»   » സല്‍മാന്‍ഖാന്‍ പക്ഷപാതം കാണിച്ചെന്ന് 'ബിഗ് ബോസ്' മത്സരാര്‍ത്ഥി

സല്‍മാന്‍ഖാന്‍ പക്ഷപാതം കാണിച്ചെന്ന് 'ബിഗ് ബോസ്' മത്സരാര്‍ത്ഥി

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ഖാനെതിരെ ആരോപണങ്ങളുമായി ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രംഗത്ത്. പ്രശസ്ത റിയാലിറ്റി ഷോ ബിഗ് ബോസിന്റെ അവതാരകനായ സല്‍മാന്‍ ഖാനെ വിമര്‍ശിച്ചാണ് പരിപാടിയില്‍ നിന്നു പുറത്തായ നടന്‍ പുനീത് വിശിഷ്ട് എത്തിയത്.

സല്‍മാന്‍ ഖാന്‍ മത്സരാര്‍ത്ഥികളോട് പക്ഷപാതം കാണിച്ചുവെന്നാണ് പുനീതിന്റെ ആരോപണം. മത്സരാര്‍ത്ഥി മന്ദന കരിമിയുടെ വശീകരണത്തില്‍ സല്‍മാന്‍ ഖാന്‍ വീണുപോയെന്നും പുനീത് പറയുന്നു. അവളുടെ സൗന്ദര്യം മാത്രമാണ് സല്‍മാന്‍ ഖാന്‍ കാണുന്നത്. അവള്‍ എന്തു ചെയ്യുന്നുവെന്നതിനെക്കുറിച്ച് സല്‍മാന്‍ വിലയിരുത്തുന്നില്ലെന്നും പുനീത് പ്രതികരിച്ചു.

bigg-boss-9-salman-khan-plays-prank-rimi-sen-makes-her-cry

ക്യാമറയ്ക്കു മുന്നില്‍ നിന്ന് കരഞ്ഞു കാണിക്കുകയാണ് അവള്‍ ചെയ്യുന്നത്. മന്ദനയോട് മത്സരാര്‍ത്ഥികള്‍ മോശമായി പെരുമാറി എന്നുള്ള ആരോപണത്തില്‍ സല്‍മാന്‍ മത്സരാര്‍ത്ഥികളെ ശാസിച്ചിരുന്നു. മന്ദന വിദേശിയാണെന്നു പറഞ്ഞതു പോലും സല്‍മാന്‍ഖാന് അത്ര ദഹിച്ചിരുന്നില്ലെന്നും പുനീത് പറയുന്നു.

കിങ് ഖാന്‍ ഷാരൂഖിനെയും സല്‍മാന്‍ ഖാനെയും നൃത്തം പഠിപ്പിച്ച താരമാണ് പുനീത് വിശിഷ്ട്. എല്ലാ മത്സരാര്‍ത്ഥിയെയും ഒരുപോലെ കാണാന്‍ സല്‍മാന്‍ ഖാന് കഴിയുന്നില്ലെന്നാണ് പുനീത് പറഞ്ഞത്. തനിക്ക് പരാതിയില്ല, പല കാര്യങ്ങളും തിരിച്ചറിഞ്ഞുവെന്നും താരം പറയുന്നു.

English summary
After getting evicted from the ‘Bigg Boss’ house, actor Puneet Vashist says superstar and the host of the ninth season of the reality TV show Salman Khan “totally comes across” as a biased host.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam