വീണ്ടും ഒരു വിവാഹ റിയാലിറ്റി ഷോ, മത്സരാർഥിയായി നടി നിക്കി ഗൽറാണിയുടെ സഹോദരി
എങ്കെ വീട്ടുമാപ്പളെയ്ക്ക് പിന്നാലെ സമാനമായ മറ്റൊരു റിയാലിറ്റി ഷോ ടെലിവിഷനിൽ എത്തുകയാണ്. ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ രണ്ട് മത്സരാർഥികൾക്കാണ് പങ്കാളിയെ കണ്ടെത്തുന്നത്. 13ാം സീസണിലെ രണ്ട് മത്സരാർഥികളായ നടിയും ഗായികയുമായ ഷഹ്നാസ് ഗില്ലിനും നടനും മോഡലുമായ പാറസ് ഛബ്രക്കുമാണ് റിയാലിറ്റി ഷോയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നത്. ഇവരെ വിവാഹം ചെയ്യാൻ താൽപര്യം അറിയിച്ച് നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസിന് സമാനമായ രീതിയിലാണ് ഈ ഷോയും പ്ലാൻ ചെയ്തിരിക്കുന്നത്.

നടി നിക്കി ഗൽറാണിയുടെ സഹോദരിയും മോഡലും നടിയുമായ സഞ്ജന ഗൽറാണി ഷോയിൽ മത്സരാർഥിയായി എത്തുന്നുണ്ട്. നടി ഷോയിൽ എത്തുന്നു എന്നുളള വിവരം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പരസ്യ ചിത്രങ്ങളിലൂടെയാണ് സഞ്ജന വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. പരസ്യ ചിത്രങ്ങളിൽ കൂടാതെ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും താരം സജീവമാണ്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സഞ്ജനയുടെ സഹോദരി നിക്കി ഗൽറാണി. നിക്കിയെ പോലെ മോളിവുഡിലും സഞ്ജന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഹൻലാൽ ചിത്രമായ കാസിനോവയിലൂടെയാണ് സഞ്ജന വെളളിത്തരിയിൽ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി -സുരേഷ് ഗോപി ചിത്രം ദ കിങ് ആൻഡ് ദി കമ്മീഷ്ണറിലും സഞ്ജന അഭിനയിച്ചിട്ടുണ്ട്. ചില നേരങ്ങളിൽ ചിലർ, വാസവദത്ത തുടങ്ങിയ ചിത്രങ്ങളാണ് പുറത്തു വരാനുളള നടിയുടെ ചിത്രങ്ങൾ.


Click it and Unblock the Notifications