എന്നെ വിവാഹം ചെയ്യാനാഗ്രഹിച്ചയാൾ, എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യണം: സംഗീത മോഹൻ
സീരിയൽ രംഗത്ത് വലിയ ജനപ്രീതി നേടിയ നടിയാണ് സംഗീത മോഹൻ. അഭിനയ രംഗത്ത് സംഗീതയെ കാണാതായിട്ട് വർഷങ്ങളായി. ഇന്ന് സീരിയലുകളുടെ തിരക്കഥാകൃത്താണ് സംഗീത. ഒരു കാലത്ത് മലയാളി കുടുംബങ്ങളിൽ എപ്പോഴും ടെലിവിഷനിൽ കാണുന്ന മുഖമായിരുന്നു സംഗീതയുടേത്. വർഷങ്ങളായി സീരിയലുകളിൽ കാണാറില്ലെങ്കിലും സംഗീതയെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. തനിക്ക് മറക്കാനാകാത്ത ഒരു ആരാധകനെക്കുറിച്ച് സംസാരിക്കുകയാണ് സംഗീതയിപ്പോൾ.
മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് കുറേ നാൾ അയാൾ പിറകെ നടന്നിരുന്നെന്ന് സംഗീത ഓർക്കുന്നുണ്ട്. എനിക്കിപ്പോഴും ഓർമയുണ്ട്. അതിന് ശേഷം കുറേ നാൾ കഴിഞ്ഞ് കോൺടാക്ടൊക്കെ പോയപ്പോൾ വെറുതെ ഒരു കൗതുകത്തിന് അയാളെ കണ്ടെത്താൻ ശ്രമിച്ചു. ഒരു സൗഹൃദം നിലനിർത്താൻ വേണ്ടി മാത്രം. ഞാൻ അന്വേഷിച്ച് നോക്കിയെങ്കിലും എനിക്ക് ഒരു രീതിയിലും കോൺടാക്ട് ചെയ്യാൻ പറ്റിയില്ല.

നമ്പറും കിട്ടിയില്ല. പഴയ നമ്പർ ഏകദേശം എന്റെ മനസിൽ ഉണ്ടായിരുന്നു. അത് മറന്നും പോയി. നിങ്ങൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യണം. പ്രദീപ് എന്നാണ് പേരെന്നും സംഗീത മോഹൻ പറഞ്ഞു. തന്റെ മറ്റ് ചില ആരാധകരെക്കുറിച്ചും സംഗീത മോഹൻ സംസാരിച്ചു. ഒരാൾ ഇപ്പോഴും ഞാനുമായി ടച്ചിലുണ്ട്.
15 വർഷങ്ങളാേളമായി. രാവിലെ ഗുഡ് മോണിംഗും വെെകീട്ട് ഗുഡ് നെെറ്റും അയക്കും. അവസാനം ഞാൻ ആ നമ്പർ സേവ് ചെയ്ത് വെച്ചു. നാല് നേരം ഗുളിക കഴിക്കുന്നത് പോലെയായി. ഒരു ദിവസം എന്നെ വിളിച്ചു. പേരെന്താണെന്ന് ചോദിച്ചു. സഞ്ജു എന്ന് പറഞ്ഞു. പക്ഷെ ഇതുവരെ ശല്യപ്പെടുത്തിയിട്ടില്ല. വെറുതെ വിളിയും പറച്ചിലും ഒന്നുമില്ല. ഗുഡ് മോണിംഗും ഗുഡ് നെെറ്റും മാത്രം. ഓർക്കുന്നുണ്ട് എന്നറിയിക്കാൻ മാത്രമാണെന്നും സംഗീത മോഹൻ പറഞ്ഞു.

സംഗീത തിരക്കഥ രചിച്ച ആത്മസഖി എന്ന സീരിയയിൽ നിന്നും അവന്തികയെ നായികാ സ്ഥാനത്ത് നിന്നും മാറ്റിയതിനെക്കുറിച്ചും സംഗീത സംസാരിക്കുന്നുണ്ട്. അവന്തിക മലയാളത്തിലേക്ക് വരുന്നത് ആത്മസഖിയിലൂടെയാണ്. ഒരു പ്രൊജക്ട് നന്നായി പോകുമ്പോൾ അതിനകത്തെ എല്ലാവരും നന്നായി സഹകരിച്ചില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വരും. പേഴ്സണൽ ഈഗോകൾ വലുതാകുമ്പോൾ, അല്ലെങ്കിൽ എന്തെങ്കിലും ഇൻകൺവീനിയൻസ് വരുമ്പോൾ വേറൊരു വഴിയുമില്ലാതെ വരും.
ഞാൻ മനോരമയിൽ ചെയ്ത രണ്ടാമത്തെ പ്രൊജക്ടായിരുന്നു തുമ്പപ്പൂ. അതിൽ നായിക നടി വിവാഹം ചെയ്ത് ഗർഭിണിയായി. അപ്പോൾ ഞങ്ങൾക്ക് വേറെ ചോയ്സ് ഇല്ലാതെയായി. മൂന്ന് നാല് മാസം വരെ വർക്ക് ചെയ്യാൻ ആ നടി തയ്യാറായിരുന്നു. പക്ഷെ ഇടയ്ക്കിടെ അസുഖം വരുന്നു. അവരെ വെച്ച് വർക്ക് ചെയ്യാൻ പറ്റാതായി. വേറെ വഴിയില്ലാതെ പകുതിക്ക് വെച്ച് നായികയെ മാറ്റേണ്ടി വന്നെന്നും സംഗീത മോഹൻ പറയുന്നു.


Click it and Unblock the Notifications











