റേറ്റിംഗില്‍ വീണ്ടും സാന്ത്വനത്തിന്‌റെ കുതിപ്പ്, കുടുംബവിളക്ക് പിന്നില്‍, ബിഗ് ബോസിന് ആദ്യ അഞ്ചില്‍ ഇടമില്ല

By Midhun Raj

ടിആര്‍പി റേറ്റിംഗില്‍ എഷ്യാനെറ്റിലെ സാന്ത്വനം പരമ്പരയുടെ കുതിപ്പ് തുടരുന്നു. ഇത്തവണയും മറ്റു പരമ്പരകളെ പിന്നിലാക്കി മുന്നില്‍ എത്തിയിരിക്കുകയാണ് സാന്ത്വനം. സംപ്രേക്ഷണം തുടങ്ങി വളരെ കുറച്ചുനാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ നേടിയ സീരിയലാണ് സാന്ത്വനം. സാന്ത്വനത്തിന് പിന്നാലെയാണ് കുടുംബ വിളക്ക് റേറ്റിംഗ് ലിസ്റ്റിലുളളത്. മൗനരാഗം, പാടാത്ത പൈങ്കിളി, അമ്മയറിയാതെ എന്നീ പരമ്പരകളാണ് ടിആര്‍പി റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനത്തുളള മറ്റ് സീരിയലുകള്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് ഇത്തവണയും ടിആര്‍പിയില്‍ നേട്ടമുണ്ടാക്കാനായില്ല.

Santhwanam

റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബിഗ് ബോസിന് ഇടമില്ല. വീക്ക്‌ലി ടാസ്ക്ക് സമയത്ത് ബിഗ് ബോസിന്‌റെ റേറ്റിംഗ് കൂടിയെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍ ജനപ്രിയ സീരിയലുകള്‍ തന്നെയാണ് ഇത്തവണയും മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സാന്ത്വനം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. തമിഴില്‍ വലിയ വിജയമായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സാന്ത്വനം. ശിവന്‍- അഞ്ജലി, ഹരി-അപ്പു എന്നിവരുടെ വിവാഹ ശേഷമുളള നിമിഷങ്ങളാണ് സാന്ത്വനത്തില്‍ ഇപ്പോള്‍ കാണിക്കുന്നത്.

ഗ്ലാമറസ് ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം

കുടുംബ പ്രേക്ഷകര്‍ക്ക് പുറമെ യുവാക്കളുടെയും ഇഷ്ട പരമ്പരയാണ് സാന്ത്വനം. അതേസമയം സാന്ത്വനത്തിന് മുന്‍പ് കുടുംബവിളക്ക് ആയിരുന്നു റേറ്റിംഗില്‍ മുന്നിലെത്തിയത്. തന്മാത്രയില്‍ മോഹന്‍ലാലിന്‌റെ നായികയായ മീരാ വാസുദേവാണ് കുടുംബ വിളക്കില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ റോളിലാണ് നടി പരമ്പരയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് കുടുംബ വിളക്കും എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഇതിനോടകം ഇരുനൂറിലധികം എപ്പിസോഡുകളാണ് പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X