'തലേന്ന് വരെയുണ്ടായിരുന്ന അഹങ്കാരം, അപാര ബുദ്ധി, മാർക്കറ്റിം​ഗിൽ പൃഥ്വിരാജിന് മുന്നിൽ ഞാൻ ശിശു'

എമ്പുരാൻ പൃഥ്വിരാജിന് ​ഗുണവും ദോഷവുമുണ്ടാക്കിയ സിനിമയാണ്. ​ഗുണമാണോ ദോഷമാണോ കൂടുതലെന്ന് ചോദിച്ചാൽ ദോഷമെന്നായിരിക്കും പലരുടെയും വിലയിരുത്തൽ. ചിത്രത്തിന്റെ ആശയം വലിയ രാഷ്ട്രീയ വിവാ​ദമായി മാറി. പൃഥ്വിക്കെതിരെയുള്ള വിമർശനം ഇപ്പോഴും തുടരുന്നുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായതിനാൽ വലിയ പ്രതീക്ഷ ജനങ്ങൾക്ക് എമ്പുരാനിലുണ്ടായിരുന്നു. ഹെെപ്പിനൊത്ത് ഉയരാൻ എമ്പുരാന് കഴിഞ്ഞില്ല. രാഷ്ട്രീയ വിവാദങ്ങൾ വേറെയും. അതേസമയം വൻ കലക്ഷൻ ചിത്രം നേടി. ഇപ്പോഴിതാ എമ്പുരാനെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും സംസാരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

പൃഥ്വിരാജ് മികച്ച സംവിധായകനും മികച്ച നടനുമാണ്. അതിനേക്കാൾ വലിയ മാർക്കറ്റിം​ഗ് ജീനിയസാണ്. എമ്പുരാൻ സിനിമ ഇറങ്ങുന്നതിന്റെ തലേ​​​ ദിവസം വരെ കേരളത്തിലെ ഏറ്റവും വലിയ മാർക്കറ്റിം​ഗ് ജീനിയസ് സന്തോഷ് പണ്ഡിറ്റ് ആണെന്ന അഹങ്കാരം എനിക്കുണ്ടായിരുന്നു. ഇറങ്ങിയ അന്ന് മുതൽ പൃഥ്വിരാജ് എന്ന നടന്റെ മുന്നിൽ സന്തോഷ് പണ്ഡിറ്റ് ശിശുവാണെന്ന്. മാർക്കറ്റിം​ഗ് ചെയ്ത രീതിയാണ് ഞാൻ പറയുന്നത്. എനിക്കൊന്നും അങ്ങനെ ചിന്തിക്കാൻ പറ്റിയില്ല. പെരുന്നാളിന്റെ രണ്ട് മൂന്ന് ദിവസം മുമ്പ് പടം റിലീസ് ചെയ്തു. അപ്പോൾ ഒരു വിഭാ​ഗം ആൾക്കാർ കാണുന്നു.

Santhosh Pandit

പിന്നെ അവർ ഭയങ്കരമായി എതിരാകുന്നു. പെരുന്നാൾ തുടങ്ങി. അടുത്ത ഭാ​ഗം പിന്നീട് കാണുന്നു. ഇതിലൂടെ മുതൽ മുടക്ക് തിരിച്ച് പിടിക്കുന്നു. അതൊരു അപാര ബുദ്ധിയാണ്. കേരള സ്റ്റോറി ചെയ്തവർ പോലും ഞങ്ങളുടെ സിനിമ ഇതാണെന്ന് ട്രെയിലറിൽ വരെ പറയുന്നുണ്ട്. കേരളം ഒഴിച്ച് ബാക്കിയെല്ലായിടത്തും സൂപ്പർഹിറ്റായി. പക്ഷെ എമ്പുരാൻ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമാണെന്ന് പറഞ്ഞാണ് ഇറങ്ങുന്നത്. അപ്പോൾ അദ്ദേഹത്തിന്റെ ബുദ്ധി വളരെ നല്ലതാണ്. കൊമേഴ്ഷ്യലി എന്തായാലും ആ സിനിമ വിജയമായിട്ടുണ്ടാകും എന്നാണ് ഞാൻ വിചാരിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ചാപ്റ്റർ 4 ന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

വിവാദങ്ങൾ കാരണം ചിത്രത്തിലെ സീനുകൾ ഒഴിവാക്കിയിരുന്നു. വീണ്ടും റിലീസ് ചെയ്തപ്പോഴും ഹൗസ് ഫുൾ ഷോകളുണ്ടായി. 300 കോടിയിലേറെയാണ് ചിത്രം കലക്ട് ചെയ്തത്. വിവാദങ്ങളോട് ഇതുവരെയും പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല. എന്നാൽ എമ്പുരാൻ വിവാദങ്ങൾ ശക്തമായി മല്ലിക സുകുമാരൻ പ്രതികരിച്ചു. തന്റെ മകനോട് വ്യക്തി വൈരാ​ഗ്യമുള്ളവർ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. ഇപ്പോഴും എന്തിനായിരുന്നു ഈ കോലഹലങ്ങളെന്ന് മനസിലായിട്ടില്ല. സിനിമയെ സിനിമയായി കാണണം. പൃഥ്വിരാജ് സോഷ്യൽ മീഡിയയിലെ ട്രോളുകളൊന്നും കാണാറില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

Santhosh Pandit  Prithviraj

അതേസമയം ആരോപണങ്ങൾ തള്ളിക്കൊണ്ട് ആന്റണി പെരുമ്പാവൂർ, മോഹൻലാൽ, പൃഥ്വിരാജ്, മുരളി ​ഗോപി എന്നിവർ ചേർന്ന് സംയുക്ത പ്രസ്താവന പുറത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ അതുണ്ടായില്ലെന്നും മല്ലിക സുകുമാരൻ തുറന്ന് പറഞ്ഞു. സന്തോഷ് പണ്ഡിറ്റിനെ പോലെ നേരത്തെ സംവിധായകൻ ശാന്തിവിള ദിനേശും എമ്പുരാന്റെ വിജയത്തിന് പിന്നിൽ മാർക്കറ്റിം​ഗ് തന്ത്രമുണ്ടെന്ന് പറഞ്ഞിരുന്നു.

എമ്പുരാൻ കാണരുതെന്ന് നിശ്ചയിച്ച ആളാണ്. 100 കോടി, 130 കോടി എന്നിങ്ങനെ പെെസ വാരിയിറക്കി നമ്മുടെ നാട്ടിലെങ്കിലും കാണാത്ത എകെ 47 നു പിടിച്ച് നടക്കുന്ന സിനിമ എനിക്ക് താൽപര്യമില്ലായിരുന്നു. പക്ഷെ എന്നെ പോലുള്ളവരെപ്പോലും ഈ സിനിമ കാണിക്കാൻ വിവാദത്തിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ രസമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു എന്നെപ്പോലെ ഉള്ളവരെ മാറ്റി ചിന്തിപ്പിക്കുന്ന അജണ്ടകളിറക്കി സിനിമയെ പണം കായ്ക്കുന്ന മരമാക്കിയ ബുദ്ധി ആരുടേതായാലും അവർക്കൊരു ബി​ഗ് സല്യൂട്ട് നൽകുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: santhosh pandit prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X