For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാല്‍ജോസ് ആവശ്യപ്പെട്ടു, സംവൃത അനുസരിച്ചു, സിനിമയിലേക്കല്ല വരുന്നത്, വീഡിയോ കാണൂ!

  |

  ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തിയ നായികയാണ് സംവൃത സുനില്‍. ശാലീനതയുള്ള നായികമാരിലാണല്ലോ സംവിധായകരുടെ ശ്രദ്ധ പതിയുന്നത്. അത്തരത്തില്‍ സംവൃതയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിടര്‍ന്ന കണ്ണുകളും നുണക്കുഴിക്കവിളുമായി സിനിമയിലേക്കെത്തിയ സംവൃതയെ നായികയാക്കിയ സംവിധായകനാണ് ലാല്‍ജോസ്. രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃത നായികയായി അരങ്ങേറിയത്.

  ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്, മെന്‍റല്‍ ഷോക്ക് നല്‍കി ജഗതിയെ കൊല്ലരുതെന്ന് പാര്‍വതി, കാണൂ!

  നിരവധി നായികമാരെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയ ലാല്‍ജോസിന്റെ കണ്ടെത്തലാണ് സംവൃതയും. ദിലീപായിരുന്നു താരത്തിന്റെ ആദ്യനായകന്‍. മുരളി ഗോപി, സിദ്ധാര്‍ത്ഥ് തുടങ്ങിയവരും രസികനില്‍ അഭിനയിച്ചിരുന്നു. സിനിമ വിചാരിച്ചത്ര വിജയം നേടിയിരുന്നില്ലെങ്കിലും തങ്കുവെന്ന നായികയെ പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് സംവൃതയുടെ സമയമായിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ നായികയ്ക്ക് ലഭിച്ചത്. സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ആദിയുടെ റെക്കോര്‍ഡ് തകര്‍ത്ത് സുഡാനി ഫ്രം നൈജീരിയ, മള്‍ട്ടിപ്ലക്‌സിലെ താരം സൗബിന്‍ തന്നെ, കാണൂ!

  സംവൃത തിരിച്ചുവരുന്നു

  സംവൃത തിരിച്ചുവരുന്നു

  ചുരുങ്ങിയ കാലം കൊണ്ട് മുതല്‍ത്തന്നെ പ്രേക്ഷകമനസ്സിലിടം നേടിയ അഭിനേത്രിയായ സംവൃത സുനിലിന്റെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മികച്ച അവസരം തേടിയെത്തിയാല്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആരാധകരുടെ പ്രതീക്ഷയും വര്‍ധിച്ചത്. എന്നാല്‍ തിരിച്ചുവരുന്നതിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ താരം കൃത്യമായ മറുപടി തരാതെ പതിവ് മറുപടി തന്നെ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണ് താരം എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ബിഗ് സ്‌ക്രീനിലേക്കല്ല, മിനിസ്‌ക്രീനിലേക്ക്

  ബിഗ് സ്‌ക്രീനിലേക്കല്ല, മിനിസ്‌ക്രീനിലേക്ക്

  സിനിമയിലേക്കില്ല താരത്തിന്റെ വരവ്. ടെലിവിഷന്‍ പരിപാടിയിലേക്കാണ്. സംവൃത തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഗുരുവായ ലാല്‍ജോസിന് വേണ്ടിയാണ് താരം ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. ബിഗ്‌സ്‌ക്രീനില്‍ കണ്ടില്ലെങ്കില്‍ മിനിസ്‌ക്രീനില്‍ താരത്തെ കാണാമെന്നല്ലോയെന്നുള്ള സന്തോഷത്തിലാണ് ആരാധകര്‍. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

  വരവിന് പിന്നിലെ ലക്ഷ്യം

  വരവിന് പിന്നിലെ ലക്ഷ്യം

  സംവൃത സുനിലെന്ന പേര് മലയാള സിനിമയിലേക്ക് ചേര്‍ത്ത് വെച്ച ലാല്‍ജോസിനൊപ്പമാണ് താന്‍ ഇത്തവണ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിലൂടെ തന്നെയാണ് താന്‍ തിരിച്ചുവരുന്നത്. മഴവില്‍ മനോരമയിലെ നായികനായകന്‍ എന്ന പരിപാടിയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. പുതിയ സിനിമയിലേക്ക് നായികയേയും നായകനെയും കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തുമെന്ന അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

  വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നു

  വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നു

  പതിവ് നായികമാരുടെ അതേ ശൈലി തന്നെയാണ് സംവൃതയും പിന്തുടര്‍ന്നത്. വിവാഹ ശേഷം അമരിക്കയിലേക്ക് ചേക്കേറിയ താരം അഭിനയത്തോട് ബൈ പറയുകയായിരുന്നു. ഭര്‍ത്താവ് അഖിലിനും മകനുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിച്ചുവരുന്നതിനിടയിലാണ് താരം വിവാഹമോചിതയാകുന്നുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അത്തരത്തിലൊരു സംഭവമേയില്ലെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തുവന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

  പ്രമോ വീഡിയോ വൈറലാവുന്നു

  പ്രമോ വീഡിയോ വൈറലാവുന്നു

  മുടി മുറിച്ച് മോഡേണ്‍ ലുക്കില്‍ സാരിയണിഞ്ഞ് വളരെ സന്തോഷവതിയായാണ് സംവൃത എത്തിയിട്ടുള്ളത്. നീണ്ട നാളത്തെ ഇടവേളയ്ക്ക്് ശേഷം തിരിച്ചുവന്നതിന്റെ സന്തോഷം താരം പങ്കുവെക്കുന്നുണ്ട്. ലാല്‍ജോസിനൊപ്പം ഈ റിയാലിറ്റി ഷോയില്‍ താനും ഉണ്ടാകുമെന്നാണ് സംവൃത വ്യക്തമാക്കിയിട്ടുള്ളത്. അഭിനയത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് മഴവില്‍ മനോരമ ഒരുക്കിയിട്ടുള്ളത്.

  വീഡിയോ കാണൂ

  നായകനും നായികയും പ്രമോ വീഡിയോ കാണൂ.

  English summary
  Samvrutha Sunil back on screen, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X