സജിൻ വിളിച്ചപ്പോഴാണ് ആ കാര്യം ഓർമ്മിക്കുന്നത്, സോറി പറഞ്ഞു, എന്നാൽ അവന്റെ മറുപടി ഞെട്ടിച്ചുവെന്ന് ബിജേഷ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റുന്ന സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ചെറിയ സമയം കൊണ്ട് തന്നെ ഇതിലെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പട്ടവരായി മാറിയിട്ടുണ്ട്. ഇന്ന് ഇവരെ സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരുകളിലാണ് അറിയപ്പെടുന്നത്. ചിപ്പി, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജീൻ, അച്ചു സുഗന്ധ് ഗിരിജ പ്രേമൻ, രക്ഷരാജ് , ഗോപിക അനിൽ, ബിജേഷ്, അപ്സര എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തമിഴ് സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റേഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷ കളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തുടക്കം മുതൽ തന്നെ ടോപ്പ് 5ൽ ഇടം പിടിക്കാൻ സാന്ത്വനത്തിന് കഴിഞ്ഞിരുന്നു.

സാന്ത്വനത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തമ്മിലുള്ള സൗഹഹൃദം പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിനെ കുറിച്ച് ബിജേഷ് പറഞ്ഞ വാക്കുകളാണ്. സീരിയലിൽ സേതു എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. നടനെ സേതുവേട്ടൻ എന്നാണ് മലയാളി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ സീരിയലിൽ അവതരിപ്പിക്കുന്നത്. സജിനുമായുള്ള സൗഹൃദത്തെ കുറിച്ചാണ് ബിജേഷ് പറയുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ...''ചില ബന്ധങ്ങൾക്ക് നിർവചനങ്ങളില്ല. ബിജേഷ് ബായ്. എന്നോട് പറയാതെ പോയല്ലേ. ഷെഡ്യൂൾ കഴിഞ്ഞു പുറപ്പെട്ട എന്നോട് സജിൻ ( നിങ്ങളുടെ ശിവൻ ) വിളിച്ചപ്പോളാണ്. ഇത്തവണ അവനോടു യാത്ര പറഞ്ഞില്ല എന്നോർമ വന്നത്. സോറി പറഞ്ഞപ്പോൾ ഒന്ന് പോടോ എന്ന് തൃശൂർ ഭാക്ഷയിൽ സ്നേഹത്തോടെ അവൻ പറഞ്ഞു. കാലങ്ങൾ ഞങ്ങൾക്ക് പല മാറ്റങ്ങളും വരുത്തുമായിരിക്കും. എങ്കിലും. മറക്കാത്ത, മരിക്കാത്ത സൗഹൃദം നിലനിൽക്കട്ടെ എന്നാശിക്കുന്നു. പ്രാർത്ഥിക്കുന്നു എന്നായിരുന്നു സജിനെക്കുറിച്ച് ബിജേഷ് കുറിച്ചത്. അതെന്താ സേതുവേട്ടാ ഞങ്ങളുടെ ശിവേട്ടനോട് യാത്ര പറയാതെ പോയതെന്നായിരുന്നു ആരാധകർ ചോദിച്ചത്. യാത്ര പറയാൻ പോലും സമയം ഇല്ലാതെയായോ എന്ന കമന്റുകളും പോസ്റ്റിന് വരുന്നുണ്ട്.
ഏറെ നാളുകൾക്ക് ശേഷമാണ് ബിജേഷ് സാന്ത്വനം ലൊകക്കേഷനിൽ എത്തുന്നത്.

മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേയ്ക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് ബിജേഷ്.ഷാജി കൈലാസ് ചിത്രമായ കടുവയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. നടൻ തന്നെയാണ് ആ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പുതുവത്സരദിനത്തിലായിരുന്നു പുതിയ സന്തോഷം പങ്കുവെച്ചത്. ബിജേഷ പറഞ്ഞത് ഇങ്ങനെ...''Jan / 01 / 2022 ന്റെ തുടക്കത്തിൽ ഒരു ചെറിയ വലിയ സന്തോഷ വാർത്ത ഞാൻ നിങ്ങളോട് പങ്കിടാൻ ആഗ്രഹിക്കുന്നു.ഞാൻ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.പൃഥിരാജ് എന്ന ജീനിയസ് ആർടിസ്റ്റ് നൊപ്പം ' കടുവ ' എന്ന പുതിയ ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ ഞാനുമുണ്ട്.
Recommended Video

ഞാൻ ഒരു film actor ആകും എന്ന് എന്റെ തലയിൽ കൈ വച്ചു അനുഗ്രഹിച്ച ഞങ്ങടെ സാന്ത്വനം ഡയറക്ടർ ആദിത്യൻ sir നും, എന്നെ ഇ സീരിയലിൽ സെലക്ട് ചെയ്ത രഞ്ജിത്ത് sir നും, ഞാൻ എന്നും ആരാധിക്കുന്ന ചിപ്പി ചേച്ചിക്കും, പിന്നെ എല്ലാ സാന്ത്വനം കുടുംബത്തിനും...പ്രിയപ്പെട്ട സജി സൂര്യ ചേട്ടനും,
സ്‌പെഷ്യലി പ്രിയ സുഹൃത്ത് ഗിരീഷ് നും... കാരണം അവൻ പറയാറുണ്ട് മച്ചു... നിനക്ക് നല്ലൊരു ഭാവിയുണ്ടെന്നു...ഇതിലുമൊക്കെ ഉപരി നിങ്ങൾ പ്രേഷകർ ഓരോരുത്തരുടെയും പ്രാർത്ഥനക്കും, സ്നേഹത്തിനും നന്ദി.എന്റെ ആദ്യത്തെ ഇ ചുവടു വപ്പിൽ കൂടെ നിന്ന കടുവ film crue നും ഒത്തിരി നന്ദി.
ഒരു കൊച്ചു വേഷത്തിൽ ആണ് ഞാൻ വരുന്നത്...But... എനിക്കതു വലുതാണ്...മരിച്ചു പോയ എന്റെ അച്ഛനും,എന്നും എന്റെ കൂടെ ഉള്ള എന്റെ അമ്മയ്ക്കും, എന്റെ അനിയത്തിക്കും, പിന്നെ എന്റെ ഫാമിലിക്കും, പ്രിയ സുഹൃത്ത് അനൂപ് നും ഞാൻ നന്ദി പറയുന്നില്ല...കാരണം അവർ എനിക്ക് ഒപ്പമുണ്ട് എന്നായിരുന്നു സന്തോഷം വിവരം പങ്കുവെച്ച് കൊണ്ട് കുറിച്ചത്..


Click it and Unblock the Notifications