twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലയെ സ്നേഹിക്കുന്നെന്ന് പറയുന്ന നിങ്ങൾ ചെയ്യുന്നത് ഇതല്ലേ! ആനിക്ക് കിടിലൻ മറുപടിയുമായി സന്തോഷ്

    |

    പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായ ഷോയാണ് അനീസ് കിച്ചൺ. സിനിമ താരം ആനി അവതാരകയായി എത്തുന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരാണ് അതിഥിയായി എത്തുന്നത് . കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും രാഷ്ട്രീയവുമൊക്ക അനീസ് കിച്ചണിൽ ചർച്ചയാകാറുണ്ട്. സാധാരണ കണ്ടു വന്ന ടെലിവിഷൻ അഭിമുഖങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് അനീസ് കിച്ചൺ. അടുക്കളയുടെ പശ്ചാത്തലത്തിലാണ് അതിഥികളുമായിട്ടുള്ള അഭിമുഖം നടക്കുന്നത്.

    ആനീസ് കിച്ചൺ ഷോ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകറുണ്ട്. നടി നവ്യ നായരും, സരയൂ മോഹനും, നിമിഷയും പങ്കെടുത്ത എപ്പിസോഡുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാദങ്ങളും ഇതിനെ ചുറ്റിപ്പറ്റി പുറത്തു വന്നിരുന്നു. ഇപ്പോഴിത സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ആനീസ് കിച്ചണിൽ സന്തോഷ് പണ്ഡിറ്റ് എത്തിയ എപ്പിസോഡാണ്. ആനിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

     കലയെ  കൊല ചെയ്യരുത്

    കലയെ കൊല ചെയ്യരുതെന്നുള്ള ആനിയുടെ ചോദ്യത്തിനായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മറുപടി. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്, കലയെ ഒരിക്കലും കൊല ചെയ്യരുത്, ബിസിനെസ്സ് ആയി കാണരുത്, ആർട്ടിസ്റ്റ് എന്ന നിലയിൽ ചില രംഗങ്ങൾ അഭിനയിക്കുമ്പോൾ പൈസ വാങ്ങരുത് എന്നാണ്. പക്ഷെ ഇപ്പോൾ അങ്ങയുടെ സംസാരത്തിൽ നിന്നും കലയെ കൊല ചെയ്യുകയല്ലേ ചെയ്യുന്നത്... എന്നായിരുന്നു ആനിയുടെ ചോദ്യം . ഇതിന് സന്തോഷ് പണ്ഡിറ്റ് നൽകിയ ഉത്തരമാണ് വൈറലാകുന്നത്.

    ലക്ഷങ്ങൾ വാങ്ങിയുള്ള  അഭിനയം‌

    കലയെ സ്നേഹിക്കുന്നു എന്ന് പറയുന്ന നിങ്ങൾ ടിക്കറ്റ് ക്കറ്റ് വച്ചാണ് തീയേറ്ററിൽ ജനങ്ങളെ സിനിമ കാണിക്കുന്നത്. ഒരു പത്തുലക്ഷം കിട്ടിയാൽ അത് ജനങ്ങൾക്ക് നൽകുന്നില്ല. ഈ കലയെ സ്നേഹിക്കുന്നവർ എന്ന് പറയുന്നവർ ലക്ഷങ്ങളും കോടികളും വാങ്ങിച്ചിട്ടാണ് അഭിനയിക്കുന്നത്. പക്ഷേ സന്തോഷ് പണ്ഡിറ്റ് പത്തു ലക്ഷം കിട്ടിയാൽ അഞ്ചു ലക്ഷം ജനങ്ങൾക്ക് നൽകുന്നുണ്ട്. പറയുമ്പോൾ രണ്ടുവശവും പറയണം.

       വേണ്ടത് സോഷ്യൽ   ഇന്ററാക്ഷൻ

    എത്ര താരങ്ങൾ സോഷ്യൽ മീഡിയ ഇന്ററാക്ഷൻ നടത്തുണ്ട്.ഞാൻ അത് വ്യക്തമായി നടത്തുന്നുണ്ട്. എത്ര പേരുണ്ട് സോഷ്യൽ മീഡിയ വഴി ആരാധകർക്ക് മറുപടി നൽകുന്നത് ഞാൻ അത് ചെയ്യുന്നുണ്ട് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അതേസമയം, ലാലും മമ്മൂട്ടിയും അത് ചെയ്തത് കൊണ്ടുതന്നെയാണ് ആളുകൾ സ്വീകരിക്കുന്നത് എന്ന മറുപടിയാണ് ആനി നൽകിയത്. എന്നാൽ കൂടെയുള്ള സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ എത്ര പേർ ശബ്ദം ഉയർത്തി. ഉയർത്തില്ല. സർക്കാരിന് എതിരെ എന്തെങ്കിലും സംസാരിച്ചാൽ അടുത്ത അവാർഡ് കിട്ടില്ല എന്ന ഭയമാണ് അവർക്ക്. എല്ലാവർക്കും വേണ്ടത് സോഷ്യൽ ഇന്റെറാക്ഷൻ ആണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

    മുഴുവൻ ബിസിനസ്സ്

    ഇവിടെ ഉള്ളത് അത്രയും മുഖമൂടികൾ ആണ്. ഇവിടെ നല്ലൊരു ശതമാനം ആളുകളും നടത്തുന്നത് എന്താണ് ബിസിനെസ്സ് ആണ്. ഇവിടെ അവാർഡ് സിനിമ കിട്ടിയത് പോലും ബിസിനസ്സ് ആണ്. നഴ്‌സുമാരുടെ കഥ പറയുന്ന സിനിമകൾ എത്ര ആളുകൾ അവരുടെ ദുഃഖത്തിൽ ഒപ്പം നിന്നിട്ടുണ്ട്. ഗോവിന്ദാപുരത്തിന്റെ കഥപറയുന്ന സിനിമകൾ, അവിടെ അയിത്തം ഇപ്പോഴും നില നിൽക്കുന്നുണ്ട് എത്ര പേർ അവിടെ പോയിട്ടുണ്ട്. ഞാൻ പോയിട്ടുണ്ട്. എന്നാൽ കഴിയുന്ന തരമുള്ള സേവനങ്ങൾ ചെയ്തിട്ടും ഉണ്ട് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

    Read more about: santhosh pandit
    English summary
    Santhosh Pandit Mass Reply In Annies kitchen Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X