വേദികയുടെ നാടകങ്ങൾ ഇനി വിലപ്പോകില്ലെന്ന് സമ്പത്ത്, കുടംബവിളക്കിൽ പുതിയ ട്വിസ്റ്റ്...
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച പരമ്പര സംഭവബഹുലമായ മുന്നോട്ട് പോവുകയാണ്. നിലവിൽ റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്താണ് സീരിയൽ. മികച്ച കഥാഗതിയിലൂടെ സീരിയൽ മുന്നോട്ട് പോവുകയാണ്. മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്രയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്.
മീരയ്ക്കൊപ്പം ജനപ്രിയ താരങ്ങളാണ് സീരിയലിൽ എത്തുന്നത്. കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ, എഫ്. ജെ. തരകൻ,ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ-, ഷാജു,ശ്രീലക്ഷ്മി, അമൃത ഗണേശ് എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ യഥാർത്ഥ പേരിനെക്കാളും സീരിയലിലെ കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

പുതിയ കഥപശ്ചാത്തലത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. തുടക്കത്തിൽ എല്ലത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. ഒരു കണ്ണീർ പരമ്പരയുടെ സ്റ്റൈലിലായിരുന്നു ആദ്യം കഥ പറഞ്ഞത്. എന്നാൽ പിന്നീട് കുടുംബവിളക്കിന്റെ കഥ മാറുകയായിരുന്നു. അതോടെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. സുമിത്രയും ഭർത്താവായ സിദ്ധാർത്ഥ് മേനോന്റേയും വിവാഹമോചനത്തോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. സിദ്ധാർത്ഥ് തന്‌റെ സുഹൃത്തായ വേദികയെ വിവാഹ കഴിക്കാൻ വേണ്ടിയാണ് സുമിത്രയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. എന്നാൽ കാല്യാണത്തോട കഥ മാറി മറിയുകയായിരുന്നു.

വിവാഹ ശേഷമായിരുന്നു വേദികയുടെ തനി സ്വഭാവം സിദ്ധാർത്ഥിന് മനസ്സിലാവുന്നത്. സുമിത്രയെ തോൽപ്പിച്ച് പണവും സമ്പത്തും നേടുകയായിരുന്നു വേദികയുടെ ലക്ഷ്യം. എന്നാൽ വേദികയുടെ സ്വഭാവം ഉൾക്കൊള്ളാൻ സിദ്ധാർത്ഥിന് കഴിഞ്ഞിരുന്നില്ല.വേദികയുടെ യഥാർഥ സ്വഭാവം മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ സുമിത്രയുടെ വില മനസിലാക്കുകയായിരുന്നു സിദ്ധാർത്ഥ്. എന്നാൽ വീണ്ടും പഴയത് പോലെ സുമിത്രയുടെ അടുത്തേയ്ക്ക് മടങ്ങി പോകാൻ സിദ്ധാർത്ഥിന് കഴിയില്ല.

ഇപ്പോഴിത വേദികയ്ക്ക് വെല്ലുവിളിയുമായി സിദ്ധാർത്ഥ് എത്തിയിരിക്കുകയാണ്. വേദികയുടെ സകല പദ്ധതികളും സമ്പത്ത് പൊളിച്ച് കയ്യിൽ കൊടുക്കുകയാണ്. സിദ്ധുവിന്റെ വീട്ടിൽ കടന്നു കയറാുള്ള വേദികയുടെ സകല പദ്ധതികൾക്കും സമ്പത്ത് ഭീഷണിയായി മാറുകയാണ്. സിദ്ധുവിന്റെ വീട്ടി കടന്നു കൂടാൻ വേണ്ടി വേദിക താൻ ഗർഭിണിയാണെന്ന് എല്ലാവരോടും കള്ളം പറഞ്ഞിരുന്നു. അമ്മയുടേയും സഹോദരിയുടേയും നിർബന്ധത്തിന് വഴങ്ങി വേദികയെ തിരിച്ച് വിളിക്കാൻ സിദ്ധു തയ്യാറാവുകയായിരുന്നു. എന്നാൽ ഈ ,സമയം ഗർഭം വേദികയുടെ അടവ് ആണെന്നും ഇനി ഒരിക്കവും വേദിക അമ്മയാകില്ല എന്ന സത്യവും സമ്പത്ത് സിദ്ധുവിനെ അറിയിക്കുകയായിരുന്നു. ഇതോടെ സിദ്ധാർത്ഥിന് വേദികയോടുള്ള ദേഷ്യവും വാശിയും കൂടുകയാണ്. ഇനി ഒരിക്കലും വേദികയെ തിരിച്ച് വിളിക്കില്ലെന്നും സിദ്ധു പറയുന്നു
Recommended Video

ഇപ്പോഴിത വേദികയക്ക് മുന്നറിയിപ്പിമായി സമ്പത്ത് നേരിട്ട് എത്തിയിരിക്കുകയാണ്. വേദികയെ അങ്ങനെ സുഖമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന് പറയുകയാണ് സമ്പത്ത്. കൂടാതെ വേദികയെ വെറുതെ വിടില്ലെന്നും ഇയാൾ പറയുന്നുണ്ട്. കോടതി മുറ്റത്ത് വെച്ച് തന്റെ മകൻ കരഞ്ഞ കണ്ണീരിന്റെ കണക്ക് തീർക്കുക തന്നെ ചെയ്യുമെന്നും വേദികയോട് സമ്പത്ത് പറയുകയാണ്. സമ്പത്തിന്റെ മടങ്ങി വരവ് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. ഇനി വരും എപ്പിസോഡുകൾ ഗംഭീരമായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.


Click it and Unblock the Notifications