അച്ഛന്‍ ഈ ലോകത്ത് നിന്ന് പോയിക്കാണും, ആ ചിരി മായാതെ മനസിലുണ്ട്, പിതാവിനെ കുറിച്ച് സാന്ത്വനത്തിലെ സേതു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. സീരിയല്‍ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളിലൂടെയാണ് ഇവർ അറിയപ്പെടുന്നത്. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. സ്വന്തം പേരിനെക്കാളും സേതു എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സേതുവേട്ടനാണ് ബിജേഷ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബിജേഷ്. സാന്ത്വനം സീരിയല്‍ വിശേഷങ്ങളും തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ബിജേഷ് പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിതാ അച്ഛനെ കുറിച്ചുളള ഓര്‍മ പങ്കുവെയ്ക്കുകയാണ് താരം. ഒരു വര്‍ഷം മുമ്പായിരുന്നു അച്ഛനെ നഷ്ടമായത്. ബിജേഷിന്റെ വാക്കുകള്‍ വൈറല്‍ ആവുകയാണ്.

നടന്റെ വാക്കുകള്‍ ഇങ്ങനെ

നടന്റെ വാക്കുകള്‍ ഇങ്ങനെ...'ഒരു വര്‍ഷമായി അച്ഛന്‍ ഇന്നേക്ക് ഞങ്ങളോട് യാത്ര പറഞ്ഞു മറ്റൊരു ലോകത്തേക്ക് പോയിട്ട്. ഈ ഒരു വര്‍ഷത്തിനിടക്ക് അച്ഛനെ ഓര്‍ക്കാത്ത ഒരുപാട് ദിവസങ്ങള്‍ കടന്നു പോയിട്ടുണ്ട്. അച്ഛനെ മറന്നതല്ല. ആ സ്‌നേഹം കൂടെ ഉണ്ടെന്നൊരു വിശ്വാസം. ഒരു വര്‍ഷം മുന്‍പത്തെ സാധാരണ ദിവസങ്ങളില്‍ വീട്ടില്‍ കയറിചെല്ലുമ്പോള്‍ ചിലപ്പോള്‍ അച്ഛന്‍ കിടന്നിട്ടുണ്ടാകും. ഞാന്‍ എണീക്കും മുന്‍പേ പുറത്തു പോയിട്ടുണ്ടാകും. ചില ദിവസങ്ങളില്‍ അമ്മയോട് ചോദിക്കും അച്ഛന്‍ കിടന്നോ എന്ന്. ഉവ്വ് ' എന്ന പതിവ് ഉത്തരവും കേള്‍ക്കാം'; അച്ഛനെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

അച്ഛന്‍ ഓർമ

'ഇന്നും തൊട്ടപ്പുറത്തെ മുറിയില്‍ അച്ഛന്‍ ഉറങ്ങി കിടക്കുകയാണെന്നുളള വിശ്വാസമാണ്. അതാണ് ഒരു പക്ഷെ എന്റെ മനസ്സില്‍ പലപ്പോഴും ഉള്ളത്. ഞങ്ങളുടെ വീട്ടില്‍ നിന്നും അച്ഛന്‍ പോയിക്കാണും. ഈ ലോകത്തു നിന്നും അച്ഛന്‍ പോയിക്കാണും. പക്ഷെ, എന്റെ മനസ്സില്‍ ആ നേര്‍ത്ത ചിരി മായാതെ നില്‍പ്പുണ്ട് ഇന്നും എന്നും. ഇനി ഞാനുള്ളിടത്തോളം കാലവും' ; അച്ഛന്റെ ചിത്രങ്ങള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് ബിജേഷ് കുറിച്ചു. നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടനെ ആശ്വസിപ്പിച്ച് ആരാധകര്‍ എത്തിയിട്ടുണ്ട്.

 അവസാനം പറഞ്ഞത്

പിതാവിന്റെ വിയോഗവും ബിജേഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്. അവസാന നിമിഷം തന്നോട് പറഞ്ഞതിനെപ്പറ്റിയും നടന്‍ പങ്കുവെച്ചിരുന്നു. 'മോനെ, അച്ഛന് തീരെ വയ്യെടാ' എന്നായിരുന്നു പറഞ്ഞത്.
മോനെ എന്ന് വാത്സല്യത്തോടെ വിളിച്ചിട്ടുളള ആ ചിരി ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയും പിരിഞ്ഞു പോയിട്ടില്ല എന്ന തോന്നലാണെന്നും ബിജേഷ് പറഞ്ഞിരുന്നു. ബിജേഷിനെ ആശ്വസിപ്പിച്ച് ആരാധകരും കൂടെയുണ്ടായിരുന്നു.

സേതു

ടിക്ക് ടോക്കിലൂടെയാണ് ബിജേഷ് പ്രേക്ഷകരുടെ ഇടയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സാന്ത്വനമായിരുന്നു നടന്റെ കരിയര്‍ മാറ്റി മറിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സാന്ത്വനത്തില്‍ സജീവമാണ്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു താരമാണ് ബിജേഷ്. നടന്‍ പങ്കുവെയ്ക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

 സാന്ത്വനം

ഇപ്പോള്‍ മറ്റൊരു കഥാഗതിയിലൂടെയാണ് സാന്ത്വനം മുന്നോട്ട് പോവുന്നത്. ബാലനും കുടുംബവും സാന്ത്വനം വീട് വിട്ട് തങ്ങളുടെ കുടുംബവീട്ടില്‍ എത്തിയിട്ടുണ്ട്. സാന്ത്വനത്തില്‍ നേരിട്ടതിനെക്കാളും വലിയ പ്രശ്‌നങ്ങളാണ് ഇവിടെ ഇവരെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ വന്ന് ഭവിച്ചിരിക്കുന്ന ദോഷം മാറാന്‍ വേണ്ടിയുള്ള പൂജയ്ക്കായിട്ടാണ് ബാലന്‍ കുടുംബസമേതം എത്തിയത്. ശിവനും അഞ്ജുവും ഇവര്‍ക്കൊപ്പമില്ല. അടിമാലിയിലുള്ള സുഹൃത്തിത്തിന്റെ അടുത്തേയ്ക്ക് പോയിരിക്കുകയാണ് ഇവര്‍. ഇപ്പോള്‍ തമിഴ് പരമ്പര പാണ്ഡ്യസ്റ്റോഴ്‌സില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം നീങ്ങുന്നത്. അപ്പുവിന്റെ കുഞ്ഞ് നഷ്ടപ്പെട്ടതോടെയാണ് കഥ മാറുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X