റിമി ടോമിയാണ് അദ്ദേഹത്തെ കണ്ടുപിടിച്ചത്! 30 വര്‍ഷത്തിന് ശേഷം ഋഷ്യശ്രൃംഗനെത്തി! വീഡിയോ വൈറലാവുന്നു!

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് വൈശാലി. ഭരതന്‍ സംവിധാനം ചെയ്ത സിനിമയിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരായിരുന്നു. പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തതയുമായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈയൊരൊറ്റ ചിത്രത്തിലൂടെയാണ് സഞ്ജയ് മിത്രയും സുപര്‍ണ്ണ ആനന്ദും പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയത്. പൂച്ചക്കണ്ണുമായെത്തിയ ഋഷ്യശ്രൃംഗനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. രൂപഭാവത്തില്‍ ഏറെ മാറിയെങ്കിലും ഇന്നും ഈ താരത്തെക്കുറിച്ചറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയില്ലേ? 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം വിശേഷങ്ങളുമായി എത്തുകയാണ്. റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്നില്‍ അതിഥിയായാണ് താരമെത്തുന്നത്. പുതിയ പ്രമോ വീഡിയോയിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്.

വൈശാലിയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായാണ് ഇരുവരു വിവാഹിതരായത്. അധികം കഴിയും മുമ്പ് ആ ബന്ധം വിവാഹ മോചനത്തില്‍ അവസാനിക്കുകയായിരുന്നു. വൈശാലിക്ക് പിന്നാലെ ഒരു വടക്കന്‍ വീരഗാഥ, പൂനിലാമഴ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ സിനിമകളിലും സഞ്ജയ് അഭിനയിച്ചിരുന്നു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ശ്രീഗുരുവായൂരപ്പന്‍ പരമ്പരയിലും അദ്ദേഹം അഭിനയിച്ചിരുന്നു. ലുക്കില്‍ ഏറെ മാറിയ താരം വിശേഷങ്ങളുമായി എത്തുകയാണ് ഇപ്പോള്‍. ഒന്നും ഒന്നും മൂന്നിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ യൂട്യബൂലിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Sanjay Mitra

സ്ത്രീ സാമീപ്യം എന്താണെന്ന് അറിയാതെ കഴിഞ്ഞിരുന്ന ഋഷ്യശ്രൃംഗനെ വശീകരിച്ച് നാട്ടിലെത്തിക്കുകയും തപസ്സിലൂടെ മഴ പെയ്യിക്കുകയും ചെയ്ത വൈശാലി പിന്നീട് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ നായികയായും എത്തിയിരുന്നു. വൈശാലിയിലൂടെയും ഞാന്‍ ഗന്ധര്‍വ്വനിലൂടെയുമായാണ് മലയാളികള്‍ ഈ താരത്തെ ഓര്‍ത്തിരിക്കുന്നത്. ഋഷ്യശ്രൃംഗനും വൈശാലിയും കൂടി ഒരുമിച്ചതോടെ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X