twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹമോചനത്തിന് ശേഷം വൈശാലിയും ഋഷ്യശ്രൃംഗനും ഒരുമിച്ച് പൊതുവേദിയില്‍! കാണൂ!

    |

    മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായ വൈശാലിയിലെ താരങ്ങളെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അന്യഭാഷയിലെ താരങ്ങളായിരുന്നിട്ട് കൂടി മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയും ലഭിച്ച താരങ്ങളാണ് സഞ്ജയ് മിശ്രയും സുപര്‍ണ്ണ ആനന്ദും. ഭരതന്‍ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വൈശാലിയെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി സഞ്ജയും സുപര്‍ണ്ണയും തീരുമാനിക്കുകയായിരുന്നു. ആ സിനിമ കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായിരുന്നു. സിനിമ റിലീസ് ചെയ്ത 3 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയപ്പോഴും ആരാധകര്‍ തിരക്കിയത് നായികാനായകന്‍മാരെക്കുറിച്ചായിരുന്നു. 22മാത്തെ വയസ്സിലായിരുന്നു സഞ്ജയ് ഈ ചിത്രത്തില്‍ അഭിനയിച്ചത്.

    സഞ്ജയുടെ കരിയറിലെ ആദ്യ സിനിമയായിരുന്നു വൈശാലി. ഒരു വടക്കന്‍ വീരഗാഥ, പൂനിലാമഴ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നുവെങ്കിലും മലയാളികള്‍ ഈ താരത്തെ ഓര്‍ത്തിരിക്കുന്നത് ഋഷ്യശ്രൃംഗനിലൂടെയാണ്. മലയാളത്തിന് പിന്നാലെ തമിഴിലേക്കും ഹിന്ദിയിലേക്കും പ്രവേശിക്കുകയായിരുന്നു ഈ താരം. വൈശാലി കഴിഞ്ഞയുടന്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച സുപര്‍ണ്ണയും സഞ്ജയും 2007ലായിരുന്നു വേര്‍പിരിഞ്ഞത്. മക്കള്‍ സുപര്‍ണ്ണയ്‌ക്കൊപ്പമാണ് കഴിയുന്നത്. വിവാഹമോചനത്തിന് പിന്നാലെ ഇരുവരും പുനര്‍വിവാഹിതരായിരുന്നു.

    Vaisali

    റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിലൂടെ സഞ്ജയ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷവും സുപര്‍ണ്ണയുമായി സൗഹൃദത്തിലാണെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ചാനല്‍ പരിപാടിയിലേക്ക് എത്തുകയാണെന്നുള്ള സന്തോഷവാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. മാര്‍ച്ച് മൂന്നിന് സംപ്രേഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നിലാണ് ഇരുവരും ഒരുമിച്ചെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    English summary
    Sanjay Mithra and Suparna Anand in Onnum onnum Monnu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X