സല്ലു റിയാലിറ്റി ഷോയിലേക്ക് എന്തു ഭാവിച്ചാാ...

By Sruthi K M

ലോക ജനശ്രദ്ധ നേടിയ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വ്യത്യസ്ത രൂപത്തില്‍ എത്തി സല്ലു കുടുംബപ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്. എന്നാല്‍, ഇനി മറ്റൊരു റിയാലിറ്റി ഷോയുമായാണ് സല്‍മാന്‍ ഖാന്റെ വരവ്. റിയാലിറ്റി ഷോയില്‍ തരംഗമാകാനാണ് സല്ലുവിന്റെ പുറപ്പാട്. വ്യത്യസ്തതകള്‍ കൊണ്ട് പ്രേക്ഷകരെ എങ്ങനെ കൈയ്യിലെടുക്കാമെന്നാണ് ഓരോ റിയാലിറ്റി ഷോകളും ലക്ഷ്യമിടുന്നത്.

സല്ലുവും അതുപോലൊരു വ്യത്യസ്തതയാണ് കൊണ്ടുവരുന്നത്. ബജ്രംഗി ഭായ്ജാന്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം കര്‍ഷകനായിട്ടാണ് സല്‍മാന്‍ പരിപാടിയില്‍ എത്തുന്നത്. കളേഴ്‌സ് ചാനലില്‍ തന്നെയാണ് സല്ലുവിന്റെ പുതിയ റിയാലിറ്റി ഷോയും സംപ്രേക്ഷണം ചെയ്യുക.

കര്‍ഷകനായി

സല്ലു റിയാലിറ്റി ഷോയിലേക്ക് എന്തു ഭാവിച്ചാാ...

കളേഴ്‌സ് ചാനലില്‍ പുതുതായി സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന റിയാലിറ്റി ഷോയില്‍ കര്‍ഷകന്റെ വേഷത്തിലാണ് സല്‍മാന്‍ ഖാന്‍ എത്തുക. ബിഗ് ബോസ് സംവിധായകന്‍ രാജും സല്‍മാന്‍ ഖാനുമാണ് റിയാലിറ്റി ഷോ കൊണ്ടുവരുന്നത്.

ദി ഫാം

സല്ലു റിയാലിറ്റി ഷോയിലേക്ക് എന്തു ഭാവിച്ചാാ...

ദി ഫാം എന്ന പേരിലാണ് റിയാലിറ്റി ഷോ തുടങ്ങുന്നത്. ബിഗ് ബോസ് പോലെ ലോക ജനശ്രദ്ധ ആകര്‍ഷിക്കാനാണ് ഇതിന്റെയും ലക്ഷ്യം.

സ്‌റ്റേജില്‍ നിന്നും മാറി

സല്ലു റിയാലിറ്റി ഷോയിലേക്ക് എന്തു ഭാവിച്ചാാ...

പരിപാടി അരങ്ങേറുന്നത് സ്റ്റേജിലായിരിക്കില്ല. ഷോയുടെ ഷൂട്ടിങ് പുറത്തായിരിക്കും. താരങ്ങള്‍ കൃഷി ഫാമില്‍ നിന്നായിരിക്കും പരിപാടി അവതരിപ്പിക്കുക. നാലുമാസത്തോളം ഫാമില്‍ താരങ്ങള്‍ താമസിക്കുമെന്നാണ് പറയുന്നത്.

കര്‍ഷകന്‍ ചെയ്യുന്നതുപോലെ

സല്ലു റിയാലിറ്റി ഷോയിലേക്ക് എന്തു ഭാവിച്ചാാ...

കര്‍ഷകര്‍ ചെയ്യുന്ന എല്ലാ കഠിന ജോലികളും താരങ്ങള്‍ ചെയ്യണം. പാല്‍ കറക്കുക, കോഴി വളര്‍ത്തല്‍, മൃഗങ്ങളുടെ പരിചരണം എന്നിവയെല്ലാം നോക്കണം. താരങ്ങള്‍ ശരിക്കും ഒരു കര്‍ഷകനാകും എന്നു തന്നെ പറയാം.

വിജയിക്കണമെങ്കില്‍

സല്ലു റിയാലിറ്റി ഷോയിലേക്ക് എന്തു ഭാവിച്ചാാ...

ഒരു കര്‍ഷകന്‍ എന്താണെന്നും, കൃഷി രീതികള്‍ എങ്ങനെയാണെന്നുമൊക്കെ അറിഞ്ഞില്ലെങ്കില്‍ പണി പാളും. നല്ലൊരു കര്‍ഷകനെയാണ് തെരഞ്ഞെടുക്കുക. താരങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം മികവുറ്റതാകുന്നു എന്നു വിലയിരുത്തും. പ്രേക്ഷകരുടെ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X