twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ വസ്ത്രങ്ങള്‍ എനിക്ക് വള്‍ഗറായി തോന്നാറില്ല, ഇഷ്ടമുളളത് ധരിക്കുന്നു, വിമര്‍ശനങ്ങള്‍ക്ക് സാനിയയുടെ മറുപടി

    By Midhun Raj
    |

    ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്താറുളള താരമാണ് നടി സാനിയ അയ്യപ്പന്‍. വസ്ത്രധാരണത്തിന്‌റെ പേരില്‍ നിരവധി തവണ നടിക്കെതിരെ വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. അടുത്തിടെ മാലിദ്വീപില്‍ പോയ സമയത്ത് എടുത്ത ചിത്രങ്ങള്‍ക്കും സാനിയയ്ക്ക് വിമര്‍ശനങ്ങള്‍ വന്നു. അതേസമയം വസ്ത്രധാരണത്തിന്‌റെ പേരിലുളള കളിയാക്കലുകള്‍ക്ക് മറുപടി കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് സാനിയ അയ്യപ്പന്‍. വസ്ത്രത്തിന്‌റെ പേരിലുളള വിമര്‍ശനങ്ങള്‍ക്ക് 'എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണെന്ന്' നടി പറയുന്നു.

    saniya

    'സിനിമയില്‍ വന്ന അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്‌റെ വസ്ത്രധാരണം എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്, സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ടാണ് ഇത് വാങ്ങുന്നത്. എനിക്ക് അതില്‍ അഭിമാനമാണ്', നടി പറയുന്നു.

    നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

    Recommended Video

    എടുത്താൽ പൊങ്ങാത്ത ചട്ടിയുമായി സാനിയ ഇയ്യപ്പൻ , വീഡിയോ കാണാം | Oneindia Malayalam

    'ഒരാളെ സമൂഹ മാധ്യമത്തില്‍ ആക്രമിക്കുക എന്നത് മലയാളികള്‍ക്ക് ഒരു രസമാണ് എന്നും' സാനിയ പറയുന്നു. 'നെഗറ്റിവിറ്റികളെ മലയാളികള്‍ എറ്റവും പിന്തുണയ്ക്കുന്നു. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം, നല്ലത് കണ്ടാല്‍ അത് തുറന്നുപറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍. മുന്‍പത്തേതില്‍ നിന്ന് വിമര്‍ശിക്കുന്നത് കുറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ പിന്തുണയ്ക്കുന്നവരുമുണ്ട്. രണ്ടുതരം ആളുകള്‍. അത് യാഥാര്‍ത്ഥ്യമാണ്. അനുഭവമാണ് ഒരു ആളിനെ നല്ല വ്യക്തിത്വത്തിനുടമയാക്കുന്നത് എന്ന് വിശ്വസിക്കുന്നു', അഭിമുഖത്തില്‍ സാനിയ അയ്യപ്പന്‍ വ്യക്തമാക്കി.

    English summary
    saniya iyappan's reaction on criticism comments about her glamorous photoshoots
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X