ലാലേട്ടൻ തിരിഞ്ഞപ്പോൾ വായ തുറന്ന് ഡയലോഗ് പറയാന്‍ പറ്റിയില്ല, പിന്നെ സംഭവിച്ചത്, രാജീവ് പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ രാജീവ് പരമേശ്വരൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെയൊണ് നടൻ പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. ഇന്നും കോളേജ് അധ്യാപകനായ പ്രകാശ് എന്ന നടന്റെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. രാജീവിന് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്ത ഒരു സീരിയൽ ആയിരുന്നു 2007 ൽ സംപ്രേക്ഷണം ചെയ്ത എന്റെ മനസപുത്രി. ശ്രീകലയായിരുന്നു നായിക. അർച്ചനയായിരുന്നു വില്ലത്തി. 2000 മുതൽ മിനിസ്ക്രീനിൽ സജീവമാണ് താരം. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സൂപ്പർഹിറ്റ് പരമ്പരയാണിത്.

rajeev

സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹൻലാലിനോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കര്യം വെളിപ്പെടുത്തിയത്. 2014 ൽ പുറത്തിറങ്ങിയ മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയിലാണ് ലാലേട്ടനോടൊപ്പം രാജീവ് അഭിനയിച്ചത്. മോഹൻലാലിനോടൊപ്പമുള്ള രംഗത്തി പേടി കാരണം ഡയലോഗ് പറയാൻ കഴിയാതെ വന്ന അവസ്ഥയെ കുറിച്ചാണ് നടൻ പറയുന്നത്. ഒടുവിൽ അസോസിയേറ്റ് ഡയറക്ടറും ക്യാമറാമാനും സഹായിച്ചാണ് സീൻ എടുത്തതെന്നും താരം കൂട്ടിച്ചേർത്തു. രജീവിന്റെ വാക്കുകൾ ഇങ്ങനെ...

മോഹന്‍ലാലിനൊപ്പമുള്ള സീനില്‍ അഭിനയിച്ചപ്പോള്‍ പേടി കാരണം ഡയലോഗ് പറയാന്‍ കഴിഞ്ഞില്ല. 'ആ സീനില്‍ ലാലേട്ടന്‍ തിരിയുമ്പോഴാണ് ഞാന്‍ ഡയലോഗ് പറയേണ്ടത്. ലാലേട്ടന്‍ തിരിയുമ്പോള്‍ വായ തുറന്ന് എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല. അത്രയും പോസിറ്റീവ് എനര്‍ജിയുള്ള ഒരാള്‍ മുന്നില്‍ നിന്ന് തിരിഞ്ഞാല്‍ നമുക്ക് അയാളെ നോക്കി നില്‍ക്കാനേ കഴിയൂ. അസോസിയേറ്റ് ഡയറക്ടറും ക്യാമറാമാനും സഹായിച്ച് ഒടുക്കം ആ സീന്‍ ക്ലോസ് അപ്പ് എടുക്കുകയായിരുന്നു,' രാജീവ് പറഞ്ഞു.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണെന്നാണ് രാജീവ് പറയുന്നത്. ചെറിയ റോളുകളാണ് ചെയ്തിട്ടുള്ളതെങ്കിലും സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു.ദിലീപ് ചിത്രമായ പാപ്പി അപ്പച്ചയിലേക്ക് എത്തിയതിനെ കുറിച്ചും രാജീവ് പറയുന്നു. സീരിയലില്‍ അഭിനയിക്കുമ്പോഴാണ് പാപ്പി അപ്പച്ചയിലേക്ക് ചാൻസ് ലഭിക്കുന്നത്. റോഷന്‍ ചിറ്റൂര്‍ വിളിച്ചു പറഞ്ഞതിനെ തുടർന്ന് ദിലീപേട്ടനെ പോയി കാണുകയായിരുന്നു. എന്നെ കൂടാതെ വേറെയും ചിലര്‍ ദിലീപേട്ടനെ കാണാന്‍ വന്നിരുന്നു. ഒടുവിൽ തനിക്ക് ചാൻസ് ലഭിക്കുകയായിരുന്നു,' രാജീവ് പറഞ്ഞു

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X