വൈശാലിയെ ജീവിതസഖിയാക്കിയ ഋഷ്യശ്രൃംഗന്‍! സഞ്ജയ്- സുപര്‍ണ്ണ ബന്ധത്തിനെന്താണ് സംഭവിച്ചത്? കാണൂ!

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരങ്ങള്‍ നിരവധിയാണ്. അന്യഭാഷക്കാരനായിരുന്നിട്ട് കൂടി ഇന്നും മലയാളി തേടുന്നൊരു താരമുണ്ട്, പേര് പറഞ്ഞാല്‍ മനസ്സിലാവില്ല, പക്ഷേ തപസ്സ് ചെയ്ത് മഴ പെയ്യിച്ച ഋഷ്യശ്രൃംഗനെ മലയാളി എന്നെങ്കിലും വിസ്മരിക്കുമോ, ഭരതന്‍ മലയാളിക്ക് സമ്മാനിച്ച എക്കാലത്തെയും മികച്ച സിനിമകളിലൊന്നായിരുന്നു വൈശാലി. കഥയും അവതരണവും താരങ്ങളുടെ അസാമാന്യ അഭിനയമികവും ഗാനങ്ങളുമൊക്കെയായി ഈ ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സ്ത്രീ സംസര്‍ഗമില്ലാതെ വനാന്തരങ്ങളില്‍ പുജയുമായി കഴിഞ്ഞിരുന്ന ഋഷ്യശ്രൃംഗനെ വശീരിച്ച് നാട്ടിലേക്കെത്തിച്ചത് വൈശാലിയായിരുന്നു. സുപര്‍ണ്ണ ആനന്ദായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സഞ്ജയ് മിത്രയാണ് ഋഷ്യശ്രൃംഗനായി വേഷമിട്ടത്.

വൈശാലിക്ക് 30 തികഞ്ഞപ്പോഴും ആരാധകര്‍ തിരക്കിയത് ഋഷ്യശ്രൃംഗനെക്കുറിച്ചായിരുന്നു. 22മാത്തെ വയസ്സിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. കരിയറിലെ ആദ്യ സിനിമയായിരുന്നു വൈശാലി. വൈശാലിക്ക് ശേഷം ഒരു വടക്കന്‍ വീരഗാഥ, പൂനിലാമഴ, ഹൃദയാഞ്ജലി, സ്മാര്‍ട്‌സിറ്റി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ശ്രീഗുരുവായൂരപ്പനെന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നും തെലുങ്കിലേക്കും ബോളിവുഡിലേക്കും പോയ സഞ്ജയ് മിത്ര വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നില്‍ അതിഥിയായെത്തിയപ്പോഴാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

എവിടെയായിരുന്നു ഈ താരം?

എവിടെയായിരുന്നു ഈ താരം?

വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും പ്രേക്ഷകര്‍ ഈ താരത്തെ അന്വേഷിക്കുന്നുണ്ട്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ഈ താരത്തിന് ലഭിച്ചത്. മലയാള സിനിമയുടെ അതുല്യ പ്രതിഭകളിലൊരാളായ ഭരതന്റെ തൂലികയില്‍ വിരിഞ്ഞ സിനിമയ്ക്ക് പ്രത്യേകതകളേറെയായിരുന്നു. ഋഷ്യശ്രൃംഗനെന്ന കഥാപാത്രത്തെയോ ഈ ചിത്രത്തെയോ മറക്കാന്‍ മലയാളികള്‍ക്ക് ഒരിക്കലും കഴിയില്ല. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ താരത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത് റിമി ടോമിയാണ്. മുംബൈയില്‍ നിന്നുമാണ് സഞ്ജയ് മിത്ര എത്തിയത്.

വൈശാലിക്കിടയില്‍ പ്രണയം

വൈശാലിക്കിടയില്‍ പ്രണയം

വൈശാലിയുടെ ചിത്രീകരണത്തിനിടയില്‍ താനും സുപര്‍ണ്ണയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇന്ദ്രനീലിമയോലും എന്ന ഗാനം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും താരം പറയുന്നു. ഇടുക്കിയില്‍ വെച്ചായിരുന്നു ഈ ഗാനം ചിത്രീകരിച്ചത്. വൈശാലി കഴിഞ്ഞയുടനെ തന്നെ തങ്ങള്‍ വിവാഹിതരായിരുന്നു. 2007ലാണ് വിവാഹമോചനം നേടിയത്. ഇന്നും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് തങ്ങള്‍. വിവാഹ മോചനത്തിന് ശേഷം സഞ്ജയ് മാത്രമല്ല സുപര്‍ണ്ണയും വിവാഹിതയായിരുന്നു.

രണ്ടാം വിവാഹത്തെക്കുറിച്ച്

രണ്ടാം വിവാഹത്തെക്കുറിച്ച്

10 വര്‍ഷത്തോളം താന്‍ അമേരിക്കയിലായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുമായി മുന്നേറുന്നതിനിടയിലാണ് തരുണയെ കണ്ടെത്തിയത്. തനിക്കൊപ്പമുള്ളവരുടെയെല്ലാം പേരില്‍ ണ,ന ഉണ്ടല്ലോയെന്ന് പറഞ്ഞ് ഡാഡി തന്നെ കളിയാക്കിയിരുന്നുവെന്ന് താരം പറയുന്നു. താന്‍ മാത്രമല്ല സുപര്‍ണ്ണയും പുനര്‍വിവാഹിതയായിരുന്നു. മക്കള്‍ അവര്‍ക്കൊപ്പമാണ് കഴിയുന്നത്. ദില്ലിയാണ് അവരെന്നും താരം പറയുന്നു.

അഭിനയം മാത്രമല്ല ആലാപനവും

അഭിനയം മാത്രമല്ല ആലാപനവും

അഭിനേതാവ് മാത്രമല്ല നല്ലൊരു ഗായകനും കൂടിയാണ് താനെന്ന് ഈ താരം തെളിയിച്ചിരുന്നു. അച്ഛന്റെ സംഗീത പാരമ്പര്യമാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. വിവിധ ചാനലുകളിലായി സംഗീത പരിപാടി അവതരിപ്പിക്കുന്നുണ്ട്. അമേരിക്കയിലെത്തിയപ്പോഴും സംഗീതം ഒപ്പമുണ്ടായിരുന്നു. പാട്ടിനെക്കുറിച്ച് പറയുന്നതിനിടയില്‍ അദ്ദേഹം ഹിന്ദി ഗാനം ആലപിച്ചിരുന്നു.

 ശബ്ദം നല്‍കിയത്

ശബ്ദം നല്‍കിയത്

ഗായകനും അഭിനേതാവുമായ കൃഷ്ണചന്ദ്രനാണ് ഋഷ്യശ്രൃംഗന് ശബ്്ദം നല്‍കിയത്. സഞ്ജയ് അഭിനയിച്ച മലയാള ചിത്രങ്ങള്‍ക്കെല്ലാം ശബ്ദം നല്‍കിയത് അദ്ദേഹമായിരുന്നു. ഭരതന്‍, പത്മരാജന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അഭിനേതാവായാണ് തുടക്കം കുറിച്ചത്. ഒരിക്കലും താന്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റാവുമെന്ന് കരുതിയിരുന്നില്ല. റഹ്മാന് വേണ്ടി ശബ്്ദം നല്‍കാനായി ഗുരുക്കന്‍മാര്‍ ആവശ്യപ്പെട്ടപ്പോഴാണ് താനത് ചെയ്തത്. അന്ന് റഹ്മാന് മലയാളം കൃത്യമായി അറിയില്ലായിരുന്നു. ഇതിന് ശേഷമാണ് ഡബ്ബിംഗും വഴങ്ങുമെന്ന് മനസ്സിലായത്.

കെപിഎസി ലളിതയെത്തിയപ്പോള്‍

കെപിഎസി ലളിതയെത്തിയപ്പോള്‍

കൃഷ്ണചന്ദ്രനെയും സഞ്ജയിനേയും സിനിമയില്‍ പരിചയപ്പെടുത്തിയ ഭരതന്റെ ഭാര്യയായ കെപിഎസി ലളിതയും പരിപാടിയിലേക്കെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജയിനെ കാണുന്നത്. വൈശാലി കഴിഞ്ഞതിന് ശേഷം ഒരു പ്രാവശ്യമാണ് അദ്ദേഹത്തെ കണ്ടത്. സിനിമയുടെ ലൊക്കേഷനിലെ മഴ യഥാര്‍ത്ഥത്തിലുള്ളതായിരുന്നുവെന്ന് ലളിത പറയുന്നു. ഇദ്ദേഹമാണ് നായകനായെത്തുന്നതെന്ന് അന്ന് അറിയില്ലായിരുന്നു. സുപര്‍ണ്ണയുടെയും സഞ്ജയുടെയും ഫോട്ടോ കണ്ടിരുന്നു.

വിനീതിനെ പരിഗണിച്ചിരുന്നു

വിനീതിനെ പരിഗണിച്ചിരുന്നു

വിനീതിനെ ഋഷ്യശ്രൃംഗനാക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ വേറെ ചിത്രത്തിന്റെ തിരക്കിലായിരുന്നു താരം. അതിന് ശേഷമാണ് അദ്ദേഹം മുംബൈയിലേക്ക് പോയത്. നായകനേയും നായികയേയും കണ്ടെത്തിയിട്ടേ വരൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഡലിംഗിലും പരസ്യത്തിലും അന്ന് താന്‍ സജീവമായിരുന്നു. ഇതിന് ശേഷമാണ് തന്നെ കണ്ടത്. തന്റെ വയസ്സിനെക്കുറിച്ചും ശാരീരിക ഘടനയെക്കുറിച്ചുമായിരുന്നു അദ്ദേഹം ചോദിച്ചത്. അന്ന് മലയാളം സിനിമയെക്കുറിച്ചൊന്നും തനിക്കറിയില്ലായിരുന്നുവെന്നും സഞ്ജയ് പറഞ്ഞിരുന്നു.

സുപര്‍ണ്ണ ലൈനിലെത്തിയപ്പോള്‍

സുപര്‍ണ്ണ ലൈനിലെത്തിയപ്പോള്‍

പരിപാടിയില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ആക്‌സിഡന്റിനെത്തുടര്‍ന്ന് വിശ്രമത്തിലാണ് താനെന്നും സുപര്‍ണ്ണ പറയുന്നു. അടുത്ത പ്രാവശ്യം താനും പരിപാടിയിലേക്കെത്തുമെന്നും താരം പറഞ്ഞിരുന്നു. സഞ്ജയ യുടെ ഹീറോയിന്‍, പ്രണയിനി, മുന്‍ഭാര്യ, കുട്ടികളുടെ അമ്മ, അടുത്ത സുഹൃത്ത് തുടങ്ങിയ വിശേഷണങ്ങളെല്ലാം തനിക്ക് ചേരുമെന്ന് സുപര്‍ണ്ണ പറയുന്നു. പരിപാടിയിലേക്ക് തന്നെ വിളിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X