അരയ്ക്ക് താഴെ മരവിച്ചുവെന്ന് അവര്‍ കരുതി, പക്ഷേ! സിസേറിയന്‍ അനുഭവത്തെക്കുറിച്ച് സംവൃത സുനില്‍!
മലയാളത്തനിമയോടെ സിനിമയിലേക്ക് കടന്നുവന്ന നായികമാരിലൊരാളാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനില്‍ ദിലീപിന്റെ നായികയായാണ് താരം അരങ്ങേറിയത്. പനങ്കുല പോലെയുള്ള മുടിയും വിടര്‍ന്ന കണ്ണുകളുമായി നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. കണ്ണൂരുകാരനായ അഖിലിനൊപ്പം കാലിഫോര്‍ണ്ണിയയിലേക്ക് പോയ താരം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെലിവിഷന്‍ സ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിലേക്ക് നായികയെ കണ്ടെത്തുകയെന്ന ദൗത്യവുമായാണ് ലാല്‍ ജോസ് നായികനായകന്‍ റിയാലിറ്റി ഷോ തുടങ്ങിയത്. കുഞ്ചാക്കോ ബോബനും സംവൃത സുനിലുമാണ് മെന്റര്‍മാരായി എത്തിയിട്ടുള്ളത്. മത്സരാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയാണ് ഇവര്‍ ഈ പരിപാടിയെ നയിക്കുന്നത്.
മഴവില്‍ മനോരമയിലെ വ്യത്യസ്തമായ റിയാലിറ്റി ഷോയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ പരിപാടി. മത്സരാര്‍ത്ഥികളുടെ അസാമാന്യ പ്രകടനം സംവിധായകനെയും താരങ്ങളെയും ഞെട്ടിച്ചിരുന്നു. കളിപ്പാട്ടം റൗണ്ടില്‍ തേജസ്സും മാളവികയും പെര്‍ഫോം ചെയ്യാനെത്തിയിരുന്നു. തേജസായിരുന്നു ആദ്യം പെര്‍ഫോം ചെയ്തത്. സിസേറിയന്‍ ചെയ്യുന്ന രംഗങ്ങളായിരുന്നു മാളവിക അഭിനയിച്ചത്. ഇത് കണ്ടപ്പോളാണ് സിസേറിയന്‍ ഇത്ര നിസ്സാരമാണോയെന്ന് തോന്നിപ്പോയതെന്ന് ചാക്കോച്ചനും ലാല്‍ജോസും പറഞ്ഞപ്പോള്‍ സംവൃത സ്വന്തം അനുഭവം പങ്കുവെച്ചിരുന്നു.

കാണുന്ന പോലെ അത്ര നിസ്സാരമല്ല സിസേറിയനെന്നും അവസാന നിമിഷമാണ് തന്റെ കാര്യത്തില്‍ അത് തീരുമാനിച്ചതെന്നും സംവൃത പറഞ്ഞിരുന്നു. നേരത്തെ ഇഞ്ചെക്ഷന്‍ നല്‍കിയിരുന്നതിനാല്‍ താന്‍ മരവിച്ച അവസ്ഥയിലായിരിക്കുമെന്നായിരുന്നു ഡോ്ക്ടര്‍മാര്‍ കരുതിയത്. എന്നാല്‍ സിസേറിയന്‍ തുടങ്ങിയപ്പോഴാണ് താന്‍ അലറിവിളിച്ചതെന്നും ഇതോടെ ഓക്‌സിജന്‍ മാസ്‌ക്ക് വഴി മയങ്ങാനുള്ള അനസ്‌ത്യേഷ്യ നല്‍കുകയായിരുന്നുവെന്നും സംവൃത പറഞ്ഞു. ഈ പെര്‍ഫോമന്‍സില്‍ കണ്ട പോലെ അത്ര നിസ്സാരമല്ല സിസേറിയെന്നായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications