ബിഗ് ബോസിന്റെ അടുത്ത എപ്പിസോഡിന് അവതാരകന്റെ പ്രതിഫലം 16 കോടി! ഇത്തവണയും സൂപ്പര്‍താരം തന്നെ

ഇന്ത്യയില്‍ റേറ്റിംഗില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബ്രദര്‍ എന്ന ഷോ ആണ് ഇന്ത്യയില്‍ ബിഗ് ബോസ് ആക്കി അവതരിപ്പിച്ചത്. ഹിന്ദിയില്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയ പരിപാടി വലിയ വിജയമായതോടെ മറ്റ് ഭാഷകളിലേക്ക് കൂടി എത്തി. മലയാളത്തില്‍ രണ്ട് പതിപ്പുകള്‍ വന്നിരുന്നെങ്കിലും കൊറോണ കാരണം രണ്ടാം സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.

Recommended Video

Salman khan charges record remuneration for bigg boss | Oneindia Malayalam

ഇനിയൊരു ബിഗ് ബോസ് ഷോ ഉടനെ ഉണ്ടാവുമോ എന്ന് ചോദിക്കുന്നവര്‍ക്കായി ചില പുതിയ അറിയിപ്പുകള്‍ വന്നിരിക്കുകയാണ്. ഹിന്ദി ബിഗ് ബോസിന്റെ അടുത്ത പതിപ്പിനെ കുറിച്ചും അതിന് വേണ്ടി അവതാരകന്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുമൊക്കെയാണ് ഇപ്പോള്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ ഉടനെ വരുമെന്നാണ് അറിയുന്നത്.

സല്‍മാന്‍ ഖാന്റെ പ്രതിഫലം

എല്ലാ ഭാഷകളിലും പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നത് അവിടുത്തെ താരരാജാക്കന്മാരാണെന്നുള്ളതാണ് ബിഗ് ബോസിന്റെ സവിശേഷമായ പ്രത്യേകതകളിലൊന്ന്. മലയാളത്തില്‍ നടന്‍ മോഹന്‍ലാലാണ്. തമിഴില്‍ കമല്‍ഹാസനും. ഹിന്ദിയില്‍ അത് സല്‍മാന്‍ ഖാനാണ്. അമിതാഭ് ബച്ചന്‍ മുതല്‍ നിരവധി താരങ്ങള്‍ ബിഗ് ബോസിന്റെ അമരത്ത് വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ ഖാന്‍ ആയിരുന്നു അവതാരകന്‍. ഇനി വരാനിരിക്കുന്ന പതിനാലം സീസണിലും അത് അങ്ങനെയായിരിക്കുമെന്നാണ് അറിയുന്നത്.

സല്‍മാന്‍ ഖാന്റെ പ്രതിഫലം

പതിമൂന്നാം സീസണോട് കൂടി ബിഗ് ബോസ് അവതരണം സല്‍മാന്‍ ഖാന്‍ നിര്‍ത്തുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. സല്‍മാന്‍ പോയാല്‍ പിന്നെ ആര് വരും എന്ന് ആകാംഷയോടെ കാത്തിരിക്കുന്നതിനിടെയാണ് ചില കാര്യങ്ങള്‍ വീണ്ടും വന്നിരിക്കുന്നത്. പതിനാലം സീസണിന് സല്‍മാന്‍ ഖാന്‍ വമ്പന്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് അറിയുന്നത്. ഇപ്പോള്‍ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആഴ്ചയുടെ അവസാനം മാത്രം പ്രത്യക്ഷപ്പെടുന്ന അവതാരകന് പതിനാറ് കോടി പ്രതിഫലം ഉണ്ടെന്നാണ്.

സല്‍മാന്‍ ഖാന്റെ പ്രതിഫലം

ഓരോ എപ്പിസോഡിലെ വരവിനും സല്‍മാന്‍ പതിനാറ് കോടിയോളം പ്രതിഫലം വാങ്ങുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ പന്ത്രണ്ട് മുതല്‍ പതിനാല് കോടി വരെയായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതിഫലം. തൊട്ടടുത്ത സീസണില്‍ അത് രണ്ട് കോടി കൂടുതലായി എന്നും അറിയുന്നു. ഇതുവരെ കണ്ടതില്‍ വെച്ച് ഇത്തവണ ബിഗ് ബോസില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് കൂടി അറിയുന്നു. കാടിന്റെ പശ്ചാതലത്തിലുള്ള സെറ്റ് ആയിരിക്കും ഇടാന്‍ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരിക്കും മത്സരാര്‍ഥികളായി എത്തുകയെന്ന് കൂടി അറിയുന്നു.

സല്‍മാന്‍ ഖാന്റെ പ്രതിഫലം

ഫൈനല്‍ ഓഡിഷനില്‍ 30 പേരെയായിരിക്കും തിരഞ്ഞെടുക്കുക. ഇതില്‍ പതിനാറ് പേര്‍ക്ക് ആദ്യം മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം കൊടുക്കും. ബാക്കി ഉള്ളവര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരിക്കും എത്തുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയായിരിക്കും ബിഗ്‌ബോസിന്റെ ആദ്യ ഘട്ടങ്ങള്‍ നടക്കുക. കൊറോണയുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഒക്ടോബറില്‍ നടത്തേണ്ടിരുന്ന ഷോ ഇനിയും വൈകാനാണ് സാധ്യത. എന്നാല്‍ കൊവിഡ് ടെസ്റ്റ് നടത്തി കുഴപ്പമൊന്നുമില്ലെന്ന് കണ്ടാല്‍ മത്സരം വൈകാതെ തന്നെ നടത്തുമെന്ന് കൂടി അറിയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X