For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സന്തോഷത്തിനെല്ലാം കാരണം ഷഫ്‌ന, ഭാര്യയോട് നന്ദി പറഞ്ഞ് സജിന്‍

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സജിന്‍. സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവേട്ടന്‍ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്ന്. ഇന്ന് കുട്ടികള്‍ക്കു സജിന്‍ സ്വന്തം ശിവേട്ടനാണ്. ഇതാദ്യമായിട്ടാണ് സീരിയല്‍ താരത്തിന് ഇത്രയധികം താരപദവി ലഭിക്കുന്നത്.

  SAJIN

  ഈ അടുത്തിടെ മികച്ച നടനുളള മിന്നലെ പുരസ്‌കാരം സജിന് ലഭിച്ചിരുന്നു. ഇപ്പോഴിത തന്നെ പിന്തുണച്ചവരോട് നന്ദി പറയുകയാണ് നടന്‍. ഒപ്പം ഭാര്യ ഷഫ്‌ന നല്‍കി സപ്പോര്‍ട്ടിനെ കുറിച്ചും പറയുന്നുണ്ട്. ഈ പുരസ്‌കാരം ലഭിക്കാന്‍ കാരണം ഷഫ്‌നയാണെന്നാണ് സജിന്‍ പറയുന്നത്. അഭിനയ ജീവിതത്തിലെ ആദ്യത്തെ പുരസ്‌കാരമാണിത്.

  Also Read: ശരീരത്തെക്കുറിച്ച് ഭയങ്കര കോണ്‍ഷ്യസ് ആയിരുന്നു, ചിന്ത മാറ്റിയത് പൂര്‍ണ്ണിമ, ആ ഉപദേശത്തെ കുറിച്ച് സയനോര

  താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'എന്റെ ആദ്യത്തെ അവാര്‍ഡ് ആണ് മിന്നലെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്, അതും എന്റെ ആദ്യത്തെ സീരിയലായ സാന്ത്വനത്തിന് ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട് എന്ന് സജിന്‍ പറഞ്ഞു. പ്രേക്ഷക പിന്തുണകൊണ്ട് മാത്രമാണ് ഇന്ന് ഈ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനായത്, അവരോട് എന്നും കടപ്പെട്ടിരിയ്ക്കുന്നു. പുരസ്‌കാരത്തിന് എന്നെ പരിഗണിച്ചവര്‍ക്കും നന്ദി', സജിന്‍ തുടര്‍ന്നു.

  ഈ പുരസ്‌കാരം വാങ്ങി ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ കുറച്ച് ആള്‍ക്കാരോട് നന്ദി പറയാതെ വയ്യ. ഞങ്ങളുടെ പ്രൊഡ്യൂസറായ രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയ്ക്കും ആണ് ആദ്യത്തെ നന്ദി. അവരാണ് എന്നെ ശിവന് വേണ്ടി തിരഞ്ഞെടുത്തത്. ഞങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സജിത്ത് ചേട്ടനോടും നന്ദിയുണ്ട്. സാന്ത്വനത്തിന്റെ സംവിധായകന്‍ ആദിത്യനും ഫുള്‍ ടീമിനും സജിന്‍ ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞു.

  Also Read: മകളുടെ അടുത്തേയ്ക്ക് ലേഖയെ യാത്രയാക്കി എംജി ശ്രീകുമാര്‍, സന്തോഷവും സങ്കടവും പങ്കുവെച്ച് താരപത്‌നി

  ഭാര്യ ഷഫ്‌നയ്ക്കുളള നന്ദിയും നടന്‍ എടുത്ത് പറയുന്നുണ്ട്. ഏറ്റവും വലിയ നന്ദി എന്റെ ഭാര്യ ഷഫ്നയ്ക്ക് ആണ്. ഷഫ്ന മുഖാന്തരമാണ് ഞാന്‍ ഈ സീരിയലിലേക്ക് എത്തിയത്്. അഭിനയിക്കണം നടന്‍ ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരുപാട് അവസരങ്ങള്‍ നോക്കി പോയപ്പോഴും ഫുള്‍ പിന്തുണ നല്‍കിയ ആളാണ് ഭാര്യ ഷഫ്ന എന്നും' ; സജിന്‍ കൂട്ടിച്ചേര്‍ത്തു.ഷഫ്ന വഴിയാണ് സാന്ത്വനത്തിന്റെ ഓഡിഷന് പോയത് എന്നും സജിന്‍ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

  സജിനെ ലഭിക്കുന്നത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി സാന്ത്വനം പരമ്പര മുന്നോട്ട് പോവുകയാണ്. തമിഴ് സൂപ്പര്‍ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റേഴ്‌സിന്റെ മലയാളം പതിപ്പാണിത്. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും സീരിയല്‍ റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷ കളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് തുടക്കം മുതല്‍ തന്നെ ടോപ്പ് 5ല്‍ ഇടം പിടിക്കാന്‍ സാന്ത്വനത്തിന് കഴിഞ്ഞിരുന്നു.

  Also Read: രഹസ്യ വിവാഹ നിശ്ചയം, കല്യാണക്കത്തും റെഡി; എന്നിട്ടും രണ്ട് വഴിക്ക് പിരിഞ്ഞ താരജോഡികള്‍!

  സജിനോടൊപ്പം തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തില്‍ അണിനിരക്കുന്നത്. നടി ചിപ്പി സീരിയല്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാജീവ് പരമേശ്വര്‍, ഗിരീഷ് നമ്പ്യാര്‍, അച്ചു, ഗിരിജ പ്രേമന്‍, രക്ഷരാജ് , ഗോപിക അനില്‍ എന്നിവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരേയും സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരുകളിലാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഒരു കഥാപാത്രത്തില്‍ മാത്രം കഥ കേന്ദ്രീകരിക്കാതെ എല്ലാ താരങ്ങള്‍ക്കും തുല്യ പ്രധാന്യം നല്‍കി കൊണ്ടാണ് സീരിയല്‍ ഒരുക്കിയിരിക്കുന്നത്. ഇത് തന്നെയാണ സീരിയലിന്റെ വിജയത്തിന്റെ കാരണം. ആവര്‍ത്തന വിരസതയില്ലാതെയാണ് സാന്ത്വനം കഥ പറയുന്നത്.

  ഇപ്പോള്‍ മറ്റൊരു കഥാപശ്ചാത്തലത്തിലൂടെയാണ് സീരിയല് മുന്നോട്ട് പോവുന്നത്.

  Read more about: Santhwanam
  English summary
  santhwanam Fame Sajin Heart Touching Words About His Wife Shafna's Support, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X