For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയാൾ കുറെ അനുഭവിച്ചതല്ലേ? താനും അനുഭവിച്ചതാണ്, പുറത്തു വരാൻ സമയമെടുക്കും, ശ്രീയെ പിന്തുണച്ച് സല്ലു

|

മോഹൻലാൽ അവതാരകനായി എത്തിയ മലയാളം ബിഗ് ബോസ് ഷോയ്ക്ക് ലഭിച്ച അത്രയധികം സ്വീകരണം കേരളത്തിൽ നിന്ന് സൽമാൻഖാന്റെ ഹിന്ദി ബിഗ് ബോസിനും ലഭിക്കുന്നുണ്ട്. ഹിന്ദി റിയാലിറ്റി ഷോയ്ക്ക് കേരളത്തിൽ നിന്ന് ജനപിന്തുണ കിട്ടുന്ന ആദ്യത്തെ ടെലിവിഷൻ പ്രോഗ്രാം ഒരു പക്ഷെ ബിഗ്ബോസ് ഷോയായിരിക്കും. മലയാളികളുടെ പ്രിയപ്പെട്ട ശ്രീശാന്ത് ബിഗ്ബോസിൽ മത്സരാർഥിയായി എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് സൽമാന്റെ ബിഗ്ബോസിൽ എത്തുന്ന ആദ്യത്തെ മത്സരാർഥിയാണ് ശ്രീ.

ഈ പ്രകാശൻ എന്ന പി ആർ ആകാശ് കലക്കും!! ഓമൽ താമര... ഞാൻ പ്രകാശനിലെ ആദ്യഗാനം, കാണൂ

ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് തന്നെ ഏറെ വിവാദങ്ങൾക്കും ആരോപണങ്ങളും ശ്രീയെ തേടി എത്തിയിരുന്നു. ജയിലിൽവരെ കിടക്കേണ്ട സാഹചര്യം വരെ വന്നിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി കയ്പ്പേറിയ ദുരനൂഭവങ്ങൾ ശ്രീയെ തേടിയെത്തുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടും വിമർശനങ്ങൾ ശ്രീയെ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴിത ശ്രീശാന്തിന് പിന്തുണയുമായി സൽമാൻ ഖാൻ രംഗത്തെത്തിയിരിക്കുകയാണ്.

ക്ലാപ് ബോർഡുമായി നയൻസ്!! അഭിനയത്തിൽ നിന്ന് സംവിധാനത്തിലേയ്ക്ക്? വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ

  ഇമോഷണൽ  ക്യാരക്ടർ

ഇമോഷണൽ ക്യാരക്ടർ

ശ്രീശാന്തിന്റെ ചൂടൻ സ്വഭാവമാണ് എപ്പോഴും പ്രശ്നങ്ങൾക്ക് വഴിവെയ്ക്കാറുളളത്. നിസ്സാര കാര്യങ്ങൾക്ക് പോലും വേഗം പൊട്ടിത്തെറിയ്ക്കുകയും അതു പോലെ വേഗം ഇമോഷണൽ ആകുന്ന സ്വഭാവക്കാരനാണ് ശ്രീ. ഇത് തന്നെയാണ് ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നതും. ബിഗ്ബോസ് ഹൗസിൽ മാത്രമല്ല ശ്രീയുടെ ദേഷ്യം പല അവസരത്തിലും താരത്തിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

 ബിഗ് ബോസ് ഹൗസിലെ വില്ലൻ

ബിഗ് ബോസ് ഹൗസിലെ വില്ലൻ

ബിഗ് ബോസ് ഹൗസിലെത്തിയ ആദ്യ ദിവസം മുതൽ ശ്രീയെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉടലെടുത്തിരുന്നു. വിവാദങ്ങളിൽ ശ്രീയുടെ പേര് ആദ്യം മുതലെ ഹൗസിൽ ഉയർന്ന് കേട്ടിരുന്നു. ഇപ്പോഴും അതുപ്പോലെ തന്നെയാണ്. ബിഗ് ബോസ് ഹൗസിലെ യഥാർഥ വില്ലൻ എന്ന് വരെ ശ്രീയെ സൽമാൻ വിശേഷിപ്പിക്കുകയുണ്ടായി.

സഹതാരങ്ങൾ ചൊടിപ്പിക്കുന്നു

സഹതാരങ്ങൾ ചൊടിപ്പിക്കുന്നു

അതേസമയം ശ്രീയുടെ പെട്ടെന്നുണ്ടാകുന്ന ഈ കോപം മറ്റ് മത്സരാർഥികൾ മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്. ക്രിക്കറ്റ് കരിയറിലുണ്ടായ സംഭവ വികാസങ്ങളും ചൂണ്ടിക്കാട്ടി താരത്തെ മറ്റുളള മത്സരാർഥികൾ ആക്രമിക്കാൻ ശ്രമിക്കാറുണ്ട്. ഇത് പല തവണ ബിഗ്ബോസ് ഹൗസിൽ സംഭവിച്ചിട്ടുമുണ്ട്. ഇപ്പോഴിത ശ്രീയെ പിന്തുണച്ച് സൽമാൻ രംഗത്തെത്തിയിരിക്കുകയാണ്. കൂടെ മറ്റ് മത്സരാർഥികൾക്ക് ഒരു ഉപദേശവും നൽകുന്നുണ്ട്.

 അദ്ദേഹത്തെ വെറുതെ വിടു

അദ്ദേഹത്തെ വെറുതെ വിടു

മറ്റ് അംഗങ്ങളുടെ ഭാഗത്ത് നിന്നുളള ഇത്തരത്തിലുളള പൊരുമാറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സൽമാൻഖാൻ ഇതിനെ കുറിച്ച് സംസാരിച്ചത്. അദ്ദേഹം ഇതിനോടകം തന്നെ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇതിൽ നിന്നെല്ലാം പുറത്തു വരാൻ കുറെ സമയമെടുക്കും. കൂടാതെ നല്ല ധൈര്യവും വേണം. കൂടാതെ താനും ഇതേ അവസ്ഥയിലൂടെ കടന്നു പോയ വ്യക്തിയാണെന്നും സൽമാൻ പറഞ്ഞു.

 തല  ഇടിച്ചു പൊട്ടിച്ചു

തല ഇടിച്ചു പൊട്ടിച്ചു

ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ശ്രീ തന്റെ തല ബാത്ത് റൂമിന്റെ ചുവരിൽ ഇടിച്ച് പൊട്ടിച്ചിരുന്നു. സൽമാൻ വഴക്ക് പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീ ഇത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്തതത്. ബിഗ്ബോസ് ഹൗസിലെ സഹ അംഗമായ സുരഭി റാണിയെ ശ്രീ അധിക്ഷേപിച്ചതിനെതിര ശ്രീയെ സൽമാൻ ശാസിച്ചത്. ഇത് ശ്രീശാന്തിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സൽമാൻ പോയതിനു ശേഷം ബാത്ത് റൂമിനുള്ളിൽ കയറി കരയുകയും, ഒടുവിൽ ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ വന്നപ്പോൾ തല ബാത്ത് റൂമിന്റെ ചുമരിൽ ഇടിച്ച് പൊട്ടിക്കുകയുമായിരുന്നു

English summary
salman khan support sreesanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more