ലാലേട്ടന്‌റെ മക്കളല്ലേയെന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നത്‌, മനസുതുറന്ന് ഗോപികയും കീര്‍ത്തനയും

By Midhun Raj

സാന്ത്വനം സീരിയലിലെ അഞ്ജലിയായി മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് നടി ഗോപിക അനില്‍. ബാലതാരമായി സിനിമയില്‍ എത്തിയ നടി മോഹന്‍ലാല്‍ ചിത്രം ബാലേട്ടനിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വിഎം വിനു സംവിധാനം ചെയ്ത സിനിമയില്‍ സൂപ്പര്‍ താരത്തിന്റെ മകളുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. ബാലേട്ടനില്‍ ഗോപികയ്‌ക്കൊപ്പം അനിയത്തി കീര്‍ത്തനയും എത്തിയിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തിന് പുറമെ മമ്മൂട്ടിയുടെ വേഷത്തിലും ഇരുവരും അഭിനയിച്ചു. സാന്ത്വനത്തിന് മുന്‍പ് കബനി എന്ന സീരിയലിലും ഗോപിക അഭിനയിച്ചിരുന്നു. കബനിയില്‍ ഗോപികയുടെ കൂട്ടുകാരി പത്മിനിയായി കീര്‍ത്തന അനിലും എത്തി. കബനിക്ക് പിന്നാലെയാണ് സാന്ത്വനത്തിലും ഗോപിക പ്രധാന വേഷത്തില്‍ എത്തിയത്‌. എഷ്യാനെറ്റില്‍ കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച പരമ്പരയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടി ചിപ്പി കേന്ദ്രകഥാപാത്രമായി

നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയില്‍ പ്രധാന വേഷത്തിലാണ് ഗോപികയും അഭിനയിക്കുന്നത്. സാന്ത്വനത്തില്‍ ഗോപിയുടെ ഭര്‍ത്താവ് ശിവനായി നടന്‍ സജിനാണ് എത്തുന്നത്. ഇരുവരുടെയും പ്രകടനമാണ് സാന്ത്വനം പരമ്പരയിലെ മുഖ്യആകര്‍ണങ്ങളിലൊന്ന്. സാന്ത്വനം പരമ്പരയിലൂടെ നിരവധി ആരാധകരെ ഗോപിയ്ക്കും സജിനും ലഭിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍ എല്ലാം നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് ഇവരുടെ പേരുകളിലുളളത്. ശിവാഞ്ജലി എന്ന പേരിലുളള ആരാധക ഗ്രൂപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. സാന്ത്വനത്തിന്റെതായി വരാറുളള വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. അതേസമയം മോഹന്‍ലാലിന്‌റെ മക്കളല്ലെയേന്ന് ചോദിച്ചാണ് ഇന്നും പലരും തങ്ങളെ തിരിച്ചറിയുന്നത് എന്ന് ഗോപികയും കീര്‍ത്തനയും പറഞ്ഞിരുന്നു.

ബിഹൈന്‍ഡ് വുഡ്‌സിന്

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരസഹോദരിമാര്‍ ഇക്കാര്യം പറഞ്ഞത്. 2004ലായിരുന്നു ബാലേട്ടന്‍ റിലീസ് ചെയ്തത്. ബാലേട്ടനിലെ ലാലേട്ടന്റെ മക്കളല്ലേയെന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നത്. ഒരുമിച്ച് അഭിനയിക്കാനായി എന്നുളളതാണ് ഞങ്ങള്‍ക്ക് കിട്ടിയ വലിയൊരുനുഗ്രഹമെന്ന് ഇരുവരും പറയുന്നു.

ശിവത്തില്‍ ബിജു മേനോന്റെ

ശിവത്തില്‍ ബിജു മേനോന്റെ മകളായാണ് ഗോപിക അനില്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഈ റോളിലേക്ക് ആദ്യം കീര്‍ത്തനയെ ആയിരുന്നു തിരഞ്ഞെടുത്തത്. ബിജു മേനോന്‍ പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ അച്ഛായെന്ന് വിളിച്ച് അരികിലേക്ക് പോവാനായിരുന്നു പറഞ്ഞത്.

ഞാന്‍ പോവില്ല

ഞാന്‍ പോവില്ല. ഇതെന്റെ അച്ഛനല്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു കീര്‍ത്തന. അങ്ങനെയാണ് ആ വേഷം ഗോപികയ്ക്ക് ലഭിച്ചത്. അഭിമുഖത്തില്‍ ഇരുവരും പറഞ്ഞു. അതേസമയം സീതാ കല്യാണം, സദാനന്ദന്റെ സമയം തുടങ്ങിയ സിനിമകളിലും ബാലതാരമായി കീര്‍ത്തന അഭിനയിച്ചിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഗോപികയും കീര്‍ത്തനയും. ആയൂര്‍വേദ ഡോക്ടറാണ് ഗോപി, കീര്‍ത്തന എഞ്ചിനിയറിംഗും പഠിക്കുന്നു.

കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Read more about: mohanlal chippi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X