ഒരു മകൻ തനിക്കുണ്ട്, പത്താം ക്ലാസിൽ പഠിക്കുന്നു; പ്രണയത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും സന്തോഷ് പണ്ഡിറ്റ്

നെഗറ്റീവ് റിവ്യൂസിലൂടെ ശ്രദ്ധേയനായി മാറിയ സിനിമാ താരമാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി എഴുതി, നിര്‍മ്മിച്ച്, സംവിധാനം ചെയ്ത് സിനിമ പുറത്തിറക്കിയിട്ടുള്ള സന്തോഷ് തന്നെയാണ് സ്വന്തം സിനിമകളിലെ നായകനും വില്ലനുമൊക്കെ. കഥയ്‌ക്കൊപ്പം പാട്ടുകളും സ്വയം രചിക്കും. അത്തരത്തില്‍ സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയ സിനിമകളൊക്കെ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. മുടക്ക് മുതലിന്റെ ഇരട്ടി സ്വന്തമാക്കി സിനിമയില്‍ വിജയം നേടാനും താരത്തിന് സാധിച്ചു.

ഇപ്പോള്‍ ഒറ്റയ്ക്ക് താമസിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ കുടുംബത്തെ കുറിച്ച് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് തനിക്കൊരു മകനുണ്ടെന്നുള്ള കാര്യം സന്തോഷ് വെളിപ്പെടുത്തിയത്.

സന്തോഷ് പണ്ഡിറ്റിന് മക്കളുണ്ടോ, മകനുണ്ടെന്ന് താരം

സന്തോഷ് പണ്ഡിറ്റിന് മക്കളുണ്ടോ എന്നാണ് എം ജി ചോദിച്ചത്.

ഒരു മകനുണ്ട്. അവന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു' എന്നും താരം പറഞ്ഞു. അടുത്ത ചോദ്യം പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു. ചെറുപ്പത്തില്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ ഒന്നും വര്‍ക്കായില്ല. ആ ഒരു കാര്യത്തില്‍ മാത്രമാണ് എന്റെ ജാതകം ശരിയാണോ എന്ന് തോന്നിയിട്ടുള്ളത്. തന്റെ അച്ഛന്‍ ജ്യോത്സനാണ്. പന്ത്രണ്ടോളം രാജയോഗം ഉണ്ടാവുമെന്ന് അച്ഛന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഫേമസ് ആവുമെന്നും ഹിറ്റാവുമെന്നുമൊക്കെ അച്ഛന്‍ പറഞ്ഞിരുന്നു. മാത്രമല്ല താന്‍ ആരെയും പ്രണയിച്ചിട്ടില്ല. അതുകൊണ്ട് വഞ്ചിച്ചിട്ടുമില്ലെന്ന് സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു.

മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരിക്കുന്ന കസേരയില്‍ എങ്കിലും ഇരിക്കണമെന്ന് ആഗ്രഹിച്ചു

മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരിക്കുന്ന കസേരയില്‍ എങ്കിലും ഇരിക്കണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹിച്ചിട്ടുണ്ട്. നമ്മള്‍ ഈ കളിയൊക്കെ കളിക്കുന്നത് അതിന് വേണ്ടിയാണ്. അവിടെ നിന്നാണ് നമ്മുടെ പ്രയത്‌നം കൊണ്ട് ഇവിടം വരെ എത്തുന്നത്. മാസ്റ്റര്‍പീസ് എന്ന സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആകാംഷയിലായിരുന്നു. സംവിധായകന്‍ അജയ് വാസുദേവിനോടും മമ്മൂക്കയോടുമൊക്കെ നന്ദി പറയുകയാണ്.

 മമ്മൂക്ക ഭയങ്കര സീരിയസ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്

മമ്മൂക്ക ഭയങ്കര സീരിയസ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആ മുന്‍ധാരണ തനിക്കും ഉണ്ടായിരുന്നു. ആ പറഞ്ഞവരൊന്നും അദ്ദേഹത്തെ കണ്ടിട്ടുമില്ല. പക്ഷേ എന്നോട് നല്ല കമ്പനിയായിരുന്നു. ആ സിനിമാനുഭവം വളരെ വ്യത്യസ്തമായിരുന്നു എന്നും താരം സൂചിപ്പിച്ചു. തന്റെ സിനിമയില്‍ രാവിലെ ഭക്ഷണ സാധനങ്ങളുമായി വരികയും മറ്റ് എല്ലാ കാര്യങ്ങളും ചെയ്യണം. ഭക്ഷണം വരെ ഇതിനിടയില്‍ ഉണ്ടാക്കും. അങ്ങനെ രാത്രിയില്‍ വേസ്റ്റ് കളയുന്നത് വരെ എല്ലാ പണികളും ഒറ്റയ്ക്ക് ചെയ്യാറുണ്ട്.

Recommended Video

ഗോള്‍ഡന്‍ വിസയെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് | FilmiBeat Malayalam
സിനിമയ്ക്ക് ശേഷം ഒന്ന് രണ്ട് തവണ മമ്മൂക്കയെ വിളിച്ചിട്ടുണ്ട്

അങ്ങനെയുള്ളപ്പോള്‍ മറ്റൊരാള്‍ സംവിധാനം ചെയ്യുന്ന സെറ്റില്‍ ചെന്നപ്പോള്‍ നമ്മൂടെ ഷൂട്ട് ആവുമ്പോള്‍ വിളിക്കാന്‍ പറഞ്ഞ് മാറി ഇരുന്നാല്‍ മതി. വളരെ റിലാക്‌സ്ഡ് ആയിരുന്നു. എപ്പോഴും ഓടി ചാടി വര്‍ക്ക് ചെയ്യുന്ന എനിക്ക് ഒരു മടുപ്പ് ഉണ്ടായി. ആ സെറ്റില്‍ എന്തെങ്കിലും ഒക്കെ പണി എടുക്കണമെന്ന് തോന്നിയെങ്കിലും അതിനൊക്കെ ആളുകള്‍ അവിടെ ഉണ്ടായിരുന്നു. സിനിമയ്ക്ക് ശേഷം ഒന്ന് രണ്ട് തവണ മമ്മൂക്കയെ വിളിച്ചിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X