ദൈവത്തിന് എന്നെ ഭയങ്കര ഇഷ്ടമാണെന്ന് മേഘ വന്നപ്പോൾ മനസിലായി, ഞാൻ മുസ്ലീമായതുകൊണ്ട് അവർ അത് ചിന്തിച്ചു!

സീരിയൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സൽമാനുൾ ഫാരിസും മേഘ മഹേഷും. ബാലതാരമായാണ് മേഘ അഭിനയ രംഗത്തേക്ക് എത്തുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയാണ് സല്‍മാനുൾ. ഒരുമിച്ച് സീരിയലിൽ അഭിനയിച്ചശേഷമാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വർഷം തിരുവനന്തപുരം കരകുളം രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. 12 വയസിന്റെ വ്യത്യാസമുണ്ട് മേഘയും സല്‍മാനുല്‍ ഫാരിസും തമ്മില്‍.

പുറകെ നടന്ന് ഇഷ്ട പറഞ്ഞത് മേഘയാണ്. ഇന്ന് ഇരുവരും സന്തുഷ്ടകരമായ ദാമ്പത്യം നയിക്കുന്നു. മേഘ തന്റെ ജീവിതത്തിലേക്ക് വന്നത് അനു​ഗ്രഹമായി കാണുന്നുവെന്ന് പറയുകയാണിപ്പോൾ സൽമാനുൾ. എനിക്ക് ഡിസ്ക്കിന് പ്രോബ്ലം വന്നപ്പോൾ മോട്ടിവേറ്റ് ചെയ്തും ധൈര്യം പകർന്നും എന്നെ ആശ്വസിപ്പിച്ച ഒരേയൊരാൾ മേഘയാണ്.

Salmanul Faris Megha wedding

അവളോട് സംസാരിക്കുമ്പോഴാണ് ആ വേദന‌യും ടെൻഷനുമെല്ലാം കുറച്ച് നേരത്തേക്ക് എങ്കിലും മറന്നത്. നടക്കാൻ പോലും ഞാൻ ‍ഡിസ്ക്കിന് പ്രശ്നം വന്നശേഷം വീണ്ടും പഠിക്കേണ്ടി വന്നു. എന്റെ ട്രീറ്റ്മെന്റിന് ഏറ്റവും കൂടുതൽ അത്യാവശ്യമായിരുന്നത് ഫിസിക്കൽ സപ്പോർട്ടായിരുന്നു. അത് എനിക്ക് തന്നത് മേഘയാണ്. ദൈവത്തിന് എന്നെ ഭയങ്കര ഇഷ്ടമാണെന്ന് അന്ന് മനസിലായി. കാരണം കൃത്യസമയത്താണ് മേഘയെ എന്റെ ജീവിതത്തിലേക്ക് ദൈവം അയച്ചത്.

ഡിസ്ക്കിനുള്ള പ്രോ​ബ്ലം മാത്രമായിരുന്നില്ല. ആ സമയത്ത് പേഴ്സണൽ പ്രശ്നങ്ങളിലൂടെയും കരിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂടെയുമെല്ലാം ഞാൻ കടന്ന് പോവുകയായിരുന്നു എന്നും സൽമാനുൾ പറയുന്നു. തന്നെ വിവാഹം ചെയ്തതുകൊണ്ട് മേഘയുടെ പഠനം മുടങ്ങരുതെന്ന് തനിക്ക് നിർബന്ധമായിരുന്നുവെന്നും സൽമാനുൾ പറയുന്നു.

കുടുംബം തലോലിച്ച് ഓമനിച്ച് വളർത്തിയ കുട്ടിയാണ് മേഘ. അതിനാൽ മേഘയ്ക്ക് അവളുടെ കുടുംബത്തെ മിസ് ചെയ്യുന്നുവെന്ന തോന്നലുണ്ടാക്കരുതെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. മേഘയുടെ പഠനം മുടങ്ങരുതെന്ന് എനിക്ക് നി​ർബന്ധമായിരുന്നു. ഞാൻ ഒരു മുസ്ലീം കുടുംബാം​ഗമായതുകൊണ്ട് എല്ലാവർക്കും ചില ചിന്തകളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞാൽ അഭിനയിക്കാൻ വിടുമോ?, പഠിക്കാനായി കോളേജിൽ വിടുമോ?,

വീട്ടിൽ തന്നെ ആയിപ്പോകുമോയെന്ന എന്നൊക്കെ അവർക്കുണ്ടായിരുന്നു. വിവാഹശേഷം ഞാൻ മേഘയോട് ആദ്യം പറഞ്ഞ കാര്യം എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും പഠനം പൂർത്തിയാക്കണം എന്നാണ്. അതിന് വേണ്ട ഏത് ഹെൽപ്പും ചെയ്ത് തരുമെന്നും ഞാൻ മേഘയോട് പറഞ്ഞിരുന്നു. ഡി​ഗ്രി സർട്ടിഫിക്കറ്റ് കിട്ടുക എന്നത് ഒരു പവറാണ്. ഒന്നിലും ആരെയും എന്തിന് എന്നെ പോലും ഡിപ്പന്റ് ചെയ്യേണ്ട ആവശ്യം മേഘയ്ക്ക് വരില്ല.

Salmanul Faris Megha wedding

ഞാൻ പറഞ്ഞതുപോലെ മേഘ മനോഹരമായി ഡി​ഗ്രി പൂർത്തിയാക്കി. അതിനാൽ എനിക്ക് ഒരു തരത്തിലുള്ള ടെൻഷനും ഉണ്ടായിരുന്നില്ല. മേഘ ആ​ഗ്രഹിക്കുന്നതെല്ലാം ചെയ്ത് കൊടുക്കണമെന്നതാണ് എന്റെ ​ഗോൾ. എല്ലാവരും പറയും ഭാര്യ വളരെ എക്സ്പെൻസീവാണെന്ന്. പക്ഷെ അക്കാര്യത്തിൽ ‍ഞാൻ ലക്കിയാണ്. വളരെ ചീപ്പായ ഇക്കണോമിക്കൽ വൈഫാണ്.

വലിയ ആ​ഗ്രഹങ്ങളൊന്നും മേഘയ്ക്ക് ഇല്ലെന്നും സൽമാനുൾ പറയുന്നു. സൽമാന്റെ നല്ല വശം മാത്രമല്ല അ​ദ്ദേഹത്തിനുള്ള പോരായ്മകളെ കൂടിയാണ് താൻ പ്രണയിച്ചതെന്ന് മേഘയും പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ആരോ​ഗ്യപ്രശ്നങ്ങൾ വന്നപ്പോൾ സൽമാനൊപ്പം സ്ട്രോങ്ങായി ഞാൻ നിന്നത്. എല്ലാം റിസ്ക്ക് ചെയ്ത് എനിക്ക് എന്തും ചെയ്ത് തരാൻ തയ്യാറാണ് സൽമാൻ. എന്നെ മോട്ടിവേറ്റ് ചെയ്യും, എപ്പോഴും ജോളിയായി ഇരിക്കുന്ന പേഴ്സണാണ്, പോസിറ്റീവാണ്.

അമ്മ എന്റെ ​കാര്യത്തിൽ വളരെ പ്രൊട്ടക്ടീവായിരുന്നു. അതുകൊണ്ട് ഞാൻ‌‍ ഡിപ്പന്റടുമായിരുന്നു. വിവാഹശേഷമാണ് ഞാൻ ഇന്റിപെന്റന്റായത്. ജീവിതം പഠിച്ച് തുടങ്ങി. മുമ്പ് വീട്ടന് പുറത്തേക്ക് പോലും ഞാൻ തനിയെ പോകാറില്ലായിരുന്നു എന്നും മേഘ പറയുന്നു.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X