ഭർത്താവ് മരിച്ച ശേഷമുള്ള ഇന്ദുലേഖയുടെ ജീവിതത്തിൽ അഭിമാനം, മായയുടെ കരിയറിൽ സംഭവിച്ചത്: ശാന്തിവിള ദിനേശ്

മലയാള സിനിമാ രം​ഗത്ത് വിവാദ പരാമർശങ്ങൾ നടത്തുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സിനിമാ ലോകത്തെ സമകാലിക വിഷയങ്ങളിലെല്ലാം ശാന്തിവിള ദിനേശ് അഭിപ്രായം പങ്കുവെക്കാറുണ്ട്. തനിക്കറിയാവുന്ന രണ്ട് സീരിയൽ നടിമാരെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശിപ്പോൾ. നടി മായ വിശ്വനാഥ് കഴിഞ്ഞ ദിവസം ശാന്തിവിള ദിനേശിന്റെ അഭിമുഖമെടുത്തിരുന്നു. നടിയെക്കുറിച്ച് സംവിധായകൻ സംസാരിച്ചു.

മായ വിശ്വനാഥ് എന്റെ സീരിയലുകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്ന ആളാണ്. അവരുടെ ജീവിത സാഹചര്യമൊക്കെ വളരെ മോശമാണ്. രോ​ഗിയായ അച്ഛനും അമ്മയും. വാടക വീട്ടിലെ താമസം. മോശമല്ലാത്ത വർക്കുണ്ടായിരുന്ന ആളാണ്. പക്ഷെ അവളുടെ നാക്കിന്റെ പ്രശ്നമാണോ പ്രായമായി വരുന്നതിന്റെയാണോ എന്നറിയില്ല. ഏതെങ്കിലും സീരിയലിലേക്ക് പരി​ഗണിക്കുമ്പോൾ ചാനലുകാർ അവളെ വേണ്ടെന്ന് പറയും. ഇപ്പോൾ വർക്ക് വളരെ കുറവാണ്. ഞാൻ മോശമല്ലാതെ തെറി പറയുന്ന ആളാണ്.

Santhivila Dinesh   Indulekha  Maya Viswanath

പലപ്പോഴും അവൾ അബദ്ധങ്ങളിൽ ചെന്ന് ചാടുമ്പോൾ ഞാൻ തെറി പറയും. കഠിനമായി തെറി പറഞ്ഞതിന്റെ പേരിൽ മൂന്ന് നാല് വർഷം മുഖത്ത് നോക്കില്ലായിരുന്നു. പക്ഷെ പാവമാണ്. അവളെ വിളിച്ച തെറി മറ്റാരെയെങ്കിലും വിളിച്ചിരുന്നെങ്കിൽ ഞാൻ അകത്ത് കിടന്നേനെ. അവളത് മനസിൽ വെച്ച് കൊണ്ട് നടക്കുകയല്ല. അടുത്തിടെ തന്നെ അഭിമുഖത്തിന് വിളിച്ചപ്പോൾ താൻ സമ്മതിക്കുകയായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

സീരിയൽ നടി ഇന്ദുലേയെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഭർത്താവിന്റെ മരണ ശേഷം അന്തസായി ജീവിക്കുന്നയാളാണ് ഇന്ദുലേഖയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ശങ്കരൻ പോറ്റി എന്ന സംവിധായകൻ കല്യാണം കഴിച്ച പെൺകുട്ടിയാണ് സീരിയൽ രം​ഗത്തെ മഞ്ജു വാര്യരെന്ന് വിളിക്കുന്ന ഇന്ദുലേഖ. ശങ്കരൻ പോറ്റി മദ്യപിച്ച് അകാലത്തിൽ പൊലിഞ്ഞു. എനിക്ക് അത്രയും സ്വാതന്ത്രത്തോടെ പറയാം. കാരണം അവന് ആദ്യമായി ക്ലാപ്പിൽ എഴുതാൻ പഠിപ്പിച്ചത് ഞാനാണ്.

എങ്ങനെയോ ഇന്ദുലേഖയെ പ്രണയിച്ച് വിവാഹം ചെയ്തു. ഒരു മോളായി. കന്നഡയിലും ഹിന്ദിയിലും വരുന്ന സീരിയലുകൾ ‌ട്രാൻസലേറ്റ് ചെയ്തും കിട്ടുന്ന വേഷങ്ങൾ അഭിനയിച്ചും അന്തസായി ജീവിക്കുകയാണ്. എവിടെയോ ജോലിയുണ്ട്. ഇന്ദുലേഖയോ‌ട് തനിക്ക് ബഹുമാനമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. സീരിയൽ രം​ഗത്തെ എല്ലാവരും മോശക്കാരാണെന്ന് താൻ പറയില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

Santhivila Dinesh

യെസ് മീഡിയ നെറ്റ്വർക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. വിവാദ പരാമർശങ്ങളുടെ പേരിൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി, നടി സാന്ദ്ര തോമസ് തുടങ്ങിയവർ നേരത്തെ ശാന്തിവിള ദിനേശിനെതിരെ പരാതി നൽകിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ശാന്തിവിള ദിനേശ് മിക്കപ്പോഴും അഭിപ്രായങ്ങൾ പങ്കുവെക്കാറുള്ളത്. ബം​ഗ്ലാവിൽ ഔതയാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത സിനിമ.

കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയായിരുന്നു ഇത്. ഇതിന്റെ പേരിൽ പലപ്പോഴും ട്രോളുകളും സംവിധായകന് നേരെ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടി മല്ലിക സുകുമാരനെതിരെ ശാന്തിവിള ദിനേശ് സംസാരിക്കുകയുണ്ടായി. ഒരു സിനിമ മാത്രമെടുത്ത് പൊട്ടിപ്പാെളിഞ്ഞവൻ എന്ന പരാമർശം ഒരു അഭിമുഖത്തിൽ മല്ലിക സുകുമാരൻ നടത്തിയിരുന്നു. ഇത് ശാന്തിവിള ദിനേശിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ സംവിധായകന് നേരെ ട്രോളുകൾ വന്നു. ഇതോടെയാണ് നടിയെ വിമർശിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചത്.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X