട് ഇട്ട് കൊടുത്തത്! ഇനി കരഞ്ഞിട്ട് കാര്യമില്ല: സായ് കൃഷ്ണ
സിലു ടോക്‌സിലൂടെയായി ശ്രദ്ധിക്കപ്പെട്ട സല്‍ഹയുടെ ഡിവോഴ്‌സ് വാര്‍ത്ത വൈറലായിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍ വ്‌ളോഗിലൂടെയായിരുന്നു അവര്‍ ഇതേക്കുറിച്ച് സംസാരിച്ചത്. ഞാനും അഞ്ച് മക്കളും ആ വീട്ടില്‍ നിന്നും ഇറങ്ങിയെന്നായിരുന്നു അവര്‍ പറഞ്ഞത്. യൂട്യൂബേഴ്‌സും ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരുന്നു. സീക്രട്ട് ഏജന്റ് ചാനലിലൂടെയായ് സായ് കൃഷ്ണയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. നിങ്ങളുടെ വ്യൂവര്‍ഷിപ്പ് തന്നെയാണ് ഞങ്ങള്‍ക്ക് പൈസ തരുന്നത്. ബഹുമാനാര്‍ത്ഥം പറയുന്ന കാര്യങ്ങള്‍ വരെ ചില സമയത്ത് എടുക്കാന്‍ പറ്റാറില്ല. ഭയങ്കരമായി കമന്റ് ചെയ്ത്, പേഴ്‌സണലി ഹേര്‍ട്ട് ചെയ്യുന്ന പരിപാടി കാണിക്കുന്നവര്‍ വരെയുണ്ട്. റെസ്‌പോണ്‍സിബിളായി പ്രതികരിക്കുന്നവരോട് എന്നും ബഹുമാനമാണ്.
സല്‍ഹയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി തന്നെയാണ് ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. പറയേണ്ട കാര്യങ്ങള്‍ പറഞ്ഞാലേ ഇനിയെങ്കുലും, ഇത്തരമൊരു സിറ്റുവേഷനിലേക്ക് ആളുകള്‍ പോവാതെയിരിക്കൂ. സിലു ടോക്‌സില്‍ അവര്‍ ഒരുപാട് കണ്ടന്റുകള്‍ ചെയ്തിട്ടുണ്ട്. തമ്പ് നെയിലുകളും, ക്യാപ്ഷനുമൊക്കെ മിസ് ലീഡിംഗാണ്. പല കാര്യങ്ങളും അവര്‍ സംസാരിക്കുമ്പോള്‍, അവര്‍ അനുഭവിച്ചത് പോലെയാണ് പറയാറുള്ളത്. എന്തോ മീനിംഗ് ഉള്ളത് പോലെ തോന്നാറുണ്ട്. അതിന് കാരണം അവര്‍ തന്നെയാണ്. അവരുടെ കണ്ടന്റുകള്‍ കണ്ട് എക്‌സ്ട്രീം ടോക്‌സിക്കായ സമയത്ത് അവര്‍ നമ്മളെ അപ്രോച്ച് ചെയ്തിരുന്നു. അന്ന് താല്‍പര്യം തോന്നിയില്ല. അതുകൊണ്ട് ചെയ്തില്ല. പല കണ്ടന്റുകളും ഞാന്‍ വിടാറുണ്ട്. ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ഞാന്‍ ഇതേക്കുറിച്ച് വീഡിയോ ചെയ്യാന്‍ തീരുമാനിച്ചതെന്ന് സായ് പറയുന്നു.

എല്ലാ കാര്യവും വ്‌ളോഗിലൂടെ പറഞ്ഞിട്ട്, എന്നെയും കുടുംബത്തെയും വെറുതെ വിടണം എന്ന് പറഞ്ഞ് കൈകൂപ്പുന്നതില്‍ കാര്യമില്ല. നിങ്ങളായിട്ടാണ് ക്യൂരിയോസിറ്റി ബില്‍ഡ് ചെയ്തത്. നിങ്ങളായിട്ട് ഇട്ട് കൊടുക്കുന്ന കാര്യങ്ങള്‍ കാണുന്നവര്‍, അവരുടെ പേസ്‌പെക്റ്റീവ് എടുക്കുന്നതാണ്, കമന്റ് ബോക്‌സിനെയോ, വ്യൂവര്‍ഷിപ്പിനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കമന്റുകള്‍ സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് ഓഫ് ചെയ്ത് വെക്കുക, അതിനുള്ള ഓപ്ഷനുണ്ട്. നിങ്ങളുടെ വരുമാനത്തിന്റെ റേഞ്ച് എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാം. എന്ത്, ഏത് രീയില്‍ എങ്ങനെ കണ്ടന്റ് ചെയ്യണം എന്ന് നിങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഏത് കണ്ടന്റ് ചെയ്താലാണ് വരുമാനം കൂടുക എന്നത് എനിക്ക് അറിയാം. കാണുന്നവരൊന്നും മണ്ടന്‍മാരല്ല. അങ്ങോട്ടും, ഇങ്ങോട്ടും റെസ്‌പെക്ട് ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ.
സിലു ടോക്‌സ് ഡിവോഴ്‌സ് എന്ന ഹാഷ് ടാഗൊക്കെ കണ്ടപ്പോള്‍ അവര്‍ക്ക് തന്നെ എല്ലാം പറയേണ്ടി വരികയായിരുന്നു. ഇവര്‍ ഒറ്റയ്ക്ക് ജീവിക്കുന്നത് പറയേണ്ടി വന്നതാണ്. നിങ്ങള്‍ ചെയ്യേണ്ടിയിരുന്ന കുറച്ച് കാര്യങ്ങളാണ്. നിങ്ങളുടെ വീട്ടിനകത്തെ കാര്യം പുറത്ത് പോയിട്ടുണ്ടെങ്കില്‍ അത് നിങ്ങളില്‍ നിന്നാണ്. ചുറ്റുപാടുമുള്ളവരോ, നാട്ടുകാരോ പറയുന്നത് നിങ്ങളായിട്ട് സോഷ്യല്‍മീഡിയയ്ക്ക് ഇട്ട് കൊടുക്കരുതായിരുന്നു. ഒന്നും ഇട്ട് കൊടുക്കാതെ നാട്ടുകാര്‍ വന്ന് ചുമ്മാ ചൊറിഞ്ഞതല്ലല്ലോ.
പല വീഡിയോകളുടെയും ക്യാപ്ഷനില്‍ തന്നെ കാര്യങ്ങളുണ്ട്. അല്ലെങ്കില്‍ ഡയറക്ടായിട്ട് ഞങ്ങള്‍ സെപ്പറേറ്റഡാണ്, കാരണങ്ങളൊന്നും പറയാനില്ല എന്ന് പറഞ്ഞാലും മതിയായിരുന്നു. ഒരൊറ്റ വട്ടം പറഞ്ഞ് പിന്നെ അതേക്കുറിച്ച് സംസാരിക്കാതെയിരുന്നാല്‍ നാട്ടുകാര്‍ അത് അവിടെ ഇട്ടിട്ട് പോവും. ഇനിയാര്‍ക്കും ഒന്നും പറയാനുണ്ടാവില്ലെന്നും സിലുവിനോട് സായ് പറയുന്നുണ്ടായിരുന്നു. ഈ വിഷയത്തില്‍ കണ്ടന്റ് കുറേ നിങ്ങള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ആളുകള്‍ അതേക്കുറിച്ച് പറയുന്നത്.
മുന്‍പ് നിങ്ങളായിട്ട് തന്നെ നിങ്ങളുടെ പങ്കാളിയെ കുറ്റപ്പെടുത്തി വ്‌ളോഗ് ചെയതിട്ടുണ്ട്. ഇന്‍ഡയറക്ടായി പറയുന്നതാണെങ്കിലും ആളുകള്‍ക്ക് എല്ലാം മനസിലാവും. മിക്ക വീഡിയോകളിലും ഇത്തരത്തിലൊരു കണ്ടന്റുണ്ട്. ഭര്‍ത്താവിന്റെ വരുമാനത്തെക്കുറിച്ച് പറയുന്നതില്‍ നിന്ന് അതെല്ലാം മനസിലാക്കാന്‍ പറ്റും. കാഴ്ചക്കാരെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. ഫാമിലി വ്‌ളോഗേഴ്‌സ് മനസിലാക്കേണ്ട കാര്യമാണ് ഇതെന്നും സായ് കൃഷ്ണ പറയുന്നു. നിങ്ങള്‍ എങ്ങനെയാണ് ഇതില്‍ ഇന്‍വോള്‍വ്ഡല്ല എന്ന് പറയുന്നത് എങ്ങനെയാണ് ശരിയാവുന്നത്. ഫാമിലി വ്ളോഗ് ചെയ്യുന്നവരുടെ ഫാമിലിയായി മാറുകയാണ് ഓഡിയന്‍സ്. ഓഡിയന്‍സിനെ വിശ്വസിച്ചല്ലേ നിങ്ങള്‍ ഇക്കണ്ട ബിസിനസുകളൊക്കെ തുടങ്ങിയത്. കാണുന്നവര്‍ അവരുടെ അഭിപ്രായം പറഞ്ഞ് പോവുന്നത് അവര്‍ എല്ലാം കാണുന്നത് കൊണ്ടല്ലേ. നിങ്ങളുടെ പ്രൈവസി എക്‌സ്‌പോസ് ചെയ്ത് മുന്നില്‍ വെച്ച് കൊടുത്ത് കഴിഞ്ഞിട്ട് കൈകൂപ്പിയിട്ടോ, കരഞ്ഞിട്ടോ കാര്യമില്ല. സായ് കൃത്യമായി തന്നെ കാര്യങ്ങള്‍ പറഞ്ഞു എന്നായിരുന്നു എല്ലാവരും പറഞ്ഞത്.


Click it and Unblock the Notifications