ദൈവവിശ്വാസിയല്ല! അമ്മയെ കണ്ടപ്പോള്‍ ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം! കിട്ടിയ മറുപടി: സലീം കുമാര്‍

ആനീസ് കിച്ചണിലേക്ക് കഴിഞ്ഞ ദിവസം അതിഥിയായെത്തിയത് സലീം കുമാറായിരുന്നു. ജീവിത വിശേഷങ്ങള്‍ അദ്ദേഹം ആനിയുമായി പങ്കുവെച്ചിരുന്നു. ഓരോ വര്‍ഷവും പുകവലി നിര്‍ത്തുമെന്ന റെസല്യൂഷന്‍ എടുക്കും. പുതുവര്‍ഷത്തില്‍ നിര്‍ത്തും. പിന്നെയും തുടങ്ങും. ഈ വര്‍ഷം ശരിക്കും ഞാന്‍ നിര്‍ത്തും. ഉറപ്പാണേ, കുടുംബ പ്രേക്ഷകര്‍ കാണുന്നതാണേ, അടുത്ത വര്‍ഷം ഞാന്‍ ചോദിക്കുമേ എന്നായിരുന്നു ആനിയുടെ കമന്റ്. ഉറപ്പായും നിര്‍ത്തുമെന്നായിരുന്നു സലീം കുമാറിന്റെ മറുപടി. കഴിഞ്ഞ വര്‍ഷം എങ്ങനെയെന്ന് ചോദിച്ചാല്‍ കുഴപ്പമില്ല, നമുക്ക് ജീവിതത്തില്‍ യാതൊരു ബുദ്ധിമുട്ടുകളുമില്ല. ജോലിയുണ്ട്. കുടുംബം നന്നായിട്ട് പോവുന്നു. അതാണല്ലോ ഏറ്റവും വലിയ കാര്യം. മോന്‍ സിനിമയിലേക്ക് വന്നത്, ഞാന്‍ അവനെ സിനിമയിലേക്ക് വരാന്‍ പഠിപ്പിച്ചൊരാളല്ല. എംഎ എല്‍എല്‍ബി എടുത്ത ആളാണ്. സിനിമയില്‍ വിടാന്‍ വേണ്ടിയായിരുന്നില്ലല്ലോ അത്. ഒരു സുപ്രഭാതത്തില്‍ ഞാന്‍ കേള്‍ക്കുന്നത് അവന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ്.

സൗബിന്‍ ചേട്ടനും, ഗണപതിയുമൊക്കെ വിളിച്ചിട്ടുണ്ട്. ഞാന്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് എന്നെ വിളിച്ച് പറഞ്ഞിരുന്നു. പോവണ്ടെന്ന് പറഞ്ഞ് അവന്റെ ഭാവി കളയാന്‍ പാടില്ലല്ലോ. അവരാണ് വഴി തിരഞ്ഞെടുക്കേണ്ടത്. ഞാന്‍ കാണിച്ച് കൊടുത്ത വഴി അതല്ല, അവനായിട്ട് തിരഞ്ഞെടുത്ത വഴിയിലൂടെ പോവുന്നു. കണ്ട് കഴിഞ്ഞപ്പോള്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ വക്കീലാക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു. എനിക്ക് ആവാന്‍ പറ്റിയില്ല. അഡ്വക്കേറ്റവാണമെന്നായിരുന്നു ആഗ്രഹം. എന്‍ട്രന്‍സ് എഴുതിയെങ്കിലും കിട്ടിയില്ല. ഡിഗ്രി കഴിഞ്ഞ് പോവാമെന്ന് കരുതിയപ്പോള്‍ അപ്പോഴേക്കും സിനിമയിലെത്തി. സിനിമയില്‍ അഭിനയിക്കണം, പ്രശസ്തനാവണം എന്നൊക്കെ ഞാനും ആഗ്രഹിച്ചിരുന്നു. മോനെ അതൊന്നും നമുക്ക് പറ്റിയതല്ല, അവിടെയൊന്നും എത്താന്‍ പറ്റില്ലെന്ന് അമ്മ പറഞ്ഞിരുന്നു. ആ പ്രദേശത്തേക്ക് പോലും എത്താന്‍ പറ്റില്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. അതോടെ ആഗ്രഹം പറയുന്നത് ഞാന്‍ നിര്‍ത്തി. ക്രിമിനല്‍ കേസുകള്‍ വാദിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. സിനിമയില്‍ അങ്ങനെ കുറേ ചെയ്യാന്‍ കഴിഞ്ഞു.

Salim Kumar about Amma
Photo Credit: Salim Kumar / Facebook

അമ്മയുമായി ഭയങ്കര അറ്റാച്ച്ഡാണ്. എപ്പോഴും അമ്മയെക്കുറിച്ച് മാത്രം പറയുന്നതെന്താണ്, ഇയാള്‍ക്ക് അച്ഛനില്ലേ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. അമ്മ മരിച്ചിട്ട് 26 വര്‍ഷമായി. ഒരു ദിവസം പത്ത് പ്രാവശ്യമെങ്കിലും അമ്മയെ ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ, അച്ഛനെ ഞാന്‍ വല്ലപ്പോഴുമേ ഓര്‍ക്കാറുള്ളൂ എന്ന് ഞാന്‍ ഭാര്യയോട് പറയാറുണ്ട്. അച്ഛനോട് സ്‌നേഹമില്ലാഞ്ഞിട്ടല്ല അങ്ങനെ. അമ്മ എന്ന് എഴുതി കാണിച്ചാല്‍ എന്റെ കണ്ണ് നിറയും. അമ്മയെക്കുറിച്ച് മാത്രം എനിക്ക് എഴുതാനാവില്ല. എന്നെ ഇവിടെ വരെ എത്തിക്കാനായി ആ പാവപ്പെട്ട സ്ത്രീ നടത്തിയ ശ്രമങ്ങള്‍ ഒരുപാടായിരുന്നു. അച്ഛന് പകരം അമ്മയായിരുന്നു ആദ്യം പോയതെങ്കില്‍ പിന്നെ ഞാനില്ല.

മാതാ അമൃതാന്ദമയിയുമായും അറ്റാച്ച്ഡാണ് ഞാന്‍. എനിക്കൊരു മേജര്‍ സര്‍ജറിയുണ്ടായിരുന്നു. ഡോക്ടറാണ് എന്നോട് അമ്മയെ കാണാനായി പോവാന്‍ പറഞ്ഞത്. പൈസ കുറയ്ക്കുന്നതിന് വേണ്ടിയാണോ എന്നൊക്കെ ആലോചിച്ച് പോവാന്‍ മടിച്ച് നില്‍ക്കുകയായിരുന്നു. ഭാര്യയും മക്കളുമല്ലാതെ വേറൊരാളും ഇല്ലായിരുന്നു എനിക്കൊപ്പം. ഭാര്യയാണ് പറഞ്ഞത് നമുക്കൊന്ന് കണ്ടിട്ട് വരാം എന്ന്. കണ്ടപ്പോഴാണ് എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചത്. എനിക്കിപ്പോള്‍ 45 വയസായി, അമൃതയിലെ രജിസ്റ്ററില്‍ കിടക്കുന്നത് 56 വയസാണ്. അതൊന്ന് മാറ്റിത്തരണം, വേറൊന്നും സംസാരിച്ചിരുന്നില്ല. പോയ്‌ക്കോ, ആശുപത്രിയില്‍ പോയി അഡ്മിറ്റായിക്കോളൂ, ഞാനുണ്ട് എന്നായിരുന്നു എന്നോട് പറഞ്ഞത്. ആ വാക്കുകള്‍ മതിയായിരുന്നു ഞങ്ങള്‍ക്ക്.

ഞാന്‍ ദൈവവിശ്വാസിയല്ല. അമ്മയില്‍ വിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നില്ലേ അമ്മ. ഐക്യരാഷ്ട്ര സഭയില്‍ ഒരു മലയാളി, മലയാളത്തില്‍ സംസാരിക്കുക എന്ന് വെച്ചാല്‍ ചില്ലറ കാര്യമല്ല. അത് വലിയ കാര്യമാണ്. ലോകം മുഴുവനും ആരാധിക്കുന്ന അമ്മയാണ്. അമ്മയ്ക്ക് യാതൊരുവിധ അവകാശവാദങ്ങളുമില്ല. ഒരു സാധു സ്ത്രിയായി തന്നെയാണ് നില്‍ക്കുന്നത്. ഞാന്‍ ചെന്ന് കഴിഞ്ഞാല്‍ ചിരിച്ച് വര്‍ത്താനം പറയും. പോവല്ലേ, നമുക്ക് കുറച്ച് സംസാരിക്കാം എന്നും പറയും. ഞാന്‍ ഈശ്വരനാണെന്നൊന്നും അമ്മ എന്നോട് പറഞ്ഞിട്ടില്ല. ഷുഗറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്കും ഉണ്ടെന്നാണ് പറഞ്ഞത്. അമ്മയുടെ മഹത്വം എല്ലാവരും അറിയണമെന്ന് ഞാന്‍ പറയുന്നത് ഇതുകൊണ്ടാണെന്നായിരുന്നു ആനി പറഞ്ഞത്.

More from Filmibeat

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X