മുട്ടിനൊപ്പം ഇറക്കമുള്ള വസ്ത്രത്തിന് എന്താണ് കുഴപ്പം; തുണി വാങ്ങി തരാന്‍ ആളില്ലേന്ന് ചോദിക്കുന്നവരോട് സംയുക്ത
വളരെ കുറച്ച് കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് തിളങ്ങിയ നടിയാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായിട്ടെത്തിയ സംയുക്ത ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയിരുന്നു. അടുത്തിടെ സംയുക്ത ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ വൈറലായിരുന്നു.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
നായികയായി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് വ്യാപക വിമര്‍ശനങ്ങളും ലഭിച്ചു. എന്നാല്‍ ഇത്തരം കമന്റുകളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമര്‍ശകരുടെ വായടപ്പിച്ചുള്ള മറുപടി സംയുക്ത നല്‍കിയത്.

ഇവര്‍ക്ക് ഡ്രസ് വാങ്ങിച്ച് കൊടുക്കാന്‍ ആളില്ലേ എന്ന് തുടങ്ങുന്ന കമന്റുകളാണ് വരുന്നത്. ഇവരോടൊക്കെ എന്ത് ഉത്തരം പറയാനാണ്. എന്റെ സുഹൃത്തുക്കളോടൊക്കെ ഞാന്‍ ഇതിനൊക്കെ എന്ത് മറുപടി പറയുമെന്ന് ചോദിക്കാറുണ്ട്. കാരണം ആ സിനിമയിലെ ഒരു സീനില്‍ എനിക്ക് തന്ന കോസ്റ്റ്യൂം ആയിരുന്നു അത്. അതിന്റെ ഭാഗമയാത് കൊണ്ട് അഭിനയിക്കുന്നു എന്ന് മാത്രം. പിന്നെ ആള്‍ക്കാര്‍ എന്ത് കൊണ്ട് ഇങ്ങനെ ചോദിക്കുന്നു എന്നത് ഒരു ചോദ്യചിഹ്നം മാത്രമാണ്. ഈയൊരു സന്ദര്‍ഭത്തില്‍ മാത്രമല്ല. പലതരത്തില്‍ വിചിത്രമായ കമന്റുകള്‍ വന്ന് പോകാറുണ്ട്.

ഒരു നടി വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് നടത്തി കഴിഞ്ഞാലും മോശമായ ഒത്തിരി കമന്റുകള്‍ വരാറുണ്ട്. എത്രത്തോളം പരാതി കൊടുക്കാന്‍ പറ്റും. ഈ സിസ്റ്റം മാറ്റാന്‍ പറ്റുമോന്നും സംയുക്ത മേനോന്‍ ചോദിക്കുന്നു. ഇത്തരം പ്രവര്‍ത്തികളില്‍ വേദനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്തിനാണ് ഞാന്‍ വേദനിക്കുന്നതെന്ന് നടി തിരിച്ച് ചോദിക്കുന്നു. വേദനിക്കാന്‍ വേണ്ടി ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ.

സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഇംബാലന്‍സ സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ഒന്നും തന്നെ ഞാന്‍ ധരിക്കാറില്ല. പിന്നെ അല്പം ഷോര്‍ട് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നത് കൊണ്ട് ഞാന്‍ എങ്ങനെ തെറ്റുകാരിയാകുന്നു?. ഞാന്‍ തെറ്റ് ചെയ്തിട്ട് ആള്‍ക്കാര്‍ വിമര്‍ശിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ സങ്കടപ്പെടും. ഒരു അഭിമുഖത്തില്‍ ഈ കമന്റുകളെ കുറിച്ച് ചോദിക്കുമ്പോഴാണ് അങ്ങനെയൊരു കാര്യമുണ്ടെന്ന് വരെ ഞാന്‍ അറിയുന്നത്. പല സിനിമ പ്രൊമോഷന്‍ സൈറ്റുകളിലും റീച്ചിന് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിയ്ക്കാറുണ്ട്.
Recommended Video

ഈ ഇടയ്ക്ക് ഞാന്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് വര്‍ക്ക് ഔട്ടും ചെയ്യാറുണ്ട്. ഇവര്‍ക്ക് ഇത് എങ്ങനെയെങ്കിലും പേജില്‍ കൊടുക്കണം? സിനിമയ്ക്ക് വേണ്ടി വെയിറ്റ് കുറച്ച് സംയുക്ത എന്ന പേരില്‍ വാര്‍ത്തയാക്കി. എന്നാല്‍ ഞാന്‍ എവിടെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. ഞാന്‍ ഒരു സിനിമയ്ക്കും വേണ്ടിയല്ല ഫിറ്റ്നസ് നോക്കിയത്. അവര് തന്നെ ഒരു ന്യൂസ് അങ്ങ് സൃഷ്ടിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകണം. അല്ലെങ്കില്‍ സൈബര്‍ നിയമങ്ങള്‍ കുറച്ചുകൂടെ ശക്തമാകണം. മീഡിയ അതിന് സപ്പോര്‍ട്ട് ചെയ്യണമെന്നും സംയുക്ത പറയുന്നു.


Click it and Unblock the Notifications











