»   » 'മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി'

'മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി'

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ മണിനാദം നിലച്ചിട്ട് ഒരു വര്‍ഷമാകുന്നു. കലാഭവന്‍ മണിയില്ലാത്ത മലയാള സിനിമയുടെ ഒരു വര്‍ഷം. മണിയുടെ നാടന്‍പ്പാട്ടുകളും മണികിലുക്കം പോലുള്ള ചിരിയും ഇല്ലാതെ കടന്നു പോയ ഒരു വര്‍ഷം.

എന്നെ ഒന്നിനും നിര്‍ബന്ധിക്കാറില്ല, പക്ഷേ അമ്മയോട് പല പ്രാവശ്യം പറയുന്നത് കേട്ടിട്ടുണ്ടെന്ന് മണിയുടെ മകള്‍

മണിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത ഇപ്പോഴും മറ നീങ്ങാതെ നില്‍ക്കുന്നു. പ്രേക്ഷകര്‍ക്ക് മണി മരിച്ചിട്ടില്ല. ടെലിവിഷനില്‍ വരുന്ന സിനിമകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും അവരെന്നും മണിയുടെ സാന്നിധ്യം അറിയുന്നുണ്ട്. മണി ഇന്നില്ല എന്നാരെങ്കിലും പറയുമ്പോഴാണ് ആ സത്യത്തെ പലപ്പോഴും ആരാധകര്‍ തിരിച്ചറിയുന്നത്.

ആ സീനിന് ശേഷവും മണി കരയുകയായിരുന്നു!!! കാരണം കേട്ട സംവിധായകന്റെ കണ്ണും നിറഞ്ഞു!!!

കലാഭവന്‍ മണിയുടെ ഓര്‍മകളില്‍ ഇപ്പോഴും സ്‌റ്റേജ് ഷോകളും ടിവി പരിപാടികളും നടന്നുവരുന്നു. മഴവിന്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സര്‍ക്കസ് എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ നടന്‍ സലിം കുമാര്‍ മണിയെ കുറിച്ചുള്ള ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയുണ്ടായി.

മഹാനാകാന്‍ മരിക്കേണ്ടി വന്നു

മണിക്ക് മഹാനാകാന്‍ ഒന്ന് മരിക്കേണ്ടി വന്നു എന്നാണ് കോമഡി സര്‍ക്കസിലെത്തിയപ്പോള്‍ സലിം കുമാര്‍ പറഞ്ഞത്. സലിം കുമാറിനൊപ്പം നാദിര്‍ഷയും കട്ടപ്പനിയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകന്‍ വിഷ്ണുവും ഉണ്ടായിരുന്നു.

വീഴ്ത്താന്‍ ശ്രമിച്ച നടന്‍

കലാഭവന്‍ മണിയെ വീഴ്ത്താന്‍ വേണ്ടി ശ്രമിച്ച ഒരു നടന്‍, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിയ്ക്കുന്ന ദിവസം ഒരു വിഡ്ഡി എന്ന രീതിയില്‍ കളിയാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ്.

നാണക്കേട് തോന്നി

ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട്, മണി മരിച്ചു കഴിഞ്ഞപ്പോള്‍ മണി ഞങ്ങളിലൂടെ ജീവിയ്ക്കുന്നു എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഒരു നാണക്കേടാണ് എനിക്ക് തോന്നിയത് എന്ന് സലിം കുമാര്‍ പറഞ്ഞു.

പ്രമോ വീഡിയോ

കോമഡി സര്‍ക്കസിന്റെ വേദിയില്‍ സലിം കുമാര്‍ കലാഭവന്‍ മണിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ കാണാം. ഈ എപ്പിസോഡ് ഇന്ന് (മാര്‍ച്ച് 6) രാത്രി ഒമ്പത് മണിയ്ക്ക് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യും.

English summary
Salim Kumar about the actor who insulted Kalabhavan Mani

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam