ഒന്ന് ക്ലിക്കായപ്പോഴേക്കും ഹരീഷ് ചെയ്തത്, 24 മണിക്കൂർ തികയാത്ത ജ​ഗ​തി പോലും അങ്ങനെ ചെയ്തില്ല: ശാന്തിവിള ദിനേശ്

തനിക്ക് സിനിമകളിൽ അവസരം കുറഞ്ഞതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടൻ ഹരീഷ് കണാരൻ തുറന്ന് പറച്ചിൽ ന‌ടത്തിയിരുന്നു. കടം കൊടുത്ത പണം തിരികെ ചോദിച്ചതോടെ തന്റെ ഡേറ്റ് നോക്കിയിരുന്ന പ്രൊഡക്ഷൻ മാനേജർ ചെയ്ത ചതി കാരണമാണ് അവസരം കുറഞ്ഞതെന്ന് ഹരീഷ് കണാരൻ തുറന്ന് പറഞ്ഞു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഹരീഷിന് പറ്റിയ പിഴവ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ ചൂണ്ടിക്കാണിച്ചു.

ഹരീഷിനൊക്കെ എന്തിന്റെ കേടാണ് എന്നാണ് ഞാൻ ചോദിക്കുന്നത്. ഒന്ന് ക്ലിക്കായി എന്ന് തോന്നിയാലുടനെ ഒരു മാനേജർ മാമനെ വെക്കും. ഹരീഷ് 50000 രൂപയാണ് വാങ്ങുന്നതെങ്കിൽ പിറ്റേ ദിവസം തൊട്ട് 75000 രൂപ വെച്ച് വാങ്ങിക്കൊ‌ടുക്കും. അപ്പോൾ ഹരീഷിന് സന്തോഷമാകും. എന്നിട്ട് ആ മാമൻ ചെയ്യുന്ന പണി ഒരു ദിവസത്തേക്ക് ഒന്നരലക്ഷം രൂപ വെച്ച് വാങ്ങിക്കലാണ്. ചുമ്മാ നോക്കുകൂലിയായ അവന് 75000 രൂപ കിട്ടും. ഇത് ഹരീഷ് അറിയില്ല. അപ്പോൾ എത്ര രൂപ ഉണ്ടാക്കും എന്നാലോച്ച് നോക്കൂ.

Hareesh Kanaran

പത്ത് നടൻമാരെയും നടിമാരെയും ഇങ്ങനെ കയ്യിൽ കിട്ടിയാൽ ​ദിവസം ഇവൻമാർ ചുരുങ്ങിയത് 10-20 ലക്ഷം രൂപ ഒപ്പിക്കും. ഒന്നും ചെയ്യാതെ വിയർക്കാതെ. അതാണിപ്പോൾ മലയാള സിനിമയിൽ നടക്കുന്നത്. പണിയെടുക്കാതെ പണം വന്ന് കയറുമ്പോൾ ഈ മാമൻമാർ സിനിമ പിടിക്കാനിറങ്ങും. കാശുള്ള ഏതെങ്കിലും കഴുതയെ പാർട്ണർ ആക്കും. അവന്റെ കാശിലാകും മിക്കവാറും സിനിമ പിടിക്കുക. അവന് വേണ്ടതെല്ലാം ഒപ്പിച്ച് കൊടുക്കും. മുടക്കിയ പത്ത് കോടി പാേയാലെന്താണ്.

ഇരുപത് പെൺപിള്ളേരുടെ കൂടെ പൊറുത്തില്ലേ എന്നാശ്വസിച്ച് കാശ് മുടക്കിയ മണ്ടൻ പെട്ടിയും തൂക്കി ​ഗൾഫിൽ കക്കൂസ് കഴുകാൻ പോകും. അടുത്ത മരക്കഴുത കാനഡയിൽ നിന്നോ ലണ്ടനിൽ നിന്നോ അമേരിക്കയിൽ നിന്നോ വന്ന് ചാടും. മാമൻ തിന്ന് കൊഴുക്കും. ഈ മാമൻമാരെല്ലാം എന്തിനും പോകുന്ന ഒരു സംഘത്തെ തീറ്റിയും കുടിയും കൊടുത്ത് വളർത്തും. ചീത്ത വിളിക്കാൻ. ഈ പ്രോ​ഗ്രാം കഴിഞ്ഞാൽ എന്നെയും വിളിക്കും. ഓരോ പടവും ചെയ്യുന്നത് ഇവൻമാർ ആയിരിക്കും. തീറ്റിയും കുടിയും കാശും കിട്ടുന്നത് കൊണ്ട് അവന് വേണ്ടി ചാവേറായി നടക്കും.

Santhivila Dinesh  Hareesh Kanaran

എനിക്ക് ഹരീഷിനോട് പറയാനുള്ളത് തന്റെ ഡേറ്റ് താൻ തന്നെ നോക്കെന്നും താൻ തന്നെ പ്രതിഫലം പറയ് എന്നുമാണ്. അവസരം ഇനിയും വരും. കാരണം താങ്കളൊരു മിടുക്കനാണ്. 24 മണിക്കൂർ 72 ആക്കിയാൽ തികയാത്ത ജ​ഗ​തി ശ്രീകുമാറിന് മാനേജരായി ഒരു മാമനും ഇല്ലായിരുന്നു. തിലകൻ, കവിയൂർ പൊന്നമ്മ, സുകുമാരി തുടങ്ങിയവർക്കൊന്നും മാനേജർ ഇല്ലായിരുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: harish kanaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X