ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അപമാനിച്ചോ? സ്റ്റാര്‍ മാജിക്കിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി ആരാധകര്‍

മലയാള ടെലിവിഷനിലെ ഹിറ്റ് പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. മിനിസ്‌ക്രീനില്‍ സജീവമായ താരങ്ങളെ ഒരുമിപ്പിച്ച് ലക്ഷ്മി നക്ഷത്ര അവതാരകയായിട്ടെത്തുന്ന ഗെയിം ഷോ ആണിത്. എല്ലാ എപ്പിസോഡുകളിലും ഒന്നോ രണ്ടോ അതിഥികളെ ഷോ യിലേക്ക് കൊണ്ട് വരുമായിരുന്നു. നടി നിത്യ ദാസും നവ്യ നായരുമാണ് കഴിഞ്ഞ് ദിവസം വന്നത്. അവര്‍ക്കൊപ്പം സന്തോഷ് പണ്ഡിറ്റ് കൂടി എത്തിയിരുന്നു. വേദിയില്‍ സന്തോഷിനെ കളിയാക്കിയെന്ന തരത്തില്‍ ചില ആരോപണങ്ങള്‍ ആദ്യം വന്നു. ആ വിഷയത്തില്‍ പ്രതികരണം അറിയിച്ച് സന്തോഷും രംഗത്ത് വന്നു.

വീണ്ടും ബിക്കിനി ഫോട്ടോഷൂട്ടുമായി നടി അമല പോൾ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

ഇപ്പോഴിതാ നടനും മിമിക്രി താരവുമായ ബിനു അടിമാലിയെ കുറിച്ച് സ്റ്റാര്‍ മാജിക്കില്‍ നിന്ന് തന്നെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. സിനിമാക്കാരെ കുറിച്ച് ബിനു പറഞ്ഞതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സന്തോഷിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടില്ല. അതിഥിയായിട്ടെത്തിയ നടന്‍ ഹരിശ്രീ അശോകനും ഇവരുടെ വാക്കുകള്‍ കേട്ട് ഞെട്ടി. യൂട്യൂബിലെ ഷോ യുടെ എപ്പിസോഡിന് താഴെ പണ്ഡിറ്റിനെതിരെയുള്ള കമന്റുകള്‍ വന്ന് നിറയുകയാണ്.

 സിനിമാക്കാര്‍ക്ക് സമര്‍പ്പിച്ച് ബിനു അടിമാലി

ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞാണ് ബിനു അടിമാലി സന്തോഷ് പണ്ഡിറ്റിനെ അടിക്കാന്‍ ശ്രമിക്കുന്നത്. 'തെറ്റ്, ഒരു മലയാള സിനിമയില്‍ പോലും നായകനായി അഭിനയിക്കാത്ത, നൂറ് കോടിയില്‍ എത്താത്ത നീ എങ്ങനെയാണ് മലയാള സിനിമ ആവുക. നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍ ഞാനിത് മലയാള സിനിമയ്ക്ക് വേണ്ടിയാണ് സമര്‍പ്പിക്കുന്നതെന്ന് ബിനു വീണ്ടും ആവര്‍ത്തിച്ചു. മിമിക്രിക്കാര്‍ക്ക് കൊടുക്കണോ സിനിമയ്ക്ക് കൊടുക്കണോ എന്നത് എന്റെ ഇഷ്ടമാണ്. ഞാന്‍ എത്രയോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ബിനു പറയുന്നു.

 മോശം പരാമര്‍ശവുമായി സന്തോഷ് പണ്ഡിറ്റ്

അതേ സമയം നീ നായകനായി അഭിനയിച്ച ഏതെങ്കിലും ഒരു സിനിമ നൂറ് കോടി നേടിയിട്ടുണ്ടോന്ന് സന്തോഷ് ചോദിച്ചു. നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കില്ല. പിന്നെ ചാവുമ്പോള്‍ ശ്രദ്ധിച്ചെന്ന് വരും. അല്ലേലും ചില ജീവികള്‍ ഒക്കെ അങ്ങനെയാണ്. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴെ ശ്രദ്ധിക്കപ്പെടുകയുള്ളു. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അതാരുടെയും കുറ്റമല്ല, എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഈ സമയത്തൊക്കെ ബിനു തമാശരൂപേണ കാര്യങ്ങള്‍ മാറ്റി എടുക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്.

  ബിനു ചേട്ടന്‍ ഉയിരാണെന്ന് ആരാധകര്‍

സ്റ്റാര്‍ മാജിക്കിന്റെ ഈ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. ബിനു ചേട്ടനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല. ബിനു ചേട്ടന്‍ അത് ചിരിച്ചു കൊണ്ട് കേട്ടു നിന്നെങ്കിലും കണ്ട ഞങ്ങള്‍ക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. ബിനു ചേട്ടന്‍ ഉയിരാണ്. സന്തോഷ് മാസ് കാണിച്ചതാണോ എന്നാ കോമഡി ആയിട്ടുണ്ട്, ബിനു ചേട്ടാ നിങ്ങള്‍ മാസ്സ് ആണെന്നും ഫാന്‍സ് പറയുന്നു. അതേ സമയം സ്ഥിരം കാഴ്ചക്കരന്‍ എന്ന നിലയിലും ഒരു സന്തോഷത്തിന് വേണ്ടിയാണ് ഈ ഷോ കാണുന്നത് എന്നുള്ളത് കൊണ്ടും പറയുകയാണ് ഇനി സന്തോഷ് പണ്ഡിറ്റിനെ ഈ പരിപടിയിലേക്ക് കൊണ്ട് വരരുതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Recommended Video

സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍
 സന്തോഷിനെ ഇനി കൊണ്ട് വരരുത്

സങ്കടമുള്ള വ്യക്തിയെ ചിരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ആ കോമഡി കലാകാരന്റെ കഴിവാണ്. അല്ലാതെ 100 കോടി കിട്ടുന്ന നടന്റെ അല്ല. സന്തോഷ് പണ്ഡിറ്റ് അത് മനസിലാക്കിയാല്‍ മതി. ഒരു സിനിമക്കാരനും നേരിട്ട് സിനിമയില്‍ കേറുന്നില്ല. എല്ലാരും ഇതുപോലെ മിമിക്രി, സ്‌കിറ്റ് ഇതൊക്കെ കഴിഞ്ഞിട്ടേ സിനിമയില്‍ വരുന്നുള്ളു. നമ്മുക്ക് കുറച്ചു സന്തോഷം. മനസ്സിന് നല്ല സമാധാനം. ഒക്കെ കിട്ടാന്‍ വേണ്ടിയാണ് സ്റ്റാര്‍ മാജിക് കാണുന്നേ. എവിടെ ഒക്കെയോ സ്റ്റാര്‍ മാജിക്കിന് പോരായ്മ വന്നു തുടങ്ങി. എത്രയും പെട്ടന്ന് ഇത്തരം ആരോപണങ്ങളും പ്രശ്‌നങ്ങളും മാറി സ്റ്റാര്‍ മാജിക് പഴയത് പോലെ ആകട്ടെ എന്നും കമന്റുകളിലൂടെ ചിലര്‍ പറയുന്നു.

Read more about: television santhosh pandit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X