For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓൺസ്ക്രീൻ ഭാര്യയ്ക്കും റിയൽ ഭാര്യയ്ക്കുമൊപ്പം സജിന്റെ പിറന്നാൾ, അഞ്ജലിയുടെ ആശംസ വൈറലാവുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. തമിഴ് സീരിയൽ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. 2020 ൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നടി ചിപ്പി രഞ്ജിത്താണ് സീരിയലിൽ നിർമ്മിക്കുന്നത്. നടി ഒരു പ്രധാന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നുമുണ്ട്. ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വരൻ ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

  sajin-gopika

  സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. ബാലന്റേയും ദേവിയുടേയും രണ്ടാമത്തെ സഹോദരനായ ശിവൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. സജിന്റെ ആദ്യത്തെ പരമ്പരയാണിത്. ഈ ഒറ്റ പരമ്പരയിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരനായിരിക്കുകയാണ്. സജിൻ എന്ന പേരിനെക്കാളും ശിവേട്ടൻ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സിനിമ സീരിയൽ താരം ഷഫ്നയുടെ ഭർത്താവാണ് സജിൻ.

  അഞ്ജുവിനെ തിരികെ കൊണ്ട് വരണമെന്ന് ശിവനോട് ബാലനും ദേവിയും,ശിവാഞ്ജലി പ്രശ്നത്തിന് ഉടൻ പരിഹാരം

  ഇന്ന് സജിന്റെ പിറന്നാളാണ്. പ്രിയപ്പെട്ട ശിവേട്ടന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം തന്നെ സജിന് പിറന്നാൾ ആശംസയുമായി ആരാധകർ എത്തിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിന് ഓൺ സ്ക്രീൻ ഭാര്യയായ അഞ്ജലിയുടെ പിറന്നാൾ ആശംസയാണ്. നടി ഗോപിക അനിൽ ആണ് സീരിയലിൽ ശിവന്റെ ഭാര്യയായ അഞ്ജലിയെ അവതരിപ്പിക്കുന്നത്. അടുത്ത സുഹൃത്തുക്കളാണിവർ. സജിന്റെ ഭാര്യയായ ഷഫ്നയുടെ ഏറ്റവും അടുത്ത സുഹൃത്താാണ് ഗോപിക. സോഷ്യൽ മീഡിയയിൽ ഗോപികയുടെ പിറന്നാൾ ആശംസ വൈറലായിട്ടുണ്ട്.

  സജിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഗോപിക പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. സാന്ത്വനം സീരിയലിലെ ലൊക്കേഷൻ ചിത്രമായിരുന്നു നടി പങ്കുവെച്ചത്. കൂടാതെ സജിനും ഷഫ്നയ്ക്കും സഹോദരിക്കുമൊപ്പമുളള ചിത്രങ്ങളും ഗോപിക പങ്കുവെച്ചിട്ടുണ്ട്. #happybirthday #chettuo #brotherfromanothermother #friendsforlife #friendslikefamily #blessed #happiness #shivan #anjali #shivanjali #santhwanam എന്നീ ഹാഷ്ടാഗുകളോടെയാണ് ഗോപിക ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ശിവാഞ്ജലിമാരുടെ പുതിയ ചിത്രം പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. സാന്ത്വനം കുടുംബാംഗങ്ങൾ സജിന്റെ പിറന്നാൾ ആഘോഷമാക്കിയിട്ടുണ്ട് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  നിരവധി അവസരങ്ങൾ തേടി എത്തി, സ്വീകരിച്ചില്ല, കാവ്യ അധികം അന്യഭാഷ ചിത്രങ്ങൾ ചെയ്യാത്തത് ഇതുകൊണ്ട്

  ഷഫ്നയുടെ പിറന്നാൾ ആശംസയും ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. '' "എനിക്ക് നിങ്ങൾ നൽകിയ മനോഹരമായ ജീവിതത്തിന് ഞാൻ എത്ര ഭാഗ്യവതിയും നന്ദിയുളളവളുമാണെന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല ... ഞാൻ എപ്പോഴും പറയുന്നതുപോലെ, എന്റെ ജീവിതത്തിൽ സംഭവിച്ചതിൽ വച്ച് ഏറ്റവും നല്ല കാര്യം നിങ്ങളാണ്. നിങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു, എപ്പോഴും എന്നോടൊപ്പം നിങ്ങൾ ഉണ്ടായിരുന്നു, എപ്പോഴും എനിക്കൊപ്പം ഉണ്ട്. നിങ്ങൾ അമേസിങ് ആയ വ്യക്തിയാണ് ... ആയിരക്കണക്കിന് ഹൃദയങ്ങൾ നിങ്ങൾ മോഷ്ടിച്ചതിൽ അതിശയിക്കാനില്ല !! നിങ്ങൾക്ക് കിട്ടുന്ന എല്ലാ സ്നേഹവും കണ്ട് ഞാൻ സന്തോഷിക്കുന്നു.... എല്ലാ സ്നേഹവും അനുഗ്രഹവും എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതു മാത്രമാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്, ഐ ലവ് യൂ ഇക്കാ," ഷഫ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സജിന് സ്നേഹ ചുംബനം നൽകുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്.

  ഒടുവിൽ ഏട്ടനെത്തി, വരവറിയിച്ച് ജീത്തു ജോസഫ് | FilmiBeat Malayalam

  സംഭവബഹുലമായി സാന്ത്വനം മുന്നോട്ട് പോവുകയാണ്. ശിവാഞ്ജലിമാരുടെ പിണക്കം എന്ന് മാറുമെന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അഞ്ജലിയും. തെറ്റിദ്ധാരണയുടെ പുറത്ത് ഇരുവരും പിണങ്ങി ജീവിക്കുകയാണ്. അഞ്ജലി പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോയതോടെ ആരാധകരും നിരാശയിലാണ്. വേഗം ശിവന്റേയും അഞ്ജലിയുടേയും പിണക്കം മാറ്റി ഇരുവരേയും പഴയത് പോലെ ഒന്നിപ്പിക്കണമെന്നാണ് ആരാധകരുടെ അഭ്യർത്ഥന. ഉടൻ തന്നെ ഇരുവരുടേയും പിണക്കം മാറിമെന്നാണ് സൂചന.

  Read more about: serial
  English summary
  Santhwanam Fame Gopika Anil Heart touchng Birthday Wish to Co star Sajin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X