അഹങ്കാരം കൊണ്ട് ഉപേക്ഷിച്ചത്! ഇപ്പോൾ നരകജീവിതം! തീരുമാനം പാളിപ്പോയോ? സിലുവിന്റെ മറുപടി ഇതാണ്

സിലു ടോക്സ് സൽഹയിലൂടെയായി പ്രേക്ഷകർക്ക് പരിചിതയാണ് സിലു എന്ന സൽ‍ഹ. തന്റെ ജീവിതത്തിലെ പുത്തൻ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മക്കളുടെ നല്ല ജീവിതത്തിന് വേണ്ടിയാണ് വിവാഹ ജീവിതം അവസാനിപ്പിച്ചതെന്ന് അവർ പറഞ്ഞിരുന്നു. വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞ് ഇപ്പോഴും പലരും തന്നെ പരിഹസിക്കുന്നുണ്ടെന്ന് സിലു പറയുന്നു. പുതിയ വ്ളോ​ഗിലൂടെയായിരുന്നു കൂടുതൽ കാര്യങ്ങൾ പങ്കുവെച്ചത്.വീട് വില്‍ക്കുന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. കുറച്ചുപേരൊക്കെ എന്നോടുള്ള സ്നേഹത്തിന്റെ പുറത്ത് അങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചിരുന്നു.

ഇനിയെങ്കിലും പ്രശ്നമില്ലാതെ കഴിയട്ടെ! സുജിനും പൊന്നൂസിനും നാത്തൂന്റെ ഉപദേശം! വിമർശനങ്ങൾക്ക് മറുപടിയും
ഇനിയെങ്കിലും പ്രശ്നമില്ലാതെ കഴിയട്ടെ! സുജിനും പൊന്നൂസിനും നാത്തൂന്റെ ഉപദേശം! വിമർശനങ്ങൾക്ക് മറുപടിയും

നീ അഹങ്കാരിയാണ്, അനുഭവിക്കണമെന്ന രീതിയിലാണ് അവരുടെ പറച്ചില്‍. എന്റെ അഹങ്കാരം കാരണം എന്നെ ആരൊക്കെയോ ഉപേക്ഷിച്ച് പോയി, ഞാനിപ്പോള്‍ പരഗതിയില്ലാതെ നില്‍ക്കുകയാണെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. എന്തിനേക്കാളും കൂടുതല്‍ മനസമാ ധാനത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. അതിന് വേണ്ടി ഒരുപാട് പണം ഇറക്കിയിട്ടുള്ള ആളുമാണ്. അപ്പോള്‍ എന്റെ മനസമാധാനത്തിന് വേണ്ടി എന്തിനെയെങ്കിലും വേണ്ടെന്ന് വെച്ചിട്ടുണ്ടെങ്കില്‍, അത് ഞാന്‍ വേണ്ടെന്ന് വെച്ചതാണ്. ടോക്സിക്കല്ലാതെ നല്ലൊരു അന്തരീക്ഷത്തില്‍ വേണം അവര്‍ വളരുവാന്‍ എന്ന് ആഗ്രഹിച്ചിരുന്നു.

Salha Talks Silu reply
Photo Credit: Salha Talks Silu / Instagram

ഞാനും എന്റെ ഫാമിലിയും കൂടി ആഗ്രഹിച്ചെടുത്ത തീരുമാനമാണ്. അപ്പോള്‍ അവള്‍ക്ക് അങ്ങനെ തന്നെ വേണമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ നിങ്ങളാണ് ഏറ്റവും വലിയ വിഡ്ഡികള്‍. ഞാന്‍ നന്നാവൂല എന്നൊക്കെ പറയുന്നുണ്ട് കുറച്ചുപേര്‍. ഞാന്‍ നന്നായിട്ടാണോ ഇരിക്കുന്നത് ചീത്തയായിട്ടാണോ എന്ന് നിങ്ങളൊരിക്കലും അറിയില്ല. പിന്നെ എല്ലാത്തിലുമുപരി എന്റെ കൂടെ എന്റെ മക്കളുണ്ട്. ഞാന്‍ നാ മായിക്കഴിഞ്ഞാല്‍, എന്റെ മക്കളും കൂടെ അതനുഭവിക്കണ്ടേ, നിങ്ങള്‍ അതാണോ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. നല്ല ഹെല്‍ത്തിയായി വളരുന്നുണ്ട് അവര്‍. തികച്ചും വ്യക്തിപരമായിട്ടുള്ള തീരുമാനമാണ് ഇത്. അതിനെ ബഹുമാനിക്കാന്‍ പഠിക്കുക. ഒന്നുംകൂടെ ആലോചിച്ചൂടെ, തിരിച്ച് പോയ്ക്കൂടേയെന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഇറിറ്റേഷനുണ്ടാക്കുന്ന ചോദ്യങ്ങളാണ് അതൊക്കെ.

ശാലിനിയുടെ പ്രാണനായിരുന്നു വിഷ്ണു! ആശ്വസിപ്പിക്കാൻ വാക്കില്ല! മരണം മുന്നിൽ കണ്ടപോലെ
ശാലിനിയുടെ പ്രാണനായിരുന്നു വിഷ്ണു! ആശ്വസിപ്പിക്കാൻ വാക്കില്ല! മരണം മുന്നിൽ കണ്ടപോലെ

എന്റെ ലൈഫില്‍ ഏറ്റവും വലിയ തീരുമാനമെടുത്തിരിക്കുമ്പോള്‍, ഒരു കമന്റ് ആരെങ്കിലും ഇട്ടാല്‍ അത് ഞാന്‍ മാറ്റുമോ, അങ്ങനെ തോന്നുന്നുണ്ടോ. മറ്റൊരാളുടെ ജീവിതത്തില്‍ അവര്‍ എന്തൊക്കെ അനുഭവിച്ചിട്ടുണ്ട് എന്നത് അവര്‍ക്ക് മാത്രമേ അറിയുള്ളൂ. ഒന്നും അറിയാതെ കമന്റിട്ട്, അവരെ തളര്‍ത്താന്‍ നോക്കുന്നത് നല്ലതല്ല. എന്റെ കാര്യത്തില്‍ എന്നല്ല, ഒരുപാട് പേര്‍ ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോവുന്നുണ്ട്. ഒരുതരത്തിലും പറ്റുന്നില്ലെന്ന് വന്നാല്‍, അതില്‍ നിന്നും ഇറങ്ങിപ്പോരാന്‍ പോലും പലരും മടിക്കുന്നുണ്ട്. എല്ലാവര്‍ക്കും പേടി നിങ്ങളെപ്പോലെയുള്ളവരുടെ ചോദ്യങ്ങളാണ്. അതുകൊണ്ട് ഒരുപാട് പേരുടെ ജീവന്‍ പൊലിഞ്ഞുപോവുന്നുണ്ട്. മറ്റുള്ളവരുടെ തീരുമാനങ്ങളെ ബഹുമാനിക്കാന്‍ പഠിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്.

ഈ വീടല്ലെങ്കില്‍ മറ്റേ വീട് ഞാന്‍ വില്‍ക്കും. ഞാന്‍ കടപ്പെട്ടല്ല വീടിന്റെ പണി തീര്‍ത്തത്. എനിക്ക് പണം നഷ്ടമാവുമോ എന്ന തരത്തിലുള്ള ചിന്തകളൊന്നും വേണ്ട. ഞാന്‍ വില്‍ക്കുമ്പോള്‍ ആ പണം എനിക്ക് തിരിച്ച് കിട്ടും. കടബാധ്യതകളൊന്നും വരുത്താതെ എങ്ങനെ മുന്നോട്ട് പോവാം എന്നാലോചിച്ചാണ് ഓരോന്നും ചെയ്യുന്നത്. മക്കളെക്കുറിച്ച് അധ്യാപകര്‍ നല്ല രീതിയില്‍ പറയുന്നത് കേട്ട് മന നിറഞ്ഞതിനെക്കുറിച്ചും ലു പറഞ്ഞിരുന്നു. വളരെ നന്നായി തന്നെയാണ് നിങ്ങള്‍ മക്കളെ വളര്‍ത്തിയത്. ഞങ്ങളുടെ അഭിമാനമാണ് അവരെന്നായിരുന്നു അധ്യാപകരെല്ലാം പറഞ്ഞത്. മക്കളില്‍ ഈ മാറ്റം എങ്ങനെയുണ്ടെന്നറിയണമായിരുന്നു. അതിനും കൂടി വേണ്ടിയായിരുന്നു അവരുടെ വിദ്യാലയത്തിലേക്ക് പോയത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X