സാന്ത്വനത്തിലെ ജയന്തിയുടെ വിവിധ ഭാവങ്ങള്‍, ചേച്ചി സൂപ്പറാണെന്ന് ആരാധകര്‍
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സീരിയലാണ് സാന്ത്വനം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച സാന്ത്വനം ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് മുന്നേറുന്നത്. ശിവന്‌റെയും ഹരിയുടെയും വിവാഹ ശേഷമുളള സംഭവങ്ങളാണ് സാന്ത്വനത്തില്‍ കാണിക്കുന്നത്. നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയില്‍ രാജീവ് പരമേശ്വറാണ് ഭര്‍ത്താവിന്‌റെ റോളില്‍ എത്തുന്നത്.
സാന്ത്വനം ഹിറ്റായതോടെ പരമ്പരയിലെ താരങ്ങളും എല്ലാവരുടെയും പ്രിയപ്പെട്ടവരായി മാറിയിരുന്നു. സാന്ത്വനത്തിലെ ശിവാഞ്ജലിയുടെ പേരില്‍ എല്ലാം നിരവധി ഫാന്‍സ് ഗ്രുപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉളളത്. നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് പരമ്പര നിലവില്‍ ജൈത്രയാത്ര തുടരുന്നത്. സാന്ത്വനത്തിന്റെ മിക്ക എപ്പിസോഡുകള്‍ക്കായും വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്.

കുറഞ്ഞ സമയം കൊണ്ട് നിരവധി പ്രേക്ഷകരെയാണ് സാന്ത്വനം സ്വന്തമാക്കിയത്. എല്ലാവരും മികച്ച പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെക്കുന്നത്. സജിന്‍, ബിജേഷ് അവന്നൂര്‍, അച്ചു സുഗന്ദ്, ഗോപിക അനില്‍, ഡെല്ലാ രാജ് തുടങ്ങിയവരാണ് സാന്ത്വനത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഭര്‍ത്താവിന്റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്ന ദേവി എന്ന വീട്ടമ്മയുടെ കഥയുമായാണ് സാന്ത്വനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

പിന്നാലെ സഹോദരങ്ങള്‍ വിവാഹം കഴിച്ചതോടെ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ പരമ്പരയില്‍ അരങ്ങേറി. അതേസമയം സാന്ത്വനത്തില്‍ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അപ്‌സര രത്‌നാകരന്‍, ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ സഹോദരന്‍ സേതുവിന്‌റെ ഭാര്യയായാണ് അപ്‌സര എത്തുന്നത്. വില്ലത്തി റോളില്‍ സാന്ത്വനത്തില്‍ എത്തുന്ന അപ്‌സരയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുശുമ്പും എഷണിയുമെല്ലാം ഉളള കഥാപാത്രമാണ് ജയന്തി. സാന്ത്വനം വീട്ടില്‍ നല്ലത് നടക്കുന്നത് കാണാന്‍ ഇഷ്ടമില്ലാത്ത കഥാപാത്രം. തന്‌റെ അമ്മായിയും അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഓരോന്ന് പറഞ്ഞ് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തലാണ് ജയന്തിയുടെ സ്ഥിരം പരിപാടി. അതേസമയം അഭിനയ തിരക്കുകള്‍ക്കിടെയിലും തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് അപ്‌സര.

ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം ഇന്‍സ്റ്റഗ്രാം പേജില്‍ എത്താറുണ്ട്. ഇത്തവണ നടി പങ്കുവെച്ച പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാന്ത്വനം പരമ്പരയിലെ തന്‌റെ വിവിധ ഭാവങ്ങള്‍ ചേര്‍ത്തുവെച്ച ഒരു കൊളാഷ് ചിത്രം പങ്കുവെച്ചാണ് അപ്‌സര എത്തിയത്. ഇതിന് താഴെ എക്‌സ്പ്രഷന്‍ ക്യൂന്‍ എന്നാണ് ആരാധകര്‍ കുറിച്ചത്. കൂടാതെ മറ്റു കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തുന്നത്. സാന്ത്വനത്തിന് പുറമെ പൗര്‍ണമിതിങ്കള്‍ പരമ്പരയുടെയും ഭാഗമാണ് അപ്‌സര. സാന്ത്വനം ടീമിനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച് അപ്‌സര എത്തിയിട്ടുണ്ട്.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications