ആര്യ വധുവിനെ കണ്ടുപിടിക്കാന്‍ പോയിട്ട് പണി കിട്ടിയത് സംഗീതയ്‌ക്ക്? മാപ്പ് പറഞ്ഞ് തലയൂരേണ്ടി വന്നു!!

റിയാലിറ്റി ഷോ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി നടന്ന പരിപാടിയായിരുന്നു എങ്കെ വീട്ടു മാപ്പിളെ. തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് വേണ്ടി തെന്നിന്ത്യന്‍ താരം ആര്യ നടത്തിയ പരിപാടിയെ കുറിച്ച് പരാക്രമം എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത്.

ആര്യ വിവാഹം കഴിക്കുന്ന സുന്ദരി ആരായിരിക്കുമെന്ന് അറിയാന്‍ വേണ്ടി കാത്തിരുന്ന പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ആര്യ മണ്ടന്മാരാക്കി എന്ന് വേണമെങ്കില്‍ പറയാം. പരിപാടി അവസാനിച്ച് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ആര്യയ്‌ക്കെതിരെയും പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഒടുവില്‍ പരിപാടിയുടെ അവതാരകയായ നടി സംഗീത തന്നെ മാപ്പ് പറഞ്ഞിരിക്കുകയാണ്.

 എങ്കെ വീട്ടു മാപ്പിളെ

എങ്കെ വീട്ടു മാപ്പിളെ

ഇത്രയും കാലത്തിനിടെ കണ്ട റിയാലിറ്റി ഷോ കളില്‍ നിന്നെല്ലാം വ്യത്യസ്തമായി ആരംഭിച്ച എങ്കെ വീട്ടു മാപ്പിളെ കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ശ്രദ്ധേയമായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലും ഇത്രയധികം ജനപ്രീതി കിട്ടിയ മറ്റൊരു പരിപാടി ഇല്ലെന്ന് വേണം പറയാന്‍. എന്നാല്‍ പ്രേക്ഷകരെ മണ്ടന്മാരാക്കി കൊണ്ടായിരുന്നു പരിപാടി അവസാനിപ്പിച്ചിരുന്നത്. തനിക്ക് ഇതില്‍ ആരെയും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് ആര്യ പറഞ്ഞതോടെ വീണ്ടും എങ്കെ വീട്ടു മാപ്പിളെ വിമര്‍ശനങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ആര്യയ്‌ക്കെതിരെ മാത്രമല്ല പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും കടുത്ത ഭാഷയിലാണ് വിമര്‍ശനങ്ങള്‍ വരുന്നത്.

 മാപ്പ് പറഞ്ഞ് സംഗീത

മാപ്പ് പറഞ്ഞ് സംഗീത

പതിനാറ് പെണ്‍കുട്ടികളുമായി ആരംഭിച്ച പരിപാടിയുടെ അവതാരക നടി സംഗീതയായിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും മറ്റും ഷോ യുടെ എല്ലാ കാര്യങ്ങളും സംഗീതയുടെ കൈയില്‍ ഭദ്രമായിരുന്നു. എന്നാല്‍ ആര്യയുടെ തീരുമാനം നടിയും പ്രതീക്ഷിച്ചിരുന്നില്ല. പരിപാടി അവസാനിച്ചതിന് ശേഷം പലപ്പോഴും തുറന്ന് പറച്ചില്‍ സംഗീത നടത്തിയിരുന്നു. ഇപ്പോള്‍ ട്വിറ്ററിലൂടെ ആരാധകരോട് സംഗീത മാപ്പ് പറഞ്ഞിരിക്കുകയാണ്. തന്നെ കളിയാക്കിയവര്‍ക്കുള്ള ചുട്ടമറുപടിയും നടി കൊടുത്തിരിക്കുകയാണ്.

 സംഗീത പറയുന്നതിങ്ങനെ...

സംഗീത പറയുന്നതിങ്ങനെ...

താന്‍ ഒന്നിനെയും ന്യായീകരിക്കാന്‍ വന്നതല്ല. എന്നാല്‍ സംഭവിച്ചത് എന്താണെന്നുള്ളത് തുറന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. എങ്കെ വീട്ടു മാപ്പിളെ പരിപാടിയുടെ ആരാധകരെല്ലാം വഞ്ചിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെങ്കില്‍ നിങ്ങളോട് ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയാണ്. എല്ലാവര്‍ക്കും ഇതൊരു ഷോക്ക് ആയിരുന്നിരിക്കുമെന്ന് എനിക്കറിയാം. ആര്യയുടെ തീരുമാനം നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെങ്കിലും നിങ്ങളെ ചതിക്കണമെന്നതായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശമെന്നും സംഗീത പറയുന്നു. മാത്രമല്ല തന്നോട് ഈ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞവരോട് പറയാനുള്ളത് ഇതാണ്...

ജോലി ഉപേക്ഷിക്കാന്‍ തയ്യാറാണ്...

ജോലി ഉപേക്ഷിക്കാന്‍ തയ്യാറാണ്...

ചില ആളുകള്‍ എനിക്ക് കമന്റുകളിലൂടെയും മറ്റും ഈ അവതാരകയുടെ ജോലി ഉപേക്ഷിച്ച് വേറെ വല്ല പണിയും എടുത്ത് കുടെ എന്ന് ചോദിച്ചിരുന്നു. അങ്ങനെ പറയുന്നവരെല്ലാം അവരുടെ അഡ്രസും ഫോണ്‍ നമ്പറും തരണം. എല്ലാവര്‍ക്കും ഓരോ മാസം എനിക്ക് അടയ്ക്കാനുള്ള ബില്ലുകള്‍ അയച്ച് തരുന്നതായിരിക്കും. നിങ്ങള്‍ തന്നെ അടച്ചോളാനും സംഗീത പറഞ്ഞിരുന്നു. എന്റെ ഭാഗം എന്താണെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വേറെയും ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുമെന്ന് എനിക്കറിയാം. പക്ഷെ നമുക്ക് ഒരു ജീവിതമുണ്ട്. നിങ്ങള്‍ക്ക് അത് മടുത്ത് തുടങ്ങിയെങ്കില്‍ ആര്യയുടെ കാര്യം അന്വേഷിക്കുന്നതിനെക്കാള്‍ നല്ല കാര്യഹ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും അതൊക്കെ പോയി പരിശേധിക്കാനും സംഗീത പറയുന്നു.

  പരിപാടിയില്‍ നടന്നത്..

പരിപാടിയില്‍ നടന്നത്..

ആര്യയെ സ്വന്തമാക്കുന്നതിന് വേണ്ടി നടന്ന മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയത് മൂന്ന് പേരായിരുന്നു. അതില്‍ ഒരാളെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ആരെയും വിവാഹം കഴിക്കാന്‍ കഴിയില്ലെന്നുള്ള കാര്യമായിരുന്നു ആര്യ വ്യക്തമാക്കിയത്. ഇപ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഇവരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ട് കുടുംബങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു ആര്യയുടെ തീരുമാനം. പരിപാടി സംപ്രേക്ഷണം ചെയ്തിരുന്ന സമയത്ത് ഉന്നയിച്ച ആരോപണമായിരുന്നു ആര്യ ആരെയും വിവാഹം കഴിക്കില്ല എന്നുള്ളത്. ഒടുവില്‍ അത് തന്നെയായിരുന്നു സംഭവിച്ചതും.

 പിന്തുണയുണ്ട്...

പിന്തുണയുണ്ട്...

ആര്യയുടെ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ വരുന്നത് പോലെ തന്നെ പിന്തുണയുമുണ്ട്. മത്സരത്തില്‍ പങ്കെടുത്ത പലരും ആര്യയെ സപ്പോര്‍ട്ട് ചെയ്തിരുന്നു. വേറെ ചിലര്‍ വളരെ വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്. ആര്യ ചതിച്ചു എന്ന് പറയുന്നതിനോട് പലര്‍ക്കും യോജിപ്പില്ലായിരുന്നു. ആര്യ ഞങ്ങളെ വിവാഹം കഴിക്കാമെന്ന് വാക്ക് തന്നിരുന്നില്ലെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും മത്സരത്തില്‍ പങ്കെടുത്ത മലയാളിയായ ശ്രിയ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X