അടുത്ത ബിഗ് ബോസ് തുടങ്ങാന്‍ പോവുന്നു; മത്സരാര്‍ഥികളുടെ പേര് വിവരങ്ങളില്‍ നടി റിയ ചക്രവര്‍ത്തിയുടെ പേരും
മലയാളം ബിഗ് ബോസ് അവസാനിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മലയാളത്തില്‍ മൂന്നാമത്തെ സീസണ്‍ ആണെങ്കില്‍ ഹിന്ദിയില്‍ ഇനി നടക്കാന്‍ പോവുന്നത് പതിനഞ്ചാം സീസണ്‍ ആണ്. ഇന്ത്യയില്‍ ആദ്യമായി ഹിന്ദിയിലാണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. ശേഷം മറ്റ് ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കുക ആയിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ആണ് അവതാരകനായിട്ടെത്തുന്നത്. കഴിഞ്ഞ സീസണില്‍ സല്‍മാന്റെ ചില മാസ് ഡയലോഗുകള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ഉടന്‍ ഹിന്ദി ബിഗ് ബോസിന്റെ പതിനഞ്ചാം സീസണ്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. വരുന്ന ഒക്ടോബറോട് കൂടി ഷോ നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിലേക്ക് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഓഡിഷന്‍ ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയെന്നും അതിപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയുന്നു. ഇതോടെ മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്ന പ്രവചനങ്ങളും ഒരു സൈഡിലൂടെ ആരംഭിച്ചു. മുന്‍ വീഡിയോ ജോക്കിയും നടിയുമായ അനുഷ ദണ്ഡേക്കര്‍, നടി ദിഷ വകാനി, ടെലിവിഷന്‍ സീരിസ് താരങ്ങളായ സുര്‍ഭി ചന്ദ്‌ന, നിയ ശര്‍മ, റിയാലിറ്റി ഷോ താരം സനയ ഇറാനി, നടന്മാരായ പാര്‍ഥ സംഥാന്‍, കൃഷ്ണ അഭിഷേക്, മൊഹ്‌സിന്‍ ഖാന്‍ തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്.
സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ പാർവതി നായർ, മനോഹരമായ ഫോട്ടോസ് കാണാം
Recommended Video
കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പേര് നടി റിയ ചക്രവര്‍ത്തിയുടെ ആണ്. വരാനിരിക്കുന്ന സീസണില്‍ റിയ പങ്കെടുക്കാന്‍ സാധ്യത ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഔദ്യോഗികമായ വിവരങ്ങളൊന്നും ഇനിയും വന്നിട്ടില്ല. ബോളിവുഡ് നടനായിരുന്ന സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞ് ഇരിക്കുകയായിരുന്നു റിയ. നിരന്തരം വാര്‍ത്തകളും നടിയുടെ പേരില്‍ വന്നിരുന്നു. സുശാന്തിന്റെ വേര്‍പാടിന്റെ ഒരു വര്‍ഷമാകുന്നതിനുള്ളില്‍ റിയയുടെ പുതിയ വിശേഷങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.


Click it and Unblock the Notifications











