സിദ്ദു-വേദിക വിവാഹം കളറായി, ഒന്നാം സ്ഥാനം സ്വന്തമാക്കി കുടുംബവിളക്ക്; റേറ്റിങ്ങില്‍ സ്വാന്തനം പിന്നിലേക്ക്

ടെലിവിഷന്‍ പരമ്പരകള്‍ തമ്മിലുള്ള മത്സരമാണ് പലപ്പോഴും കാണാറുള്ളത്. ലോക്ഡൗണ്‍ നാളുകളില്‍ തിയറ്ററുകള്‍ അടച്ചിട്ടതിനാല്‍ പലരും സീരിയലുകള്‍ കാണുന്നത് പതിവാക്കിയിരുന്നു. ഒരു കാലത്ത് കണ്ണീര്‍ പരമ്പരകളെന്ന് വിളിച്ചിരുന്ന പലരും കളിയാക്കിയിരുന്ന സീരിയലുകള്‍ ഇപ്പോള്‍ യുവാക്കളുടെയും ഹരമായി മാറിയിരിക്കുകയാണ്.

അപ്സരസിനെ പോലെ മനോഹരിയായി ഹെബ പാട്ടേൽ, പാർട്ടി വെയറിൽ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

കുടുംബവിളക്ക്, സ്വാന്തനം, പാടാത്ത പൈങ്കിളി തുടങ്ങി ഏഷ്യാനെറ്റിലെ മിക്ക സീരിയലുകള്‍ക്കും വലിയ ജനപ്രീതിയാണ്. റേറ്റിങ്ങിലും സീരിയലുകള്‍ തമ്മിലുള്ള മത്സരം നടക്കുന്നതിനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഏറ്റവും പുതിയ ലിസ്റ്റില്‍ നേരത്തെ മുന്നിലുണ്ടായിരുന്ന ചില സീരിയലുകള്‍ താഴേക്ക് വന്നിരിക്കുന്നതാണ് കാണുന്നത്.

റേറ്റിങ്ങില്‍ ഒന്നാമത് കുടുംബവിളക്ക്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ ടിആര്‍പി റേറ്റിംഗ് ലിസ്റ്റ് വീണ്ടും വന്നിരിക്കുകയാണ്. കഴിഞ്ഞ മാസം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് സ്വാന്തനം സീരിയല്‍ ആയിരുന്നു. യുവാക്കള്‍ ഏറ്റവും കൂടുതല്‍ ആരാധകരായിട്ടുള്ള പരമ്പര ഇത്തവണ പിന്നിലായിരിക്കുകയാണ്. അതോടെകുടുംബ വിളക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തി. മുന്‍പും ഇരു സീരിയലുകളും തമ്മിലാണ് മത്സരം നടന്നത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ ഇരുകൂട്ടരും മുന്‍പന്തിയില്‍ തന്നെയായിരുന്നു.

 റേറ്റിങ്ങില്‍ ഒന്നാമത് കുടുംബവിളക്ക്

ലിസ്റ്റിലെ ആദ്യ അഞ്ച് റാങ്കുകളില്‍ പാടാത്ത പൈങ്കിളി, മൗനരാഗം എന്നീ സീരിയലുകളും ഉണ്ട്. കുടുംബവിളക്കും സ്വാന്തനവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സീരിയലുകളാണ് ഇത്. ഇക്കഴിഞ്ഞ നാളുകളില്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്ന ഇതിവൃത്തമാണ് പല സീരിയലുകളും കൊണ്ട് വന്നത്. കുടുംബ വിളക്കില്‍ സുമിത്രയെ ഒഴിവാക്കി വേദികയെ കല്യാണം കഴിച്ചിരിക്കുകയാണ് സിദ്ദാര്‍ഥ്. സുമത്രിയുടെ കൂട്ടുകാരിയായി വന്ന് അവരുടെ ഭര്‍ത്താവിനെ തന്നെ തട്ടി എടുക്കുന്ന വേദികയെ വില്ലത്തിയായിട്ടാണ് പ്രേക്ഷകര്‍ കണ്ടത്.

 റേറ്റിങ്ങില്‍ ഒന്നാമത് കുടുംബവിളക്ക്

നല്ലൊരു ഭാര്യയുണ്ടായിട്ടും കാമുകിയ്ക്ക് പിറകേ പോയ സിദ്ധാര്‍ഥിന് ഇനി കഷ്ടകാലമാണെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. അതേ സമയം ഡ്രൈവിങ് ലൈസന്‍സ് എടുത്തും, വാഹനം വാങ്ങിയും തന്റെ ജീവിതം ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സുമിത്ര. കഴിഞ്ഞ എപ്പിസോഡില്‍ സിദ്ധാര്‍ഥ്-വേദിക വിവാഹവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.

  റേറ്റിങ്ങില്‍ ഒന്നാമത് കുടുംബവിളക്ക്

സ്വാന്തനത്തില്‍ ഹണിമൂണ്‍ യാത്ര കഴിഞ്ഞ് തിരികെ എത്തിയ സഹോദരന്മാരാണ്. സ്വാന്തനം വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് പോവണണെന്ന അപര്‍ണയുടെ ആഗ്രഹം പാതി വഴിയില്‍ അവസാനിച്ചതോടെയാണ് കുടുംബം വീണ്ടും സന്തോഷത്തിലാവുന്നത്. അതേ സമയം ഏഷ്യാനെറ്റിലെ കസ്തൂരിമാന്‍ അടക്കം പല സീരിയലുകളും അവസാനഘട്ടത്ത്തിലാണെന്നുള്ളത് പ്രേക്ഷകരെയും നിരാശയിലാക്കുന്നതാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X