അപാര തൊലിക്കട്ടിയുള്ളവർ പോലും നമിച്ച് പോകും, രേണുവിനെ അവർ വഴിയാധാരമാക്കും: ശാന്തിവിള ദിനേശ്
രേണു സുധിയെക്കുറിച്ച് സംസാരിക്കാത്ത യൂട്യൂബേർസ് ഇന്ന് കേരളത്തിൽ വിരളമാണ്. രേണു കണ്ടന്റായാൽ കാഴ്ചക്കാർ ഏറെയാണ്. കടുത്ത വിമർശനങ്ങൾക്കിടയിലും തനിക്ക് ലഭിക്കുന്ന ജനശ്രദ്ധ നന്നായി ഉപയോഗപ്പെടുത്താൻ രേണുവിന് സാധിക്കുന്നു. ഇന്ന് ബിഗ് ബോസ് ഷോയിൽ വരെ എത്തിയിരിക്കുകയാണ് രേണു. തനിക്ക് നേരെ വരുന്ന ഒരു നെഗറ്റീവ് കമന്റും രേണുവിനെ ബാധിക്കുന്നില്ല. യൂട്യൂബർമാരും എതിർപ്പുള്ള പരിചയക്കാരും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി കിണഞ്ഞ് പരിശ്രമിച്ചിട്ടും രേണു ഇതിലൊന്നും തളരുന്നേയില്ല.
രേണുവിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. അടുത്തിടെ ഒരു ഫാഷൻ ഷോയിൽ രേണു റാംപ് വാക്ക് ചെയ്തിരുന്നു. രേണു എന്തും ചെയ്യാൻ തയ്യാറായിരിക്കുകയാണെന്ന് ശാന്തിവിള ദിനേശ് വിമർശിക്കുന്നു. എന്തിനും തയ്യാറെന്ന് പറഞ്ഞ് ഒരു മടിയുമില്ലാതെ പായുന്ന രേണുവിന്റെ പൂച്ച നടത്തം കണ്ടു. വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണിപ്പോൾ രേണുവിന്റെ പൂച്ച നടത്തം. കാണിക്കാനുള്ളതെല്ലാം കാണിച്ച് ഒരു മടിയുമില്ലാതെ.

എന്തും ചെയ്യാൻ തയ്യാറായി ആ കുട്ടി ഇറങ്ങിയിരിക്കുകയാണ്. അപാര തൊലിക്കട്ടിയുള്ളവർ പോലും ഈ കൊച്ചിന്റെ മുന്നിൽ നമിച്ച് പോകും. വനിത പോലുള്ള സാദാചാര പെൺ മാസികകളും വലിയ പത്രങ്ങളുമൊക്കെ രേണുവിന്റെ ഇല്ലാത്ത ഗ്ലാമർ കാണിക്കാൻ. യൂട്യൂബർമാർക്ക് ചാകരയാണെന്ന് പറയാം. പരമാവധി സ്വാതന്ത്രം നൽകുന്ന ഈ പെൺകൊച്ച് ഇനി എവിടം വരെ പോകും എന്നാണ് നമുക്ക് കാണാനുള്ളത്.
ചേച്ചിയുടെ ഊരിപ്പോയ പല്ല് വെക്കണമെന്ന് ഒരു യൂട്യൂബർ പറഞ്ഞപ്പോൾ അത് കെട്ടാം എന്ന് രേണു. വായ്നോക്കികൾ പറയുമ്പോൾ എല്ലാം ഉടനെ ശരിയാക്കാമെന്നാണ് രേണുവിന്റെ ഉറപ്പ്. ഇത് എവിടെ ചെന്നെത്തും എന്നെനിക്ക് അറിയില്ല. ഈ യൂട്യൂബർമാർ എല്ലാം ആ കൊച്ചിനെ വഴിയാധാരമാക്കും എന്നാണ് എനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

രേണുവിനെ അടുത്തറിയാമെന്ന് അവകാശപ്പെടുന്ന പലരും കഴിഞ്ഞ ദിവസങ്ങളിൽ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇവയിൽ പല വാദങ്ങളോടും രേണു മൗനം പാലിച്ചു. ഇതിനിടെ കൊല്ലം സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ളയും രേണുവിനെതിരെ രംഗത്ത് വന്നു. രേണു പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന് വീണ വാദിച്ചു. എന്നാൽ സുധിയുടെ മകൻ കിച്ചു വീണയ്ക്കെതിരെ സംസാരിച്ചു. ഇതോടെയാണ് ഈ വിവാദം അവസാനിച്ചത്.
രേണു സുധിക്ക് പിന്നാലെയാണ് കേരളത്തിലെ ഒട്ടുമിക്ക റിയാക്ഷൻ വ്ലോഗേർസും. ഇനി ബിഗ് ബോസിലെത്തിയാലും ഇവരുടെ പ്രധാന കണ്ടന്റ് രേണുവായിരിക്കും. രേണുവിന്റെയും അന്തരിച്ച ഭർത്താവ് സുധിയുടെയും ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ പലതും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായതാണ്. ബിഗ് ബോസിൽ രേണുവിന് പറയാനുള്ള ജീവിത കഥകളെന്തായിരിക്കുമെന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്.
കാരണം ഒട്ടുമിക്ക കാര്യങ്ങളും രേണു പല അഭിമുഖങ്ങളിലായി പറഞ്ഞ് കഴിഞ്ഞു. അതേസമയം രേണുവിന് പ്രേക്ഷകരെ മടുപ്പിക്കാതെ കണ്ടന്റ് മേക്കറായി ബിഗ് ബോസിൽ മുന്നോട്ട് പോകാനാകുമെന്നും അഭിപ്രായങ്ങളുണ്ട്. അന്തരിച്ച ഭർത്താവ് നടൻ കൊല്ലം സുധിയുടെ ഓർമകളിലാണ് രേണു ജീവിക്കുന്നത്. മറ്റൊരു വിവാഹത്തിന് തയ്യാറായിട്ടില്ല. എന്നാൽ രേണു കൊല്ലം സുധിയെ മറന്നു എന്നാണ് വിമർശകരുടെ വാദം. 2023 ലാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്.


Click it and Unblock the Notifications











