സാന്ത്വനം വലിയ ഭാഗ്യവും ബ്രേക്കുമാണ് തന്നിരിക്കുന്നത്, വഴിത്തിരിവായ പരമ്പരയെ കുറിച്ച് അച്ചു സുഗന്ദ്
സാന്ത്വനം സീരിയലിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അച്ചു സുഗന്ദ്. ജനപ്രിയ പരമ്പരയിലെ കണ്ണന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് നടന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സാന്ത്വനം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. തുടക്കം മുതല്‍ മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിച്ചത്. തമിഴ് സീരിയലായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ ഇളയവനാണ് അച്ചു അവതരിപ്പിക്കുന്ന കണ്ണന്‍. വാനമ്പാടി എന്ന സീരിയലിലൂടെയായിരുന്നു അച്ചു തുടങ്ങിയത്.
ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍ ഫെര്‍ണാണ്ടസ്, പുതിയ ചിത്രങ്ങള്‍ കാണാം
അതില്‍ പാപ്പിക്കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനയ മോഹവുമായാണ് വന്നതെങ്കിലും സഹസംവിധായകനായിട്ടായിരുന്നു അച്ചുവിന്‌റെ തുടക്കം. ആ സമയത്ത് ലൊക്കേഷനില്‍ മിമിക്രിയൊക്കെ അവതരിപ്പിക്കുമായിരുന്നു. അതെല്ലാം കണ്ടും അഭിനയമോഹം തിരിച്ചറിഞ്ഞ ശേഷവുമാണ് തിരക്കഥാകൃത്ത് ജെ പളളാശ്ശേരി അച്ചുവിനെ ഒരു വര്‍ക്ക് ഷോപ്പ് എരിയയില്‍ ഉള്‍പ്പെടുത്തിയത്.

അത് സംവിധായകന്‍ ആദിത്യന്‍ സാറിനും സന്തോഷമായി. അതിന് ശേഷം ആദ്യം പുച്ഛിച്ചവരൊക്കെ പിന്നീട് സംസാരിക്കാനും ചിരിക്കാനും തുടങ്ങി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അച്ചു പറയുന്നു. വാനമ്പാടിയിലെ ക്യാരക്ടറിന്‌റെ എപ്പിസോഡുകള്‍ തീര്‍ന്നതോടെ താന്‍ വീണ്ടും അതില്‍ സഹസംവിധായകന്‍ മാറിയെന്നും അച്ചു പറഞ്ഞു. എന്നാല്‍ പിന്നീടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജിയേട്ടന്‍ എന്നെ കാര്യമായി ശ്രദ്ധിക്കുന്നത് കണ്ടത്.

ചോദിച്ചപ്പോള്‍ ഇതേടീമിന്‌റെ സീരിയല്‍ തുടങ്ങുന്നു എന്നറിഞ്ഞു. അതില്‍ ഒരു അനിയന്‌റെ ക്യാരക്ടറുണ്ട്. ഓഡിഷനില്‍ പങ്കെടുക്കാന്‍ പറഞ്ഞു. ചിപ്പിചേച്ചിക്കും രഞ്ജിത്ത് സാറിനുമൊക്കെ എന്നെ നേരത്തെ അറിയാം. വലിയ പിന്തുണയാണ് അവര്‍ നല്‍കിയത്. ഓഡീഷനില്‍ ഒത്തിരിപ്പേര്‍ ഉണ്ടായിരുന്നെങ്കിലും എനിക്കാണ് അവസരം ലഭിച്ചത്. പിന്നീട് നിന്‌റെ ശരീപ്രകൃതി കാരണമാണ് ഇതില്‍ അവസരം ലഭിച്ചതെന്ന് ചിപ്പി ചേച്ചി പറഞ്ഞു.

അതോടെ ശരീരത്തെ കുറിച്ചുളള കോംപ്ലക്‌സ് മാറിയെന്ന് മാത്രമല്ല അഭിമാനവും തോന്നി. സാന്ത്വനം ജീവിതത്തില്‍ വലിയ ഭാഗ്യവും ബ്രേക്കുാണ് തന്നിരിക്കുന്നതെന്നും അച്ചു അഭിമുഖത്തില്‍ പറഞ്ഞു. തുടങ്ങിയ സമയത്ത് ഇത്ര പ്രതീക്ഷിച്ചിരുന്നില്ല, ഒരുപാട് പേര്‍ വിളിക്കാറുണ്ട്. എല്ലാവരും തിരിച്ചറിയും. ഒത്തിരി സന്തോഷം ഞാനിപ്പോള്‍ അച്ചു സുഗന്ദല്ല, കണ്ണന്‍ എന്ന മുരളീകൃഷ്ണനാണ്.

വാനമ്പാടിയുടെ ടീം തന്നെയാണ് സാന്ത്വനത്തിന്‌റേത് ന്നെും അച്ചു പറഞ്ഞു. അച്ചന് കൂലിപ്പണിയാണ്. അമ്മ തൊഴിലുറപ്പിന് പോകും. അനിയത്തി അഞ്ജു നേഴ്‌സിംഗ് കഴിഞ്ഞ് ഇപ്പോള്‍ മഞ്ചേരി ലര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നു. അതേസമയം ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന സാന്ത്വനത്തില്‍ രാജീവ് പരമേശ്വര്‍, സജിന്‍, ഗോപിക അനില്‍, രക്ഷാ രാജ്, ബിജേഷ് അവന്നൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. തിങ്കള്‍ മുതല്‍ വെളളിവരെ രാത്രി ഏഴിനാണ് സാന്ത്വനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ചിപ്പി തന്നെയാണ് പരമ്പര നിര്‍മ്മിക്കുന്നത്. തമിഴിലും സാന്ത്വനത്തിന്‌റെ പതിപ്പ് വലിയ വിജയം നേടിയിരുന്നു.


Click it and Unblock the Notifications











