'കിടിലം ഫിറോസ് പറ്റിച്ചുവെന്ന് തോന്നിയിട്ടില്ല, ഇപ്പോൾ കോൺടാക്ട് ഇല്ല, മണിക്കുട്ടനോട് റെസ്പെക്ടാണ്'; സന്ധ്യ
ബിഗ് ബോസ് മലയാളം ഇതുവരെ നാല് സീസണുകൾ പൂർത്തിയാക്കി. അതിൽ മൂന്നാം സീസണിനും നിരവധി കാഴ്ചക്കാരുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഏറെ ജനശ്രദ്ധ ആകർഷിച്ച മത്സരാർഥികളിൽ ഒരാളായിരുന്നു സന്ധ്യ മനോജ്. മൂന്നാം സീസണിന്റെ തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയായിരുന്നില്ല മത്സരാര്‍ഥി സന്ധ്യ.
നര്‍ത്തകിയും മോഡലും യോഗ ട്രെയിനറുമൊക്കെയായ നല്ലൊരു കലാകാരിയാണ് സന്ധ്യ. ശക്തമായ നിലപാടുകളിലൂടേയും സംസാരത്തിലൂടെയുമൊക്കെ പ്രേക്ഷകരേയും സഹമത്സരാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചുള്ള പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്.
മലേഷ്യയില്‍ സ്ഥിര താമസമാക്കിയിരുന്ന സന്ധ്യ ബിഗ് ബോസിന് വേണ്ടിയാണ് വീണ്ടും കേരളത്തിലേക്ക് വന്നത്. ഷോ അവസാനിച്ചതിന് ശേഷം കേരളത്തില്‍ തന്നെയാണ് കൂടുതൽ സമയവും. സന്ധ്യ മനോജ് 71-ാം ദിവസമാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത്. പുറത്തായശേഷം സന്ധ നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
70 ദിവസം എന്ന് പറയുന്നത് ഒരു വലിയ കാലയളവാണെന്നും ജീവിതത്തിലെ ഏറ്റവും വിലപിടിച്ച 70 ദിവസങ്ങള്‍ ആയിത്തന്നെ താനിത് കൊണ്ടുനടക്കുമെന്നാണ് സന്ധ്യ പറഞ്ഞത്.

സന്ധ്യയിപ്പോൾ സിനിമയിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ്. അനൂപ് മേനോൻ നായകനായ വരാൽ സിനിമയിലൂടെയാണ് സന്ധ്യ മനോജ് അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്. കണ്ണൻ-അനൂപ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വരാലിന്റെ ട്രെയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു.
അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം വരാൽ ഒക്ടോബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
വളരെ ദുരൂഹത നിറഞ്ഞ സിനിമയായിരിക്കും വരാൽ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കേരളക്കരയാകെ ചർച്ചചെയ്യുന്ന ഒരു സിനിമ തന്നെയാകും വരാൽ.

പൊളിറ്റിക്കൽ ത്രില്ലറായ വരാൽ അനൂപ് മേനോന്റെ കരിയറിലെ തന്നെ വലിയതും മികച്ചതുമായ ചിത്രമായിരിക്കും. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. ഛായാഗ്രഹണം രവി ചന്ദ്രന്‍ നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
ഇപ്പോഴിത വരാൽ സിനിമയിലെ ലൊക്കേഷൻ അനുഭവങ്ങളും ബിഗ് ബോസ് വിശേഷങ്ങളും ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സന്ധ്യ മനോജ്. 'സാരിയുടെ ഒരുപാട് കലക്ഷനുണ്ട്. കാഞ്ചീവരം നിരവധിയുണ്ട്. ഓരേ സാരി റിപ്പീറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് പലതരത്തിൽ ഉടുക്കുന്നത്.'

'അനൂപ് മേനോനെ എയർപോർട്ടിൽ വെച്ചാണ് പരിചയപ്പെട്ടത്. കമ്മീഷണർ വേഷമാണ് വരാലിൽ ചെയ്യുന്നത്. അദ്ദേഹമാണ് വിളിച്ച് പോലീസ് വേഷമാണെന്ന് പറഞ്ഞത്. ആദ്യമായി ചെയ്യുന്നുവെന്ന ഫീൽ ഉണ്ടായിരുന്നില്ല. ടീം ഒരുപാട് ഹെൽപ്പ് ചെയ്തു. പലരും എന്നോട് പോലീസ് വേഷം ചെയ്യാൻ കിട്ടുമെന്ന് പറഞ്ഞിരുന്നു.'
'പോലീസ് വേഷമിട്ടപ്പോൾ കൊള്ളാമെന്ന് തോന്നിയിരുന്നു. കിടിലം ഫിറോസ് പറ്റിച്ചുവെന്ന് തോന്നിയിട്ടില്ല. ഹൗസിൽ വെച്ചുണ്ടായിരുന്ന ഫ്രണ്ട്ഷിപ്പ് ഇപ്പോഴില്ല. ഞങ്ങൾ കോൺടാക്ട് ചെയ്യാറില്ല. ഫിനാലെയ്ക്ക് ശേഷമാണ് കോൺടാക്ട് ഇല്ലാത്തത്. ഹൗസിൽവെച്ച് കിടിലം ഫിറോസിന്റെ ഫ്രണ്ട്ഷിപ്പ് എഞ്ചോയ് ചെയ്തിരുന്നു.'

'റംസാനൊപ്പം ഭാവിയിൽ ചിലപ്പോൾ ഡാൻസ് ചെയ്തേക്കും. ഇപ്പോൾ കൊച്ചിയിലാണ് താമസം. ഇടയ്ക്ക് മലേഷ്യയ്ക്ക് പോകാറുണ്ട്. മണിക്കുട്ടനുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഹൗസിൽ വെച്ച് തുടക്കത്തിൽ മണിക്കുട്ടനുമായി നല്ല സൗഹൃദമുണ്ടായിരുന്നു.'
'പല ടാസ്ക്കുകളിലും മണിക്കുട്ടൻ നല്ല സപ്പോർട്ടായിരുന്നു. പിന്നെ ചെറിയ അടിയും ഇടിയും ഉണ്ടായിരുന്നു. പിന്നീട് ഞങ്ങൾ ഫിനാലെയ്ക്ക് ശേഷം എല്ലാം പറഞ്ഞ് ഒത്തുതീർപ്പാക്കി. മണിക്കുട്ടനോട് റെസ്പെക്ടാണ് എനിക്കിപ്പോൾ' സന്ധ്യ മനോജ് പറഞ്ഞു.


Click it and Unblock the Notifications