കോലം കെട്ടലായി പോയില്ലേ എന്ന് സാന്ത്വനത്തിലെ സേതു, പൊളിയാണെന്ന് ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പയാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. റോറ്റിങ്ങിൽ ആദ്യസ്ഥാനം നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ്. ദേവിയുടെ സഹോദരനായ സേതു എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. വളരെ പോസിറ്റീവായിട്ടുള്ള കഥാപാത്രമാണിത്.‌

Santhwanam,

സോഷ്യൽ മീഡിയയിൽ സജീവമാണ് ബിജേഷ്. സീരിയൽ വിശേഷങ്ങളും തന്‌റെ സന്തോഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക പ്രതികരണാണ് നടന് ലഭിക്കുന്നത്, സ്വന്തം പേരിനെക്കാളും സേതു ഏട്ടൻ എന്നാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ആരാധകരോടും വളരെ അടുത്ത ബന്ധമാണ് നടനുളളത്. തന്‌റെ വിശേഷം പങ്കുവെയ്ക്കുന്നതിനോടൊപ്പം പ്രേക്ഷകരുമായി സംസാരിക്കാനും സമയ കണ്ടെത്താറുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബിജേഷിന്റെ കുറിപ്പാണ് രസകരമായ ഒരു വീഡിയോയ്ക്ക് ഒപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഓരോന്ന് പറഞ്ഞു എന്നെ കുഴിയിലിറക്കുന്നത് ഇവനാ ഈ കണ്ണൻ ചൂലിശ്ശേരി, കാറിൽ നിന്നും ഇറങ്ങുന്ന വീഡിയോ വേണമത്രേ. ഒരുമാതിരി കോലം കെട്ടലായി പോയില്ലേ എന്ന സംശയം നിങ്ങളെ പോലെ എനിക്കും തോന്നിട്ടോ; എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിജേഷിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. സംഭവം കലക്കക്കിയുണ്ടെന്നാണ് ആരാധകർ പറയുന്നത്.

തൃശ്ശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ് ടിക് ടോക്കിലൂടെയായാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയിക്കാനുള്ള അവസരം ലഭിച്ചതും അങ്ങനെയാണ്. കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് പ്രവര്‍ത്തിക്കാനായിരുന്നു ആഗ്രഹിച്ചത്. നാട്ടിലെ കലാമത്സരങ്ങളിലെല്ലാം മുന്നിലുണ്ടായിരുന്നു അദ്ദേഹം. നാട്ടുകാരാണ് തന്റെ കലാപരമായ കഴിവുകള്‍ ആദ്യം തിരിച്ചറിഞ്ഞത്. അവരാണ് അത് കണ്ടെത്തി പോത്സാഹിപ്പിച്ചത്. നാടകത്തിലൊക്കെ അഭിനയിച്ചിരുന്നു. പരമ്പരയിലേക്കെത്തിയപ്പോള്‍ അതും ഗുണകരമായിരുന്നുവെന്ന് നേരത്തെ ബിജേഷ് പറഞ്ഞിരുന്നു.

എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് ബിജേഷിനുള്ളത്. താരങ്ങൾക്കൊപ്പമുള്ള സൗഹൃദം പങ്കുവെച്ച് കൊണ്ട് താരം എത്താറുണ്ട്. ദിവസങ്ങൾക്ക് മുൻപ് സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിനുമായുളള സൗഹൃദം പങ്കുവെച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ശിവൻ എന്നാണ് ബിജേഷ് പറഞ്ഞത്. നടൻരെ വാക്കുകൾ ഇങ്ങനെ.. '' എവിടെ ചെന്നാലും എല്ലാർക്കും അറിയണ്ടത് ഒന്ന് മാത്രം..."ശിവേട്ടനുമായിട്ട് എങ്ങനാ... നല്ല അടുപ്പമാണോ...?"എന്നൊക്കെയാണ്.
അതിനുള്ള ഉത്തരം... ഈ ഫോട്ടോയിൽ കാണുന്ന അത്രക്കും അടുപ്പം ഉണ്ട്.ഞങ്ങള് കട്ട കമ്പനിയാണ്. സാന്ത്വനം വീട്ടിലെ first ഫ്രണ്ട് ആണ് അവൻ. എന്നെ bijesh ബായ് എന്ന് വിളിക്കുന്ന നിങ്ങടെ ശിവേട്ടൻ .ശിവൻ മാത്രമല്ല സാന്ത്വനം വീട്ടിലെ എല്ലാരും കട്ട കമ്പനി ആണുട്ടോ... എന്നായിരുന്നു പറഞ്ഞത്.

കഴിഞ്ഞ കുറച്ച് നാളുകളായി സീരിയലിൽ നിന്ന് മാറി നിൽക്കുകയാണ് താരം. പരമ്പരയിൽ നിന്ന് മാറിയോ എന്ന് ചോദിച്ചു കൊണ്ട് ആരാധകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ സീരിയലിൽ ഇല്ലെങ്കിലും താരം ഇപ്പോഴും സാന്ത്വനത്തിന്റെ ഭാഗമാണ്. ദിവസങ്ങൾക്ക് മുൻപ്
സ്റ്റാര്‍ട് മ്യൂസിക് പരിപാടിയിലേക്ക് അതിഥിയായി സാന്ത്വനം കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. ചോദിച്ചിരുന്നത്. ശിവനും അഞ്ജലിയും ഹരിയും അപ്പുവും കണ്ണനും സേതുവേട്ടനും ജയന്തിയേടത്തിയും അപ്പുവിന്റെ അമ്മയുമായിരുന്നു ഷോയിലേക്ക് എത്തിയത്. പ്രേക്ഷകരുടെ നിരന്തരമായി ഇവരെ ഷോയിലേയ്ക്ക് കൊണ്ട് വരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു എപ്പിസോഡിന് ലഭിച്ചിരുന്നത്.

Read more about: Santhwanam serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X