വരാനിരിക്കുന്ന 15 പേര്‍ ഇവരാണോ? ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ഥികളുടെ സാധ്യത ലിസ്റ്റ് പുറത്ത്
ബിഗ് ബോസ് മലയാളത്തിന്റെ രണ്ട് സീസണുകളും പകുതി വഴിയില്‍ അവസാനിപ്പിച്ചത് പോലെ ആയിരുന്നു. എങ്കിലും മൂന്നാം പതിപ്പ് ഗ്രാന്‍ഡ് ഫിനാലെ നടത്തി വിന്നറെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ നാലാമതൊരു സീസണ്‍ വൈകാതെ എത്തുമെന്നുള്ള പ്രതീക്ഷ നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ ശ്രദ്ധേയായ രേവതി. കഴിഞ്ഞ സീസണുകളില്‍ ബിഗ് ബോസിനെ കുറിച്ചുള്ള റിവ്യൂവും പ്രവചനങ്ങളും നടത്തിയാണ് രേവതി യൂട്യൂബിലൂടെ ശ്രദ്ധേയാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി മത്സരാര്‍ഥികളെ കുറിച്ച് പ്രചരിക്കുന്ന സാധ്യത ലിസ്റ്റുകളാണ് പുതിയ വീഡിയോയില്‍ അവര്‍ പങ്കുവെക്കുന്നത്. പതിനഞ്ച് പേരടങ്ങിയ ആ ലിസ്റ്റ് വായിക്കാം..

''ആദ്യമായിട്ടാണ് ഇത്രയും നേരത്തെ മത്സരാര്‍ഥികള്‍ ആരാണെന്നുള്ള പ്രവചനങ്ങളുടെ ലിസ്റ്റുമായി ഞാന്‍ വന്നത്. കാരണം പലതുണ്ട്. സീസണ്‍ 2 കഴിഞ്ഞപ്പോഴെക്കും ബിഗ് ബോസ് എല്ലാവര്‍ക്കും മതിയായി എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. മൂന്നാം സീസണ്‍ വരുന്നുണ്ടെങ്കില്‍ വരട്ടേ, ആര്‍ക്കും വേണ്ട എന്നൊരു തീരുമാനമാനം പലരും എടുത്തു. പക്ഷേ സീസണ്‍ 3 കഴിഞ്ഞ ശേഷം പ്രെഡിക്ഷന്‍ ലിസ്റ്റ് ഇടുമോ എന്ന് ചോദിച്ച് ആരാധകര്‍ എത്തുകയായിരുന്നു. ഇത്രയും ആകാംഷ ഇത് ആദ്യമായിട്ടാണ്. മൂന്നാമത്തെ സീസണിന്റെ വിജയം കൊണ്ടാവാം അടുത്ത സീസണിന് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.

മത്സരാര്‍ഥികളെ കുറിച്ചും ഓഡിഷനെ കുറിച്ചും പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ട്. പല മേഖലകളില്‍ നിന്നുമാണ് മത്സരാര്‍ഥികള്‍ വരുന്നത്. ഇതുവരെ പതിമൂന്ന് മേഖലകളില്‍ നിന്നാണ് മലയാളം ബിഗ് ബോസിലേക്ക് ആളുകള്‍ എത്തിയത്. മൂന്ന് സീസണുകളിലുമായി ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നത് ഫിലിം, ടെലിവിഷന്‍, നടന്‍, നടി എന്നിവയില്‍ നിന്നാണ്. മോഡല്‍സ്, ടെലിവിഷന്‍ അവതാരക, പാട്ടുകാര്‍, സോഷ്യല്‍ ആക്ടീവിസ്റ്റുകള്‍, ഇന്റര്‍നെറ്റ് സെലിബ്രിറ്റികള്‍, ആര്‍ജെ, ഡാന്‍സേഴ്‌സ്, ഒരു സീസണിലാണ് സംവിധായകന്‍ വന്നിട്ടുള്ളു. അതുപോലെ സ്‌പോര്‍ട്‌സ് താരം, ഇനി രാഷ്ട്രീയത്തില്‍ നിന്നുള്ള ആളുകളെ കൂടി പ്രതീക്ഷിക്കാം എന്നാണ് രേവതി പറയുന്നത്.

ഇപ്രാവിശ്യം സെലിബ്രിറ്റികള്‍ കൂടുതല്‍ ഉണ്ടാവാന്‍ ചാന്‍സ് ഉണ്ട്. ബിഗ് ബോസിന് ഒരു പാറ്റേണ്‍ ഉണ്ട്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചയമില്ലാത്ത ആളുകളും ഉണ്ടാവും. അത്തരത്തില്‍ പ്രെഡിക്ഷന്‍ ലിസ്റ്റിലേക്ക് വന്ന പതിനഞ്ച് ആളുകളുടെ പേരാണ് രേവതി വെളിപ്പെടുത്തിയത്. സന്തോഷ് പണ്ഡിറ്റിന്റെ പേരാണ് ഒന്നാമത് പറയുന്നത്. ഇപ്പോള്‍ വിവാദങ്ങളൊക്കെ ഉണ്ടാക്കി തിളങ്ങി നില്‍ക്കുകയാണ് സന്തോഷ്. രണ്ടാമത്തെ ആള്‍ വാവ സുരേഷ് ആണ്. മൂന്നാമത് ജിയ ഇറാനി ആണ്. ഒരുപാട് സ്ഥലത്ത് അദ്ദേഹത്തിന്റെ പേരുകള്‍ കേട്ട് കഴിഞ്ഞു. സാധ്യതകളും കാണുന്നുണ്ട്. നാലാമത് ശ്രീലക്ഷ്മി അറയ്ക്കല്‍.

ടിക് ടോക് താരം അഖില്‍ സി ജെ6, കഴിഞ്ഞ ബിഗ് ബോസ് മുതല്‍ കേട്ട് വന്ന ആളായ അനീഷ് രവിയും ഇത്തവണ ഉണ്ടെന്നാണ് പറയപ്പെടുന്നത്. നടി ലക്ഷ്മിപ്രിയ ആണ് മറ്റൊരാള്‍. കൊല്ലം സുധി, നെല്‍സണ്‍, ബിനു അടിമാലി ഇവരുടെയൊക്കെ പേരുകള്‍ എല്ലാ കൊല്ലവും കേള്‍ക്കുന്നുണ്ട്. നടിമാരായ ലിന്റോ റോണി, സുബി സുരേഷ്, ശ്രുതി രജനികാന്ത്, അനാര്‍ക്കലി മരിക്കാര്‍, വിനോദ് കോവൂര്‍, രാജേഷ് ഹെബ്ബാര്‍, വളരെ ചാന്‍സ് കുറവാണെങ്കിലും നടന്‍ റിയാസ് ഖാന്റെ പേരും കേള്‍ക്കുന്നുണ്ട്. താനീ പറഞ്ഞ പേരുകളെല്ലാം സാധ്യത ലിസ്റ്റ് മാത്രമാണ്. ഇവരില്‍ ആരൊക്കെ ഉണ്ടാവുമെന്ന കാര്യം ഇനിയും വ്യക്തമല്ല. ഇതില്‍ ഒരു പത്ത് പേരെങ്കിലും ഉണ്ടാവാന്‍ ചാന്‍സ് ഉണ്ടെന്നാണ് രേവതി സൂചിപ്പിക്കുന്നത്.
Recommended Video

അതേ സമയം വലിയ സിനിമാ താരങ്ങളൊന്നും ബിഗ് ബോസിലേക്ക് വരാതെ ഇരിക്കുന്നതാണ് നല്ലത്. കാരണം ബാക്കി ഉള്ളവര്‍ക്ക് പെര്‍ഫോമന്‍സ് ചെയ്യാനുള്ള സാധ്യത കുറയ്ക്കും.ബിഗ് ബോസ് ഹിന്ദിയിലൊക്കെ അങ്ങനെയാണ്. എന്തായാലും വൈകാതെ മലയാളത്തിലേക്ക് നാലാമതൊരു സീസണ്‍ കൂടി എത്തുമെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications











