For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയെ അടിക്കുന്ന രംഗത്തില്‍ മുട്ടിടിച്ച് പോയി; ശരിക്കും കരഞ്ഞ് പോയൊരു അനുഭവമാണെന്ന് സാനിയ ബാബു

  |

  വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ ബാലതാരമാണ് സാനിയ ബാബു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ജയറാമിന്റെയും മകളുടെ വേഷം അവതരിപ്പിച്ച് കൊണ്ടാണ് സാനിയ വെള്ളിത്തിരയിലെത്തിയത്. രമേഷ് പിഷാരടി ഒരുക്കിയ ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയിലാണ് സാനിയ മമ്മൂട്ടിയുടെ മകളായിട്ടെത്തിയത്. നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും അഭിനയിച്ചു.

  സിനിമയ്ക്ക് പിന്നാലെ സീരിയലുകളിലാണ് താരം സജീവമായിരിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന 'നാമം ജപിക്കുന്ന വീട്' എന്ന പുതിയ പരമ്പരയിലും സാനിയ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച സിനിമയിലെ വിശേഷങ്ങള്‍ ഇന്ത്യന്‍ സിനിമാ ഗാലറി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറഞ്ഞിരുന്നു.

   saniya-babu

  ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂക്കയെ അടിക്കുന്നൊരു രംഗമുണ്ട്. തൃശൂരായിരുന്നു ആ രംഗം ഷൂട്ട് ചെയ്തതത്. മമ്മൂക്കയുടെ ഫാന്‍സുകാരും മറ്റ് നിരവധി താരങ്ങളും ചുറ്റും നില്‍ക്കുകയാണ്. ആ സമയത്താണ് മമ്മൂക്കയെ അടിക്കുന്നതായി അഭിനയിക്കേണ്ടത്. ശരിക്കും മുട്ടിടിച്ചുപോയി. ഇറക്കമുള്ളൊരു യൂണിഫോമാണ് ധരിച്ചിരുന്നതിനാല്‍ മുട്ടിടിച്ചത് ആരും കണ്ടില്ല. ദേഷ്യവും സങ്കടവുമൊക്കെ വന്ന് കരയുന്ന രംഗം കൂടിയാണിത്. അന്ന് മമ്മൂക്കയെ അടിക്കണമല്ലോ എന്ന വിഷമം കൊണ്ട് ശരിക്കും കരഞ്ഞുപോയെന്ന് സാനിയ പറയുന്നുയ

  നേരത്തെ സാനിയയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു. മോഡേണ്‍ ഗെറ്റപ്പില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ സാനിയ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. മാത്രമല്ല നാടന്‍ വേഷത്തിലുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. രണ്ടും ഒരുപോലെ ഇണങ്ങുന്ന പ്രകൃതമാണ് സാനിയയുടേതെന്നാണ് ആരാധകര്‍ ഒറ്റ വാക്കില്‍ പറയുന്നത്.

   saniya-babu

  തൃശൂര്‍ സ്വദേശിനിയായ സാനിയ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വീട്ടില്‍ അച്ഛനും അമ്മയും സഹോദരനുമാണുള്ളത്. അച്ഛന് ചെരുപ്പ് ബിസിനസാണെന്നും അതുകൊണ്ട് തന്നെ താന്‍ കുറെ ചെരുപ്പുകള്‍ ഒപ്പിക്കാറുണ്ടെന്നും സാനിയ നേരത്തെ പറഞ്ഞിരുന്നു. അഭിനയത്തിന് പുറമെ നൃത്തമാണ് സാനിയയുടെ മറ്റൊരു പാഷന്‍.

  പഠിത്തത്തില്‍ വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ടെങ്കിലും അഭിനയിക്കാന്‍ പോകുന്നത് കൊണ്ട് വീട്ടുകാരും സ്‌കൂളിലെ കൂട്ടുകാരും അധ്യാപകരുമൊക്കെ വലിയ പിന്തുണയാണ് തരാറുള്ളത്. മലയാളത്തില്‍ രണ്ട് സിനിമകള്‍ക്ക് ശേഷം തമിഴ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെ കുറിച്ചും സാനിയ മുന്‍പ് സൂചിപ്പിച്ചിരുന്നു. നിലവില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന നാമം ജപിക്കുന്ന വീട് എന്ന പരമ്പരയില്‍ ചേച്ചിമാരുടെ അനിയത്തിക്കുട്ടിയായ ഗോപിക എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിക്കുന്നത്. സീരിയലിന്റെ ലൊക്കേഷനില്‍ സ്വാതി ചേച്ചിയുമായാണ് തനിക്കേറെ അടുപ്പമെന്നാണ് സാനിയ പറയുന്നത്.

  Read more about: actress നടി
  English summary
  Saniya Babu About Her Acting Experiences With Megastar Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X