സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ്,സൽമാൻ ഖാൻ ക്വാറന്റൈനിൽ,ബിഗ് ബോസിന്റെ അവസ്ഥ അനിശ്ചിതത്വത്തിൽ...

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് സൽമാൻ. ആരാധകരുടെ സ്വന്തം സല്ലു ഭായ് ആണ്. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. ഇപ്പോഴിതാ സൽമാൻ ആരാധകരെ സങ്കടത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്.സൽമാൻ ഖാന്റെ സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ‍് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് താരം ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്.

salman khan

സൽമാൻ ഖാന്റെ ഡ്രൈവർക്കും രണ്ട് സ്റ്റാഫ് അംഗങ്ങൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരം മാത്രമല്ല അദ്ദേഹത്തിന്റെ മുഴുവൻ കുടുംബാഗങ്ങളും വീട്ടിൽ 14 ദിവസത്തെ ക്വാറന്റീനിൽ ആണ്. കൊവിഡ് പോസിറ്റീവായ സ്റ്റാഫ് അംഗങ്ങൾ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. സൽമാൻഖാന്റെ മാതാപിതാക്കളായ സലിം ഖാന്റേയും സൽമ ഖാന്റേയും വിവാഹ വാർഷിക ആഘോഷം റദ്ദാക്കിയിട്ടുണ്ട്.

സൽമാൻ ഖാൻ ക്വാറന്റൈനിൽവ ആയതോടെ നടൻ അവതാരകനായ എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിലാണ് താരം മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ക്വാറന്റൈനിൽ ആയതോടെ നടന് ചിത്രീകരണത്തിന് എത്താൻ കഴിയുകയില്ല. മികച്ച കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബേസ്. ഹിന്ദിയിൽ മികച്ച കാഴ്ചക്കാരെ ലഭിച്ചതിനെ തുടർന്നാണ് മറ്റ് ഭാഷകളിൽ ഷോ ആരംഭിച്ചത്. മാസങ്ങൾക്ക് മുൻപാണ് റിയാലിറ്റി ഷോയുടെ പുതിയ സീസൺ ആരംഭിച്ചത്. കൊവിഡ് ടെസ്റ്റിന് ശേഷമാണ് മത്സരാർഥികൾ ഷോയിലെത്തിയത്. സൽമാന്റെ ഏറ്റവും പതിയ ചിത്രമാണ് യുവർ മോസ്റ്റ് വാണ്ടഡ് ഭായി.സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ഇതു താൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വരും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച നാളുകളിൽ സൽമാനും കുടുംബവും പൻവേലിയിലെ ഫാം ഹൗസിലായിരുന്നു.

Recommended Video

Devan criticize mohanlal and mammootty

കൊവിഡ്, ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2 നിർത്തിവെച്ചത്. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടക്കവെയാണ് റിയാലിറ്റിഷോ നിർത്തി വയ്ക്കുന്നത്. തുടർന്ന് മത്സരാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. മലയാളം ബിഗ് ബോസ് സീസൺ 2 നെ പോലെ ഹിന്ദി ബിഗ് ബോസ് നിർത്തി വയക്കുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ബിഗ് ബോസ് ഹിന്ദിക്ക് മലയാളത്തിലും മികച്ച കാഴ്ചക്കാരുണ്ട്.

Read more about: salman khan biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X