For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനത്തിൽ ശിവന്റേയും അഞ്ജലിയുടേയും പിണക്കം എന്ന് മാറും, മറുപടിയുമായി ഗോപിക അനിൽ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 ൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. വാനമ്പാടി സംവിധായകൻ ആദിത്യനാണ് ഈ സാന്ത്വനവും ഒരുക്കുന്നത്. ഒരു പോസിറ്റീവ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കുടുംബ പരമ്പരയാണ് സാന്ത്വനം . സിനിമ- സീരിയൽ താരം ചിപ്പിയാണ് പരമ്പര നിർമ്മിക്കുന്നത്. നടി ഒരു പ്രധാന കഥാപാത്രത്തേയും സീരിയലിൽ അവതരിപ്പിക്കുന്നുണ്ട്. വൻ താരനിരയാണ് സാന്ത്വനത്തിൽ അണി നിരക്കുന്നത്.

  എക്‌സ്‌ക്യൂസ് മീ, ഏത് കോളേജിലാ? പ്രിയമണിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ച് പോകും

  ഒരു സ്ത്രീ തന്നോട് വന്ന് ദേഷ്യപ്പെട്ടു, കാരണം... ആ ഞെട്ടിപ്പിക്കുന്ന സംഭവം വെളിപ്പെടുത്തി ഗായിക അഞ്ജു ജോസഫ്

  ചിപ്പിയെ കൂടാതെ രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക, രക്ഷ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ , യതികുമാർ, ദിവ്യ ബിനു, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യത്ഥാർഥ പേരിനേക്കാളും സീരിയലിലെ പേരിലൂടെയാണ് താരങ്ങളെ അറിയപ്പെടുന്നത്. സാന്ത്വനം സീരിയലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗോപിക അനിൽ. അഞ്ജലി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സീരിയലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് അഞ്ജലി.

  മഞ്ജു വാര്യരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് ഇതു കൊണ്ടാണ്, നടിയുടെ സിനിമ ജീവിതം...

  ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. സഹോദരന്മാർക്ക് വേണ്ടിയാണ് ബാലനും ദേവിയും ജീവിക്കുന്നത്. മക്കളെ പോലെയാണ് മൂന്ന് സഹോദരന്മാരേയും ഇവർ കാണുന്നത്. ശിവൻ, ഹരി, കണ്ണൻ എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹോദരന്മാർ. അഞ്ജലിയും അപർണ്ണയുമാണ് സഹോദരന്മാരുടെ ഭാര്യമാർ, ഗോപിക അനിലാണ് അഞ്ലിയെ അവതരിപ്പിക്കുന്നത്. രണ്ടാമത്തെ സഹോദരനായ ശിവന്റെ ഭാര്യയാണ് അഞ്ജലി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ശിവനും അഞ്ജലിയും.

  താരങ്ങൾക്ക് ശിവാഞ്ജലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് ഗ്രൂപ്പുകളുമുണ്ട്. പരസ്പരം ഇഷ്ടമില്ലാതെയാണ് അഞ്ജലിയും ശിവനും വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷം ഇരുവരും അടുക്കുകയായിരുന്നു. സ്നേഹിച്ച് തുടങ്ങിയ ഇവർ തെറ്റിദ്ധാരണയുടെ പേരിൽ അകന്ന് ജീവിക്കുകയാണ്. ശിവനുമായുള്ള പിണക്കത്തെ തുടർന്നാണ് അഞ്ജലി വീട്ടിൽ പോകുന്നത്, ഇവരുടെ പിണക്കം പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. തെറ്റിദ്ധാരണ മാറി വേഗം ശിവനും ശിവനും അഞ്ജലിയും ഒന്നാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. അഞ്ജലിയുടെ അഭാവം ശിവനേയും ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഗോപിക അനിലിന്റെ ഇൻസ്റ്റഗ്രാം ക്യു എ ആണ്. പ്രേക്ഷകർക്ക് അറിയേണ്ടത് ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കത്തെ കുറിച്ചാണ്. പിണക്കം മാറി ഇവർ എന്ന് ഒന്നാകുമെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിത ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. അധികം വൈകാതെ തന്നെ ശിവനും അഞ്ജലിയും തെറ്റിധാരണ മാറി ഒന്നാകും. ശിവാഞ്ജലിമാർ ഒന്നാവുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

  Recommended Video

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ശിവന്റേയും അഞ്ജലിയുടേയും പിണക്കം പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട് . വേഗം പിണക്കം മാറിഒന്നാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. . ശിവജ്ഞലിയുടെ പിണക്കം കാരണം ഒരു മൂഡില്ല സീരിയൽ കാണാനെന്നാണ് ആരാധകർ പറയുന്നത്. എത്രയും പെട്ടെന്ന് ഇവരുടെ പിണക്കം മാറ്റി സീരിയൽ ഉഷാറാക്കണം എന്നാണ് പ്രേക്ഷകർ പറയുന്നു. നല്ലൊരു സീരിയൽ ആയിരുന്നു ,ഇപ്പോൾ കഥ വലിച്ചു നീട്ടി കാണാനേ തോന്നുന്നില്ല, ഇല്ല,ശിവന്റെയും അഞ്ജലിയുടെയും തെറ്റിദ്ധാരണയും പിണക്കവും പെട്ടന്ന് മാറിയാൽ മതിയായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. തമിഴ് പരമ്പര പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാഴം പതിപ്പാണ് സാന്ത്വനം. ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

  Read more about: serial
  English summary
  Santhwanam Fame Gopika Anil About Shivan-Anjali Rift And Her Favourite Actor, Q/A Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X