മേക്കപ്പിടാതെ ഇന്റര്‍വ്യൂവിന് പോയിട്ടുണ്ടോ? റിമി ടോമിയുടെ ചോദ്യത്തിന് സാനിയയുടെ മറുപടി
ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി തുടക്കമിട്ട താരമാണ് സാനിയ അയ്യപ്പന്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ക്വീനിന് ശേഷം സഹനായികയായുളള വേഷങ്ങളിലൂടെയാണ് സാനിയ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ ലൂസിഫറിലും ഒരു ചെറിയ റോളില്‍ നടി എത്തിയിരുന്നു.

അടുത്തിടെ റിമി ടോമിയുടെ ചോദ്യത്തിന് സാനിയ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. മേക്കപ്പിടാതെ ഇന്റര്‍വ്യൂവിന് പോയിട്ടുണ്ടോയെന്നാണ് സാനിയയോട് റിമി ടോമി ചോദിച്ചത്. ഇതിന് മുഖത്ത് രണ്ട് കൈയ്യും അമര്‍ത്തി തുടച്ചായിരുന്നു നടി മറുപടി നല്‍കിയത്. മേക്കപ്പ് അധികമായി ഉപയോഗിക്കാറില്ലെന്നും ലിപ്സ്റ്റിക്ക് ഇടുമ്പോള്‍ തന്നെ ഹെവിയായി തോന്നുന്നതാണെന്നും സാനിയ പറഞ്ഞു.
മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപായില്‍ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാനിയ എല്ലാവര്‍ക്കും സുപരിചിതയായി മാറിയത്. പിന്നീട് ഓഡീഷനിലൂടെ ക്വീനിലേക്ക് എത്തുകയായിരുന്നു. ജയസൂര്യയുടെ പ്രേതം 2, സകലകലാശാല, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലും സാനിയ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











