For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്കെ വീട്ടു മാപ്പിളെയ്ക്ക് പത്ത് സീസണ്‍! എല്ലാത്തിലും ആര്യയുണ്ടാവുമെന്ന് വെളിപ്പെടുത്തലുമായി അവതാരക

  |

  എങ്കെ വീട്ടു മാപ്പിളെ പ്രേക്ഷകരെ കബളിപ്പിച്ച രീതിയിലായിരുന്നു അവസാനിച്ചത്. പതിനാറ് പെണ്‍കുട്ടികളെ റിയാലിറ്റി ഷോയിലൂടെ തേച്ചവന്‍ എന്നായിരുന്നു ആര്യയെ എല്ലാവരും വിശേഷിപ്പിച്ചത്. ആര്യയ്‌ക്കെതിരെ പലതരത്തിലും ആരോപണങ്ങള്‍ വന്നിരുന്നു. അതുപോലെ അണിയറ പ്രവര്‍ത്തകരെയും പ്രേക്ഷകര്‍ വിമര്‍ശിച്ചിരുന്നു.

  2018 ലെ ഹീറോ അത് ചാക്കോച്ചനാണ്! 4 മാസം കൊണ്ട് 5 സിനിമകള്‍, പുതിയൊരു റെക്കോര്‍ഡിനുള്ള ശ്രമമാണോ?

  പതിനാറ് പെണ്‍കുട്ടികളുമായി ആരംഭിച്ച പരിപാടിയില്‍ മത്സരത്തില്‍ പങ്കെടുത്ത ആരെയും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ആര്യ പറഞ്ഞിരുന്നത്. പരിപാടിയുടെ അവതാരകയായിരുന്ന നടി സംഗീത കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സംഗീത തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങള്‍ വൈറലാവുകയാണ്.

   എങ്കെ വീട്ടു മാപ്പിളെ രണ്ടാം ഭാഗം...

  എങ്കെ വീട്ടു മാപ്പിളെ രണ്ടാം ഭാഗം...

  ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് വേണ്ടി തമിഴ് നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു എങ്കെ വീട്ടു മാപ്പിളെ. നടി സംഗീത അ വതാരകയായിരുന്ന പരിപാടി കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ജനപ്രീതി നേടിയിരുന്നു. പതിനാറ് പേരില്‍ പതിമൂന്ന് പേരും എലിമിനേഷനിലൂടെ പുറത്ത് പോയിരുന്നു. അവശേഷിക്കുന്ന മൂന്ന് പേരുമായി ഗ്രാന്‍ഡ് ഫിനാലെയും നടത്തി. എന്നാല്‍ അവരില്‍ ആരെയും സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. ഒരാളെ സ്വീകരിച്ചാല്‍ മറ്റ് രണ്ട് പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു ആര്യയുടെ കണ്ടെത്താല്‍...

   തേപ്പുകാരന്‍...

  തേപ്പുകാരന്‍...

  മലയാളികളായ ആറ് പേരും മത്സരത്തില്‍ ഉണ്ടായിരുന്നെങ്കിലും ഗ്രാന്‍ഡ് ഫിനാലെയില്‍ ഒരു മലയാളിയായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ ആര്യ വിവാഹം കഴിക്കുന്നത് ആരെയാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു എല്ലാവരും. എന്നാല്‍ ഇത്രയും പെണ്‍കുട്ടികളെ പൊതുപരിപാടിയില്‍ നിന്നും തേച്ചൊട്ടിച്ച ആര്യയെ ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചിരുന്നു. രണ്ടാം സീസണ്‍ തുടങ്ങുന്നതിന് വേണ്ടിയാണ് ആര്യ ആരെയും സ്വീകരിക്കാത്തത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സംഗീത നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുകയാണ്.

  സംഗീത പറയുന്നതിങ്ങനെ...

  സംഗീത പറയുന്നതിങ്ങനെ...

  താന്‍ ഷോ യെ കുറിച്ച് അറിയുന്നത് തന്നെ തുടങ്ങുന്നതിന് പത്ത് ദിവസം മുന്‍പാണ്. അതിന് ശേഷമാണ് അവരെന്റെ അടുത്ത് വരുന്നതും. അപ്പോള്‍ അടുത്ത ഷോ എന്നാണ് എന്നുള്ളത് ഞാനെങ്ങനെ അറിയുമെന്നാണ് സംഗീത പറയുന്നത്. മാത്രമല്ല ഒന്നല്ല അടുത്ത പത്ത് സീസണ്‍ വെച്ചാലും അതിനും ആര്യ തയ്യാറായിട്ടാണ് നില്‍ക്കുന്നതെന്നും സംഗീത അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംഗീത പറഞ്ഞ ഓരോ കാര്യങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. ആര്യയെ വിമര്‍ശിക്കാന്‍ ഇതിലും വലിയ അവസരമില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

  സംഗീതയുടെ മാപ്പ്

  സംഗീതയുടെ മാപ്പ്

  കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ സംഗീത മാപ്പ് പറഞ്ഞിരുന്നു.. എങ്കെ വീട്ടു മാപ്പിളെ പരിപാടിയുടെ ആരാധകരെല്ലാം വഞ്ചിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെങ്കില്‍ നിങ്ങളോട് ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയാണ്. എല്ലാവര്‍ക്കും ഇതൊരു ഷോക്ക് ആയിരുന്നിരിക്കുമെന്ന് എനിക്കറിയാം. ആര്യയുടെ തീരുമാനം നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെങ്കിലും നിങ്ങളെ ചതിക്കണമെന്നതായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശമെന്നും സംഗീത പറയുന്നു. മാത്രമല്ല അവതാരകയുടെ ജോലി ഉപേക്ഷിച്ച് വേറെ വല്ല പണിയും എടുത്ത് കുടെ എന്ന് പലരും ചോദിച്ചിരുന്നു. അങ്ങനെ പറയുന്നവരെല്ലാം അവരുടെ അഡ്രസും ഫോണ്‍ നമ്പറും തരണം. എല്ലാവര്‍ക്കും ഓരോ മാസം എനിക്ക് അടയ്ക്കാനുള്ള ബില്ലുകള്‍ അയച്ച് തരുന്നതായിരിക്കും. നിങ്ങള്‍ തന്നെ അടച്ചോളാനും സംഗീത പറഞ്ഞിരുന്നു.

  വിമര്‍ശനങ്ങള്‍..

  വിമര്‍ശനങ്ങള്‍..

  റിയാലിറ്റി ഷോയില്‍ മത്സരങ്ങളിലൂടെ ആര്യ വധുവിനെ കണ്ടെത്താന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ പരിപാടിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളില്‍ ആരെയും താരം വിവാഹം കഴിക്കില്ലെന്നും മുന്‍പ് തന്നെ സൂചന കിട്ടിയിരുന്നു. പെണ്‍കുട്ടികളുടെ മനസ് വെച്ച് നടത്തുന്ന ഈ പരിപാടി നിര്‍ത്തണമെന്ന് കേസ് വരെ വന്നിരുന്നു. എന്നാല്‍ ഇതൊന്നും എങ്കെ വീട്ടു മാപ്പിളെയുടെ സംപ്രേക്ഷണത്തെ മുടക്കിയിരുന്നില്ല. ഒടുവില്‍ ഗ്രാന്‍ഡ് ഫിനാലെയിലൂടെ അത് അവസാനിക്കുകയും ചെയ്തു. എന്നാല്‍ പരിപാടിയ്ക്ക് ഒരു ഭാഗം കൂടി വരുമെന്ന തരത്തിലും സംസാരം പ്രേക്ഷകര്‍ക്കിടയിലുണ്ടായയിരുന്നു.

  ആര്യ ചതിച്ചതല്ല..

  ആര്യ ചതിച്ചതല്ല..

  ആര്യയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തി പതിനാറ് പെണ്‍കുട്ടികളില്‍ പലരും തുറന്ന് സംസാരിച്ചിരുന്നു. ശ്രീലങ്കന്‍ സ്വദേശിനിയായ സൂസന്ന പരിപാടിയിലെത്തിയ അത്രയും കാലം നഷ്ടപ്പെടുത്തിയെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ബാക്കിയുള്ളതില്‍ പലരും ആര്യയെ സപ്പോര്‍ട്ട് ചെയ്താണ് സംസാരിച്ചത്. പലര്‍ക്കും സിനിമയില്‍ അഭിനയിക്കാനും പ്രശസ്തിയുമായിരുന്നു ലക്ഷ്യം. അതെല്ലാം തങ്ങള്‍ക്ക് ഇതിലൂടെ ലഭിച്ചിരുന്നെന്ന് പലരും പറഞ്ഞിരുന്നു. മാത്രമല്ല ആര്യ ഞങ്ങളെ വിവാഹം കഴിച്ചോളാമെന്ന് വാക്ക് തന്നിരുന്നില്ലെന്നും.. അദ്ദേഹം ചതിച്ചിട്ടില്ലെന്നും പലരും വ്യക്തമാക്കുകയും ചെയ്തിരുന്നു.

  ലാലേട്ടന്റെ കുഞ്ഞാലി മരക്കാരില്‍ പ്രമുഖ താരങ്ങളും? കളിയാക്കുന്നവര്‍ നോക്കിയിരുന്നോ, പണി പിന്നാലെ...

  English summary
  Sangitha Krish about Arya’s Eenga Veetu Maapilai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X