അമ്മയുടെ പിണക്കം മാറി! ഞങ്ങളെ വീട്ടിലേക്ക് വിളിച്ചു! ആഗ്രഹിച്ച ആ നിമിഷം യാഥാര്‍ത്ഥ്യമായെന്ന് മേഘയും സല്‍മാനും

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് സല്‍മാനുള്‍ ഫാരിസും മേഘ മഹേഷും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഇരുവരും. ഇവരുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. വിവാഹ ശേഷമായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പ്രണയം തുടങ്ങിയതും, വിവാഹത്തിലേക്ക് എത്തിയതും, പിന്നീടുള്ള വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെ കാണിക്കാറുണ്ട്. വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ് ഇരുവരും. വിവാഹ ശേഷം മേഘ മുസ്ലീം മതത്തിലേക്ക് മാറുമോയെന്നായിരുന്നു ഇടക്കാലത്തെ ചോദ്യങ്ങള്‍. ഞങ്ങള്‍ അമ്പലത്തിലും പോവാറുണ്ട്, പളളിയിലും പോവും. മേഘ തനിക്കൊപ്പമായി നോമ്പ് എടുത്തതിന്റെ വിശേഷങ്ങളും സല്‍മാന്‍ കാണിച്ചിരുന്നു.

ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിലായി മേഘയുടെ വീട്ടിലേക്ക് പോയിരിക്കുകയാണ് ഇരുവരും. വിവാഹ സമയത്ത് മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് അച്ഛന്‍ മേഘയെയും സല്‍മാനെയും കാണാനെത്തിയിരുന്നു. നിഴലായി കൂടെയുണ്ടായിരുന്ന അമ്മയെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്ന് മേഘ പറഞ്ഞിരുന്നു. അമ്മ എപ്പോഴെങ്കിലും തന്നെ മനസിലാക്കുമെന്നാണ് കരുതുന്നതെന്നുള്ള പ്രതീക്ഷയും മേഘ പങ്കുവെച്ചിരുന്നു. കാത്തിരുന്ന ആ നിമിഷം വന്നെത്തിയിരിക്കുകയാണ്. ഫോണിലൊക്കെ സംസാരിച്ച് തുടങ്ങിയിരുന്നു. വീട്ടിലേക്ക് പോവാനൊരു സാഹചര്യം കിട്ടിയിരുന്നില്ല. അച്ഛന്‍ മൈസൂരിലാണ് വര്‍ക്ക് ചെയ്യുന്നത്. അച്ഛനും കൂടെ വീട്ടിലുള്ള സമയത്ത് പോവാമെന്നാണ് കരുതുന്നത്. അച്ഛന്‍ തിരുവനന്തപുരത്തേക്ക് വരുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചായിരുന്നു ഇരുവരും മേഘയുടെ വീട്ടിലേക്ക് പോയത്.

Salmanul Faris and Megha Salman shared a happy news
Photo Credit: Salmanul Faris / Facebook

ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിനിടയില്‍ ഈയൊരു കാര്യം കൂടി. മനസ് നിറഞ്ഞു എന്നും ഇരുവരും പറയുന്നുണ്ടായിരുന്നു. സന്തോഷത്തോടെയായി വീട്ടിലെ ഓരോ കാര്യങ്ങളും കാണിച്ച് കൊടുക്കുകയായിരുന്നു മേഘ. അമ്മയ്ക്ക് സ്‌പെഷലായി ഒരു സമ്മാനവുമായാണ് സല്‍മാന്‍ എത്തിയത്. മനോഹരമായൊരു ഫോട്ടോയായിരുന്നു അത്. അമ്മയുടെ പ്രിയപ്പെട്ട ശിവന്‍. മരുമോന് വേണ്ടി വിഭവസമദ്ധമായ ഭക്ഷണങ്ങളായിരുന്നു അമ്മ ഒരുക്കിയത്. കിടിലനായിരുന്നു എല്ലാം എന്നായിരുന്നു സല്‍മാന്റെ കമന്റ്.

എന്‍െ ലാപ്‌ടോപ്പൊക്കെ ഇപ്പോള്‍ അനിയനാണ് ഉപയോഗിക്കുന്നത്. സ്‌പൈഡര്‍മാനൊക്കെയാണ് വാള്‍പേപ്പര്‍. ഇതൊന്നും കണ്ടിട്ട എന്റെ ലാപ്‌ടോപ്പ് പോലെ തോന്നുന്നില്ലെന്നായിരുന്നു മേഘയുടെ പരിഭവം. എടാ കുഞ്ഞളിയാ, നീ ആള്‍ കൊള്ളാമല്ലോയെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. വീട്ടിലെ കാര്യങ്ങളും, പൊങ്കാലയുടെ മുന്നോടിയായി സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയതുമെല്ലാം ഇരുവരും കാണിച്ചിരുന്നു. ഇതാദ്യമായാണ് ഈ സമയത്ത് പാച്ചുക്ക ഇവിടേക്ക് വരുന്നത്. ഇതാണ് ഞങ്ങളുടെ കേരള സ്റ്റോറി. അമ്പലവും പള്ളിയും അടങ്ങുന്നത്. മേഘയും അമ്മയും ആഗ്രഹിച്ചത് പോലെ തന്നെ പൊങ്കാല അര്‍പ്പിക്കാന്‍ കഴിഞ്ഞു. പൊങ്കാല ഇട്ട് ഞാന്‍ വന്നു. സമായവുമ്പോള്‍ പാച്ചുക്ക നിസ്‌കരിക്കുന്നു. അതിനിത്ര ബില്‍ഡപ്പ് കൊടുക്കേണ്ട കാര്യമില്ല. ഞങ്ങള്‍ എല്ലാ മതത്തെയും ഒരുപോലെ കാണുന്നവരാണെന്നും മേഘ വിശദീകരിച്ചിരുന്നു.

ഇതാണ് ശരിക്കും കേരള സ്റ്റോറി. രണ്ട് വിശ്വാസവുമായി ഇങ്ങനെ തന്നെ പോവണം. ഈ അമ്മ ഇത്ര പാവമായിരുന്നോ, വളരെ സന്തോഷമായി കണ്ടപ്പോള്‍. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. രണ്ട് കുടുംബങ്ങള്‍ക്കും ഒരുപോലെ ബഹുമാനം കൊടുത്ത് പോവുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്. എന്നും ഈ സന്തോഷവും സമാധാനവും ജീവിതത്തിലുണ്ടാവട്ടെ. മേഘയുടെ അമ്മയെ ഇത്രയും സന്തോഷത്തോടെ കാണുന്നത് ആദ്യമായാണ്. ചേച്ചിയ കണ്ടപ്പോള്‍ അനിയനും സന്തോഷമായല്ലോ, തുടങ്ങി നിരവധി കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X