ടൊവിനോയെ അല്ല മറ്റൊരാളെ! ജീവിതത്തില്‍ ഒരാളുടെ കരണത്തടിച്ചതിനെക്കുറിച്ച് സംയുക്ത മേനോന്‍!

തീവണ്ടിയെന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ അഭിനേത്രികളിലൊരാളാണ് സംയുക്ത മേനോന്‍. ദേവിഎന്ന കഥാപാത്രത്തെയായിരുന്നു ഈ താരം അവതരിപ്പിച്ചിരുന്നത്. ജീവാംശമായ് എന്ന ഗാനവും ടൊവിനോ തോമസിനൊപ്പമുള്ള മികച്ച കെമിസ്ട്രിക്കും ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ലില്ലിയുമായാണ് പിന്നീട് ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വേറിട്ട വരവായിരുന്നു അത്. ഉയരെയില്‍ അതിഥിയായെത്തിയ സംയുക്ത കല്‍ക്കിയിലും എടക്കാട് ബറ്റാലിയനിലും ടൊവിനോയ്‌ക്കൊപ്പമായാണ് എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു എടക്കാട് ബറ്റാലിയന്‍ തിയേറ്ററുകളിലേക്ക് എത്തിയത്.

ഷഫീഖ് മുഹമ്മദായി ടൊവിനോ എത്തിയപ്പോള്‍ നൈന ഫാത്തിമയായാണ് സംയുക്ത മേനോന്‍ എത്തിയത്. സിനിമ വിജയകരമായി മുന്നേറുകയാണ്. അതിനിടയിലാണ് ഇരുവരും ജെബി ജംഗക്ഷനില്‍ അതിഥിയായെത്തിയത്. തീവണ്ടിയിലെ ഷൂട്ടിംഗിനിടയിലല്ല ജീവിതത്തില്‍ താന്‍ ശരിക്കും ഒരാളെ തല്ലിയിരുന്നുവെന്ന് താരം പറയുന്നു. ആ സംഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ശ്വാസംമുട്ടുള്ള ആളാണ് അമ്മ. അടുത്തുനിന്ന് ആരെങ്കിലും സിഗരറ്റ് വലിക്കുകയാണെങ്കില്‍ ഒഴിഞ്ഞുനില്‍ക്കാറാണ് പതിവ്. എന്നാല്‍ അന്ന് അതിനുള്ള സ്ഥലമുണ്ടായിരുന്നില്ല. വലിച്ചുകൊണ്ടിരിക്കുന്നയാളോട് താന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

Samyuktha Menon

ഇത് സ്‌മോക്കിംഗ് പ്ലേസല്ലെന്നും അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടെന്നുമായിരുന്നു താന്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ അയാള്‍ വളരെ മോശം വാക്കുകളായിരുന്നു പറഞ്ഞത്. ഇത് കണ്ട് അമ്മ പാനിക്കായി, ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നൊക്കെയായിരുന്നു പറഞ്ഞത്. ഈ സംഭവം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ടൊവിനോ തോമസിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X