പേളി മാണിയുടെ ഷോയില്‍ സന്തോഷ് പണ്ഡിറ്റും ഷക്കീലയും! വീഡിയോ വൈറല്‍

By Prashant V R

വിവാഹ ശേഷം അടുത്തിടെയാണ് നടി പേളി മാണി മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന പരിപാടിയാണ് നടി അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പേളിയുടെ പുതിയ ഷോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികളുമായുളള അഭിമുഖവും, കോമഡി സ്‌കിറ്റുകളും, ഗെയിമുകളുമാണ് ഷോയിലുളളത്. ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിയുടെ പുതിയ എപ്പിസോഡില്‍ സന്തോഷ് പണ്ഡിറ്റും ഷക്കീലയുമാണ് ഇത്തവണ എത്തുന്നത്.

santhosh pandit-shakeela

പരിപാടിയുടെതായി പുറത്തുവിട്ട പുതിയ പ്രൊമോ വീഡിയോയിലാണ് ഇത് കാണിക്കുന്നത്. ഷക്കീലയും സന്തോഷ് പണ്ഡിറ്റും ആദ്യമായി ഒരുമിച്ചെത്തുന്ന ഷോ കൂടിയാണിത്. പ്രൊമോ വീഡിയോയില്‍ സന്തോഷ് പണ്ഡിറ്റിന്റെ ഗാനം പേളി മാണി ആലപിക്കുന്നത് കാണാം. സന്തോഷ് പണ്ഡിറ്റിന്റെതായി ആരാധകര്‍ ഏറ്റെടുത്ത ഓ പ്രിയേ എന്നാ പാട്ടാണ് പേളി പാടുന്നത്. കൂടാതെ ഷക്കീലയും സന്തോഷ് പണ്ഡിറ്റും ചേര്‍ന്ന് അഡാറ് ലവിലെ പ്രശസ്തമായ സീന്‍ അനുകരിക്കുന്നതും പ്രൊമോയില്‍ കാണിക്കുന്നുണ്ട്.

ഒപ്പം കോമഡി സ്‌കിറ്റുമായി മനോജ് ഗിന്നസും സംഘവും ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിയുടെ പുതിയ എപ്പിസോഡില്‍ എത്തുന്നുണ്ട്. മുന്‍പ് സുരാജ് വെഞ്ഞാറമൂട്, ഗിന്നസ് പക്രു, ഗോവിന്ദ് പത്മസൂര്യ, ടിനി ടോം തുടങ്ങിയവരും പേളിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിവാഹ ശേഷം തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലാണ് പേളി ആദ്യം എത്തിയത്. പിന്നാലെയാണ് മലയാളം മിനിസ്‌ക്രീന്‍ രംഗത്തേക്കും നടി തിരിച്ചെത്തിയത്.

ലോക് ഡൗണിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും കൂടുതല്‍ സജീവമായിരുന്നു പേളി മാണി. വീട്ടുവിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് പേളി എത്താറുളളത്. ഇടയ്ക്കിടെ മോട്ടിവേഷണല്‍ വീഡിയോകളും പേളി മാണിയുടെതായി വരാറുണ്ട്. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ടിക്ക് ടോക്കിലും ആക്ടീവാണ് താര ദമ്പതികള്‍. ശ്രീനിഷിന് പിന്നാലെയാണ് പേളിയും ടിക്ക് ടോക്കിലേക്ക് എത്തിയത്. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി മാണി മലയാളികള്‍ സുപരിചിതയായത്. നായികയായും സഹനടിയായും സിനിമകളിലും പേളി തിളങ്ങിയിട്ടുണ്ട്.

വീഡിയോ

More from Filmibeat

Read more about: pearle maaney santhosh pandit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X